‘ഞരമ്പുരോഗികൾ എല്ലാ പാർട്ടികളിലുമുണ്ട്’: എൽദോസിനെതിരെ മുരളീധരൻ

പീഡനക്കേസിൽ ഒളിവിൽപ്പോയ എംഎൽഎ എൽദോസ് കുന്നപ്പള്ളിയ്‌ക്കെതിരെ കെ. മുരളീധരൻ. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടിയിലുമുണ്ട്. പാർട്ടിയുടെ നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽപ്പോയ എൽദോസ് കുന്നപ്പിള്ളി കെപിസിസിക്ക് വിശദീകരണം നൽകാനുള്ള സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളിൽ എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെ. സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിശദീകരണം നൽകിയാലും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനാണ് ആലോചന. കേസിൽ ഉൾപ്പെട്ടതിന് പുറമേ ഒളിവിൽ പോയത്…

Read More

മധുകൊലക്കേസിൽ മൊഴി മാറ്റിയത് പ്രതികളെ പേടിച്ചിട്ട്, കോടതിയോട് ക്ഷമ ചോദിച്ച് കൂറുമാറിയ സാക്ഷി

അട്ടപ്പാടി മധുകൊലക്കേസിൽ കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകി. പൊലീസിന് നൽകിയ മൊഴിയാണ് ശരിയെന്ന് കക്കി കോടതിയിൽ സമ്മതിച്ചു. താൻ നേരത്തെ മൊഴിമാറ്റിയത് പ്രതികളെ പേടിച്ചിട്ടാണെന്നും കക്കി കോടതിയിൽ പറഞ്ഞു. കേസിൽ പത്തൊമ്പതാം സാക്ഷിയാണ് കാക്കി. കോടതിയിൽ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നു എന്ന് കക്കി കൂട്ടിച്ചേർത്തു. കേസിൽ നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെയാണ് കോടതി ഇന്ന് വീണ്ടും വിസ്തരിക്കുന്നത്. 18,19 സാക്ഷികളായ കാളി മൂപ്പൻ, കക്കി എന്നിവരെയാണ് മണ്ണാർക്കാട് എസ്…

Read More

ഇടുക്കി യൂദാഗിരിയിലെ മന്ത്രവാദ കേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം

ഇടുക്കി തങ്കമണി യൂദാഗിരിയിലെ മന്ത്രവാദ കേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം. ബലിത്തറകൾ പൊളിച്ചു നീക്കി. പൊലീസ് താക്കീത് നൽകിയിട്ടും മൃ​ഗബലി തുടർന്ന സാഹചര്യത്തിലാണ് പ്രതിഷേധം. റോബിൻ പറത്താനത്ത് എന്നയാളുടെ വീടിന് സമീപത്ത് മന്ത്രവാദവും മൃ​ഗബലിയും നടക്കുന്നതായി ആരോപണമുയർന്നിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ 2020 ൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് ആ സമയത്ത് കാര്യമായ നടപടികൾ സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ പരാതി.  ഇലന്തൂർ നരബലി സംഭവത്തിന് ശേഷം നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് ഇവിടെയെത്തി പരിശോധന…

Read More

രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി നിരസിച്ചത്. കേസ് റദ്ദാക്കണമെന്ന രഹന ഫാത്തിമയുടെ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാൻ സ്റ്റേ ആവശ്യം തള്ളിയത്.  കുക്കറി ഷോയിലൂടെ മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു രഹ്നക്കെതിരായ കേസ്. സമൂഹ മാധ്യമങ്ങളിൽ ‘ഗോമാതാ ഉലർത്ത്’ എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തത്. യൂട്യൂബ് ചാനൽ വഴി വർഗീയ സംഘർഷമുണ്ടാക്കാനായി പാചക…

