നരബലിക്കേസ്; പ്രതികൾ 24 വരെ പൊലീസ് കസ്റ്റഡിയിൽ; പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്ന് കോടതി

ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 24 വരെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി 12 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണസംഘം കോടതിയില്‍…

Read More

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, വോട്ടർമാർ പറയുന്നത് അനുസരിക്കും; എൽദോസ് കുന്നപ്പിള്ളി

നിയമ വിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് അനുസരിക്കും. ക്രിമിനലുകൾക്ക് ജൻഡർ വിത്യാസമില്ല എന്ന് മനസിലാക്കുന്നു. അധികാരം തനിക്ക് അവസാന വാക്കൊന്നുമല്ല. വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല. സത്യസന്ധമായി സത്യസന്ധർ മാത്രം പ്രതികരിക്കു. പിൻതുണച്ചവർക്കും പിൻതുണ പിൻവലിച്ചവർക്കും സർവ്വോപരി സർവ്വ ശക്തനും നന്ദിയെന്നും എൽദോസ് കുന്നപ്പിളളി എംഎൽഎ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പീഡനക്കേസിൽ പൊലീസ് കേസെടുത്തതോടെ ഒളിവിൽ തുടരുകയാണ് എംഎൽഎ പോസ്റ്റിന്റെ പൂർണരൂപം നിയമ വിരുദ്ധമായ ഒരു…

Read More

പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുന്നു

പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം. 2017 മുതൽ ജില്ലയിൽ നിന്ന് കാണാതായത് 12 സ്ത്രീകൾ ആണ്. ഇതിൽ മൂന്ന് കേസുകളും ആറന്മുള സ്റ്റേഷൻ പരിധിയിൽ ആണ്. തിരോധാനത്തിന് നരബലിയുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. നരബലി കേസിലെ ഒന്നാം പ്രതി ഷാഫിക്ക് പല സ്ത്രീകളുമായി അടുത്ത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു . ചിലർക്ക് പണം വാഗ്ദാനം ചെയ്ത് പത്തനംതിട്ടക്ക് കൊണ്ടുപോകാൻ ഷാഫി ശ്രമിച്ചതിൻറെ തെളിവുകളും…

Read More

പ്രണയാഭ്യർഥന നിരസിച്ചു; അമ്മയെയും മകളെയും വീട്ടിൽ കയറി വെട്ടി

തലശേരി ഉസംമൊട്ടക്കു സമീപം അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകൾ പൂജയ്ക്കുമാണ് വെട്ടേറ്റത്. രണ്ടു പേരെയും തലശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച ചെറുകല്ലായി സ്വദേശി ജിനേഷ് ബാബുവിനായി തിരച്ചിൽ തുടരുന്നു. പ്രണയാഭ്യാർഥന നിരസിച്ചതിനാണ് ജിനേഷ് ബാബു വീട്ടിൽ കയറി വെട്ടിയതെന്ന് പൊലീസ് പറഞ്ഞു.

Read More

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയിൽ ഒത്തുതീർപ്പിന് ശ്രമിച്ചു; കോവളം എസ്എച്ച്ഒയെ സ്ഥലംമാറ്റി

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരായ പരാതി പിൻവലിപ്പിക്കാൻ ഇടനില നിന്നെന്ന് പരാതിക്കാരി ആരോപണമുന്നയിച്ച കോവളം സ്റ്റേഷൻ ഹൗസ് ഓഫിസറെ സ്ഥലം മാറ്റി. കോവളം എസ്എച്ച്ഒ ജി.പ്രൈജുവിനെ ആലപ്പുഴ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ്.ബിജോയിക്കാണ് പകരം നിയമനം. മറ്റു നാലു പേർക്കും സ്ഥലംമാറ്റമുണ്ടെങ്കിലും യുവതിയുടെ പരാതിയാണ് പ്രൈജുവിനെതിരെ പെട്ടെന്നുള്ള നടപടിക്കു കാരണമെന്നാണു സൂചന. എംഎൽഎയ്‌ക്കെതിരെ യുവതി സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതി അദ്ദേഹം കോവളം എസ്എച്ച്ഒയ്ക്കു കൈമാറിയിരുന്നു. പരാതി പിൻവലിക്കാൻ…

