വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ഇന്ന് വീണ്ടും ശക്തമാകും
വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ഇന്ന് വീണ്ടും ശക്തമാകും. കടൽ സമരം ഇന്ന് വീണ്ടും നടത്തനാണ് പ്രതിഷേധക്കാരുടെ തീരുമാനം. അതേസമയം വിഴിഞ്ഞം തുറമുഖ നിർമാണ സമരവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാൻ മന്ത്രിസഭാ ഉപസമിതി ഇന്നലെ വിളിച്ച ചർച്ച നടന്നില്ല. ലത്തീൻ അതിരൂപത പ്രതിനിധികൾ ചർച്ചയ്ക്ക് എത്തിയില്ല. അതിനിടെ, തുറമുഖ നിർമാണ വിഷയത്തിൽ അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടു ലത്തീൻ അതിരൂപത പ്രതിനിധികൾ ഇന്നു ഹൈക്കോടതിയിൽ ഹർജി നൽകും. തുറമുഖ നിർമ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനിയും തുറമുഖ…