
നിയമസഭ കയ്യാങ്കളിക്കേസ്: വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യം ഹൈക്കോടതി തള്ളി
നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്ക് തിരിച്ചടി. വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി നിരാകരിച്ചു. കേസില്‍ സാങ്കേതിക വാദങ്ങള്‍ ഉന്നയിക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതികള്‍ ഈ മാസം 14 ന് നേരിട്ട് ഹാജരാകാനാണ് വിചാരണ കോടതി ഉത്തരവിട്ടിട്ടുള്ളത്. വിചാരണ നടപടികളില്‍ സ്റ്റേ ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ, പ്രതികള്‍ കോടതിയില്‍ ഹാജരാകേണ്ടി വരും….