
മഗ്‌സെസെ അവാർഡ് നിരസിച്ചത് പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനം; കെ കെ ശൈലജ
മഗ്‌സെസെ അവാർഡ് നിരസിച്ചത് സ്ഥിരീകരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമാണ്. വ്യക്തി എന്ന നിലയിലായിരുന്നു അവാർഡിന് പരിഗണിച്ചതെന്ന് കെ കെ ശൈലജ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു. ശൈലജ ഒരാഴ്ച മുൻപ് വിളിച്ചു കാര്യം അറിയിച്ചിരുന്നുവെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. മഗ്സസെ അവാർഡിനായി…