Read More

മലപ്പുറത്ത് അധ്യാപകൻറെ മരണം കൊലപാതകം; 2 പേർ പിടിയിൽ

മലപ്പുറം കരിമ്പുഴ പുന്നപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപകൻറെ മരണം കൊലപാതകം. മുണ്ടേരി ഗവ. സ്‌കൂളിലെ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഉദിരകുളം സ്വദേശി ബിജു, കാമുകി മൂത്തേടം സ്വദേശി ലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് പിന്നാലെയുണ്ടായ തർക്കമാണ് കൊലപാതക കാരണം. എടക്കര ബിവറേജസിൽ നിന്നും മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുമ്പാണ് മൂവരും തമ്മിൽ പരിചിതരാകുന്നത്. ഇക്കഴിഞ്ഞ സെപ്തംബർ ഏഴിന് മൂന്നുപേരും എടക്കര കാറ്റാടി പാലത്തിന് അടിയിൽ…

Read More

എൽദോസ് കുന്നപ്പിള്ളി തെറ്റുകാരനെങ്കിൽ കോൺഗ്രസിൽനിന്ന് പുറത്താക്കും; കെ സുധാകരൻ

പീഡനക്കേസിൽ ആരോപണവിധേയനായ എൽദോസ് കുന്നപ്പിള്ളിയോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും. തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‌കൂൾ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്‌തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നു. എംഎൽഎക്കെതിരെ ജാമ്യമില്ലാ…

Read More

10 വർഷത്തിനിടെ 15 കേസുകളിൽ പ്രതി, ലൈംഗിക മനോവൈകൃതമുള്ളയാൾ; കുറ്റകൃത്യം ആസൂത്രണം ചെയ്തത് ഷാഫി

ഇലന്തൂർ നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി പത്ത് വർഷത്തിനിടെ 15 കേസുകളിൽ പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണർ പറഞ്ഞു. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുൻപ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണർ പറഞ്ഞു. ആറാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ്…

Read More

വർഷം തോറും നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം കേരളത്തിൽ കൂടുന്നതായി സുപ്രീംകോടതി

കേരളത്തിൽ ഓരോ വർഷവും നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നതായി സുപ്രീം കോടതി. കേരളത്തിലെ പ്രശ്നം പ്രത്യേകതയുള്ളതെന്നും കോടതി നിരീക്ഷിച്ചു. എല്ലാവരും നായ് പ്രേമികളാണ്. പക്ഷേ എന്തെകിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കണം. ഇന്നത്തെ അവസാന കേസായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.  തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി  ഇടക്കാല ഉത്തരവിന് ഇന്ന് സുപ്രീം കോടതി പരിഗണിക്കുകയാണ്.  കൂടൂതൽ പേർ കക്ഷി ചേർന്നതിനാൽ  വാദത്തിന് കൂടുതൽ സമയം വേണമെന്നതിനാൽ കേസ് ഇന്നത്തേക്ക് മാറ്റുകയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു. സഞ്ജീവ് ഖന്ന…

Read More

പ്രത്യേക കമ്മീഷനെ വെക്കില്ല; എൽദോസ് കുന്നപ്പിള്ളിയുടെ ഭാഗംകൂടി കേട്ടശേഷം നടപടിയെന്ന് വി.ഡി. സതീശൻ

എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരായ പീഡന പരാതിയിൽ അദ്ദേഹത്തിന്റെ വശം കൂടി കേട്ടശേഷം തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ ചിന്തൻ ശിബിറിൽ തങ്ങളുടെ പൊതുവായ സമീപനം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ രണ്ടുവശവും പരിശോധിച്ച് തീരുമാനിക്കും. അവർക്ക് പറയാനുള്ളത് അവർ കോടതിയിൽ പറഞ്ഞിട്ടുണ്ട്, എൽദോസിന് എന്താണ് പറയാനുള്ളത് എന്ന് കേട്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. സംഭവം പുറത്തുവന്നതിന് ശേഷം എൽദോസുമായി സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം…

Read More