കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ

കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകൾ എൻഐഎ റെയ്ഡ് നടത്തുകയു ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം. ദേശീയ അന്വേഷണ ഏജൻസി രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കേരളത്തിൽനിന്നാണ്. ഭീകരവാദത്തിനു സഹായം ചെയ്‌തെന്ന പേരിൽ 22 പേരെയാണ് സംസ്ഥാനത്തു നിന്നു പിടികൂടിയത്. മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നും ഇരുപതു പേരെ വീതം അറസ്റ്റ്…

Read More

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി

നടിയെ ആക്രമിച്ച കേസിൽ  വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്. ഹണി എം. വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന  ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു.  

Read More

അനുനയിപ്പിക്കാൻ ശ്രമം; മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തി

ഗവർണർ-സർക്കാർ പോര് കനക്കുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം.ബി.രാജേഷ്. ചീഫ് സെക്രട്ടറി വി.പി.ജോയിയും ഗവർണറെ കാണാൻ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാജ്ഭവനിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ഗവർണറെ അനുനയിപ്പിക്കാൻ നീക്കത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും കൂടിക്കാഴ്ച നടത്തിയത് എന്നാണ് സൂചന. എന്നാൽ രാഷ്ട്രീയമായ ചർച്ചകളുണ്ടായില്ലെന്നും ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനായിരുന്നു സന്ദർശനമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ; വെള്ളം അനിയന്ത്രിതമായി പുറത്തേക്കൊഴുകുന്നു, മൂന്ന് ദിവസം തുടരും

പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടർ തകരാറിലായതിനെ തുടർന്ന് വെള്ളം അനിയന്ത്രിതമായി പുറത്തേക്കൊഴുകുന്നു. ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. തനിയെ തുറന്ന സാഹചര്യത്തിൽ ജലനിരപ്പ് തുറന്ന ഷട്ടറിന് താഴെയെത്താൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് വിലയിരുത്തൽ. ബുധനാഴ്ച പുലർച്ചെ 1.45 ഓടെയാണ് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കൻഡിൽ 15,000 മുതൽ 20,000 വരെ ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഷട്ടർ ഘടിപ്പിച്ചിരുന്ന…

Read More

ഗവർണറുടെ കൃത്യനിർവഹണത്തിൽ അതൃപ്‌തി ; രാഷ്ട്രപതിക്ക് കത്തയച്ച് സി പി ഐ എം പി ബിനോയ് വിശ്വം

ഗവർണ്ണറുടെ കൃത്യനിർവഹണത്തിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് സി പി ഐ എം പി ബിനോയ് വിശ്വം രാഷ്ട്രപതിക്ക് കത്തയച്ചു. ഗവർണർ സ്വന്തം രാഷ്ട്രീയം പ്രകടിപ്പിക്കാൻ പദവി ഉപയോഗിക്കാൻ പാടില്ലെന്ന് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ചൂണ്ടിക്കാട്ടിയ വിവരം കത്തിൽ പ്രത്യേകം പരാമർശിച്ചു കൊണ്ടായിരുന്നു ഉള്ളടക്കം. നിയമസഭ പാസാക്കിയ ബില്ലുകൾ പാസാക്കിയിട്ടില്ലായെന്ന് ഗവർണർ പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും തമ്മിലുള്ള ഇടനിലക്കാരനായി വർത്തിക്കേണ്ട പദവിയിൽ ഇരിക്കുന്ന ഗവർണർ തുരുമ്പെടുത്ത സ്വർണ്ണത്തിനു തുല്യമാണിപ്പോൾ എന്നാണ് എം പിയുടെ പക്ഷം. പദവിക്ക്യോജിക്കുന്ന…

Read More

ഭാരത് ജോഡോ യാത്രയിൽ നിന്നും ഇടവേളയെടുത്ത് രാഹുൽഗാന്ധി ഡൽഹിയിലേക്ക്

നിർണ്ണായക ചർച്ചകളിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലെത്തും. ഭാരത് ജോഡോ യാത്രയ്ക്ക് താൽക്കാലിക വിരാമമിട്ടുകൊണ്ടാണ് രാഹുൽ ഗാന്ധി ഡൽഹിലേക്ക് യാത്ര തിരിക്കുന്നത്.ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്നെത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണാനാണ് എത്തുന്നതെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ പറയുന്നുണ്ട്. അതെ സമയം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സംഘടനാപരമായ ആവശ്യങ്ങൾക്കായി സോണിയ ഗാന്ധി അടിയന്തിരമായി വിളിപ്പിച്ചതായാണ് പുതിയ വിവരം. കെ സി വേണുഗോപാൽ അതുകൊണ്ടുതന്നെ ഭാരത്…

