
‘അവ്യക്തമായ മറുപടികൾ’, ഇത്തരം ശൈലി വേണ്ട; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്
നിയമസഭയിൽ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാത്തതിൽ ആരോഗ്യമന്ത്രി വീണ ജോർജിന് താക്കീതമായി സ്പീക്കർ. പി.പി.ഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം ആവർത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയിൽ ആണ് സ്പീക്കറുടെ ഇടപെടൽ. ഈ ശൈലി ആവർത്തിക്കരുത് എന്ന സ്പീക്കരുടെ നിർദേശം നിയമ സഭ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിച്ചു. കൊവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻറെ പി പി ഇ കിറ്റ് പർച്ചേസിലടക്കം ഉണ്ടായ വൻ ക്രമക്കേടുകൾ പുറത്ത് വന്നിരുന്നു. ഈ വിഷയത്തിൽ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങൾക്ക് ആരോഗ്യമന്തി നൽകിയത്…