Read More

സിവിക് ചന്ദ്രൻറെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി

ദളിത് യുവതിക്കെതിരായ ലൈംഗിക പീഡന കേസിൽ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാരും, പരാതിക്കാരിയും നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് എ ബദ്‌റുദ്ദീന്റെ താണ് ഉത്തരവ്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടൻ പ്രത്യേക കോടതിയിൽ ഹാജറാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹർജി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Read More

തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരണം, ആശ്രിതർക്ക് നഷ്ടപരിഹാരം 10 ലക്ഷം

സംസ്ഥാനത്ത് തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കും ഇനി 10 ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടും. വന്യജീവി ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവർക്ക്നൽകുന്നതിന് സമാനമായ നഷ്ടപരിഹാരം അവർക്കും നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക പരമാവധി ഒരുലക്ഷം രൂപവരെ ലഭിക്കും. സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നൽകുക. പട്ടികവർഗക്കാർക്ക് ചികിത്സച്ചെലവ് മുഴുവനും ലഭിക്കും. വനത്തിനകത്തോ പുറത്തോ ആക്രമണം നേരിടുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും. 1980-ലെ സംസ്ഥാന നിയമത്തിലെ വന്യജീവി എന്ന പദത്തിന്റെ നിർവചനത്തിൽ തേനീച്ച,…

Read More

കേരളത്തിൽ 22 വരെ വ്യാപക മഴ; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ചുഴലിക്കാറ്റ് ആയേക്കും

കേരളത്തിൽ ഇന്നുമുതൽ രണ്ടു ദിവസം വ്യാപക മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുമുണ്ട്. ഇതിന്റെ ഫലമായാണ് 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 22 ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായും, തുടർന്ന് 48 മണിക്കൂറിൽ ചുഴലിക്കാറ്റ്…

Read More

സൈനികനും സഹോദരനും പൊലീസിന്റെ ക്രൂരമർദ്ദനം

കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും പൊലീസിനെ അക്രമിച്ചെന്ന കള്ളക്കേസെടുത്ത സംഭവത്തിൽ പ്രതികളായ ഉദ്യോ​ഗസ്ഥർക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കാൻ നീക്കം. മഫ്തിയിലുണ്ടായിരുന്ന പൊലീസും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. പ്രതികാര ബുദ്ധിയോടെ പൊലീസ് അതിക്രൂരമായി ഇവരെ തല്ലിച്ചതച്ചു. കഴിഞ്ഞ ഓ​ഗസ്റ്റ് 15നാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവന്നത്. എംഡിഎംഎ കേസ് പ്രതികളെ കാണാനായി രണ്ട് യുവാക്കളെത്തി, പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന രീതിയിലായിരുന്നു വാർത്ത. എന്നാൽ കേസ്…

Read More

ഖർഗെയുടെ വിജയം പാർട്ടിയുടെ വിജയം; തരൂര്‍

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് ശശി തരൂർ. കോണ്‍​ഗ്രസ് പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലെ വിമതനായിട്ടല്ല താന്‍ മത്സരിച്ചതെന്നും വലിയ പിന്തുണ കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  പാർട്ടിക്ക് പുതിയ നേതൃത്വത്തെ കിട്ടി. പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കൾ ഭൂരിപക്ഷവും ഖാർഗെക്ക് ഒപ്പമായിരുന്നു. തനിക്ക് ആയിരത്തിലധികം വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, അത് ലഭിച്ചുവെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് തന്നെ പാർട്ടിക്ക്…

Read More

ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വിസി, പുറത്താക്കിയ 15 പേർക്കും ക്ഷണം

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ 15 പേർക്കും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം. നവംബർ 4നാണ് സ്പെഷൽ സെനറ്റ് യോഗം. 15 പേരെയും പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചില്ലെന്ന് റജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു. പുറത്താക്കി ഉത്തരവിറക്കാൻ ഗവർണർ അന്ത്യശാസനം നൽകിയിരുന്നു.  15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ഉത്തരവിൽ വ്യക്തത തേടി കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഗവർണർക്കു നൽകിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ഗവർണർ…

Read More