Read More

ഗവർണറുടെ പ്രവൃത്തി ഭരണഘടനാപ്രശ്‌നം ഉണ്ടാക്കും; എം ബി രാജേഷ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ പ്രവൃത്തി ഭരണഘടനാപ്രശ്നമുണ്ടാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കാണാത്ത ബിൽ ഒപ്പിടില്ലെന്ന് പറയുന്നതിൽ മുൻവിധിയുണ്ട്. വാർത്താസമ്മേളനം ഗവർണറെ തുറന്നുകാട്ടുന്നതായിയെന്നും എം ബി രാജേഷ് പറഞ്ഞു. ഗവർണറുടെ പ്രതികരണം കേരളം ഗൗരവത്തിലെടുത്തില്ല. തമാശയായാന്ന് കണ്ടത്. എന്നാൽ ഇന്നലത്തെ നടപടി അസാധാരണമാണെന്നും എം ബി രാജേഷ് പറഞ്ഞു. ചരിത്ര കോൺഗ്രസിൽ കുറച്ച് പെൺകുട്ടികളും 90 വയസുള്ള ഇർഫാൻ ഹബീബും ചേർന്ന് വധിക്കാൻ ശ്രമിച്ചു എന്നാണ് ഗവർണർ പറഞ്ഞത്. വാർത്താസമ്മേളനം ഗവർണറെ തുറന്നുകാട്ടുന്നതാണെന്ന് പറഞ്ഞ എം…

Read More

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; കേരളാ ഘടകത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിനെന്ന് കെ മുരളീധരൻ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നും കേരള ഘടകത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിനാണെന്നും കെ മുരളീധരൻ എം.പി പറഞ്ഞു. ആര് മത്സരിച്ചാലും നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ളവരാണ് അധ്യക്ഷനാവുകയെന്നും അന്തിമ പട്ടിക 30ന് വരുമെന്നും നിലപാട് അന്ന് കൂടുതൽ വ്യക്തമാക്കുമെന്നും മുരളീധരൻ പറഞ്ഞു. നെഹ്‌റു കുടുംബാംഗം എത്തിയതിനാലാണ് ഭാരത് ജോഡോ യാത്രയിൽ ഇത്രയധികം ആളുകളെത്തുന്നതെന്നും അല്ലെങ്കിൽ ആരെത്തുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം അധ്യക്ഷസ്ഥാനത്തേക്ക് കേരള ഘടകം സ്ഥാനാർത്ഥികളെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധി…

Read More

ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: വി.ഡി സതീശന്‍

ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന്  പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇഷ്ടക്കാരനായ വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഗവര്‍ണറെ സമീപിച്ചത് കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത സംഭവമാണെന്ന് സതീശന്‍ പറഞ്ഞു. ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാമെന്നും എന്നാല്‍ ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന്‍ പറഞ്ഞു. രണ്ട് കൂട്ടരും നടത്തുന്നത് നാടകമാണ്. കണ്ണൂർ സർവകലാശാല വിഷയം ഉയർത്തി കൊണ്ടുവന്നത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി…

Read More

‘താന്‍ ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ല’; ആരിഫ് മുഹമ്മദ് ഖാന്‍

ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ താന്‍ ചാന്‍സലറായിരിക്കെ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വന്തം കേസില്‍ വിധി പറയാന്‍ ആരെയും അനുവദിക്കില്ലെന്നും താന്‍ ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ ഇന്ന് വിളിച്ചുചേര്‍ത്ത അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടന്ന് ഗവര്‍ണര്‍ വീണ്ടും ആവര്‍ത്തിച്ചു. മുഖ്യമന്ത്രി നല്‍കിയ മൂന്ന് കത്തുകളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.  2021 ഡിസംബര്‍ എട്ടിന് വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ പറയുന്നത്. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി…

Read More