
നരബലിക്കേസിലെ പ്രതികൾ റിമാൻഡിൽ; വിഷാദരോഗിയെന്ന് ലൈല
നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെ റിമാൻഡ് ചെയ്തു. മൂന്നു പ്രതികളെയും രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പ്രതികളെ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രാവിലെ ഹാജരാക്കിയിരുന്നു. പത്തു ദിവസത്തേക്കു പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇയാൾ വേറെ സ്ത്രീകളെയും പൂജയിൽ പങ്കാളിയാകാൻ ആവശ്യപ്പെട്ട് സമീപിച്ചെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നാണ് പൊലീസ് നിലപാട്. പൊലീസിനെതിരെ പരാതിയില്ലെന്ന് പ്രതികൾ പറഞ്ഞു. താൻ വിഷാദ രോഗിയാണെന്നും ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും ലൈല കോടതിയെ…