
ആര്യാടൻ മുഹമ്മദിന് വിട; ഔദ്യോഗിക ബഹുമതികളോടെ കബറടക്കി
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം കബറടക്കി. നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് ആര്യാടന്റെ ഭൗതികദേഹം കബറടക്കിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇന്നലെയാണ് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവായ ആര്യാടൻ മുഹമ്മദ് അന്തരിച്ചത്. നിലമ്പൂരിലെ വസതിയിൽ നിന്നും വിലാപയാത്രയായിട്ടാണ് മൃതദേഹം മുക്കട്ട ജുമാ മസ്ജിദിൽ എത്തിച്ചത്. സംസ്‌കാര ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബെന്നി ബെഹനാൻ എംപി, എംഎൽഎമാരായ മാത്യു കുഴനൽനാടൻ, പി കെ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. മന്ത്രിമാരായ…