അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ സിവിക് ചന്ദ്രൻ 25 ന് ഹാജരാകും

ദളിത് യുവതിക്കെതിരെ ലൈംഗിക പീഡനം നടത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നിൽ 25 ന് ഹാജരാകുമെന്ന് അഭിഭാഷകർ മുഖേന സിവിക് ചന്ദ്രൻ പോലീസിനെ അറിയിച്ചു. ഇയാളുടെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് എ ബദ്‌റുദ്ദീന്റേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടൻ പ്രത്യേക കോടതിയിൽ ഹാജറാക്കണമെന്നും അന്ന് തന്നെ കോടതി ജാമ്യ ഹർജി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 2010…

Read More

കിളികൊല്ലൂർ പോലീസ് മര്‍ദനം; സൈന്യം ഇടപെടുന്നു, അന്വേഷണം ആരംഭിച്ചു

കിളികൊല്ലൂരിലെ പോലീസ് മർദനത്തിൽ സൈന്യം ഇടപെടുന്നു. കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മർദനത്തിൽ പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത്. ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്‌തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണെന്നാണ് ലഭിക്കുന്ന വിവരം. സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കണമെന്നുള്ളപ്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായത്. ഒരു സൈനികൻ…

Read More

എംഎൽഎ എൽദോസ് കുന്നപ്പിളളിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി

ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി. എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. എൽദോസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അഭിഭാഷകൻ അഡ്വക്കേറ്റ് കുറ്റിയാനി സുധീർ വ്യക്തമാക്കി. മൊബൈൽ, പാസ്‌പോർട്ട് എന്നിവ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കെപിസിസി അച്ചടക്ക നടപടിയിലും ഇന്ന് തീരുമാനം വന്നേക്കും. എൽദോസിന് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. എൽദോസിൻറെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും….

Read More

കിളികൊല്ലൂർ മര്‍ദനം, ന്യായീകരിക്കാന്‍ ശ്രമിച്ച് പൊലീസ്

കിളികൊല്ലൂര്‍ സ്റ്റേഷന്‍ മര്‍ദ്ദനത്തിന്‍റെ  സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നാലെ സൈബറിടങ്ങളിലും ന്യായീകരണവുമായി പൊലീസ്. സസ്പെന്‍ഷനിലായ എസ്ഐ അനീഷിന്‍റേതെന്ന് പറയുന്ന വോയിസ് ക്ലിപ്പ് പുറത്തുവന്നു. പൊലീസിനെ മര്‍ദിച്ചവര്‍ രക്ഷപ്പെടാതിരിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. സംഭവസമയത്ത് സിഐയും എസ്ഐയും സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്നും വിശദീകരണം. സ്റ്റേഷനിൽ സൈനികനായ വിഷ്ണുവിനെ എ എസ് ഐ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ സേനക്കുള്ളിൽ തന്നെ ഭിന്നതയെന്നാണ് വിവരങ്ങള്‍. എ എസ് ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി ഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാൻ വേണ്ടി…

Read More

വയനാട് വീണ്ടും കടുവയുടെ ആക്രമണം

വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തില്‍ ചീരാൽ കുടുക്കി സ്വദേശി സ്കറിയയുടെ പശു ചത്തു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കടുവയുടെ ആക്രമണം. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കടവയുടെ ആക്രമണം രൂക്ഷമായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ കടുവ ആക്രമിച്ചത് ഒമ്പത് കന്നുകാലികളെയാണ്. ഇവയില്‍ ഏഴെണ്ണത്തിന് ജീവന്‍ നഷ്ടമായി. രണ്ട് എണ്ണം പൂക്കോട് വെറ്റിറനറി ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാലുകാരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് കടുവ. കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവ കുടുങ്ങാത്ത സാഹചര്യമാണുള്ളത്.

Read More

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം, പൊലീസുകാരന് സസ്‍പെന്‍ഷന്‍

കിഴിശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച പൊലീസുകാരന് സസ്‍പെന്‍ഷന്‍. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പൊലീസുകാരന്‍ ഡ്രൈവര്‍ അബ്ദുൾ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഈ മാസം 13 നാണ് പ്ലസ് വൺ വിദ്യാർഥിയെ രണ്ട് പൊലീസുകാർ ചേർന്ന് മർദ്ദിച്ചത്. എടവണ്ണ സ്റ്റേഷനിലെ ഡ്രൈവർ അബ്ദുൽ കാദറിനെ സ്ഥലം മാറ്റിയിരുന്നു. കുഴിമണ്ണ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ്‌ അൻഷിദിനാണ് കിഴിശ്ശേരിയിൽ ബസ് കാത്തുനിൽക്കവേ മർദ്ദനമേറ്റത്. കുഴിമണ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം നടന്ന…

Read More

മിഠായിക്കള്ളൻ; പിടികൂടാനാകാതെ പോത്താനിക്കാട് പൊലീസ്

പോത്താനിക്കാട് പൊലീസ് മിഠായിക്കള്ളനെ പിടികൂടാനാകാതെ കുഴങ്ങുന്നു. പോത്താനിക്കാട് മഠംപടിയിൽ കൊച്ചുപുരയ്ക്കൽ ബെന്നിയുടെ പച്ചക്കറിക്കടയിൽ നിന്നാണ് തുടർച്ചയായി ചോക്ലേറ്റും ബിസ്കറ്റുമൊക്കെ മോഷണം പോകുന്നത്. കഴിഞ്ഞ 12നു രാത്രി മുൻവശത്തെ ഇരുമ്പു ഗ്രില്ല് മുറിച്ചു കടയ്ക്കുള്ളിൽ കയറി പണവും മിഠായികളും കവർന്നിരുന്നു. സമീപത്തു കൊല്ലറയ്ക്കൽ മത്തായിയുടെ പലചരക്കു കടയുടെ ഷട്ടറിന്റെ താഴ് പിറ്റേന്നു തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബുധനാഴ്ച രാത്രി 12നു വീണ്ടും ബെന്നിയുടെ കടയിൽനിന്നു ചോക്ലേറ്റും മിഠായികളും അപഹരിക്കപ്പെട്ടു. നേരത്തേ മുറിച്ചതിനാൽ കെട്ടിവച്ചിരുന്ന ഗ്രില്ലിലൂടെയാണു വീണ്ടും കയറിയത്. സമീപത്തെ…

Read More

പരാതിയുമായി നടന്‍; അശ്ലീല ഉള്ളടക്കമുള്ള സീരീസ് എന്ന് കരാറിലില്ല

അശ്ലീല ഒടിടിക്ക് എതിരായ നടന്‍റെ പരാതിക്ക് പിന്നാലെ പ്രൊഡക്ഷന്‍ സ്ഥാപനവുമായി നടന്‍ ഒപ്പിട്ട കരാറിന്‍റെ വിശദാംശങ്ങള്‍ പുറത്ത്. അശ്ലീല ഉള്ളടക്കമുള്ള വെബ് സീരീസ് എന്ന് കരാറിലില്ല. ചിത്രത്ത ബാധിക്കുന്ന രീതിയിൽ ഇടപെട്ടാൽ നിർമ്മാണ ചെലവ് പൂർണ്ണമായി നഷ്ടപരിഹാരമായി ഈടാക്കുമെന്നും കരാറിൽ പറയുന്നുണ്ട്. ഒക്ടോബർ ഒന്നിനാണ് പരാതിക്കാരൻ കരാർ ഒപ്പിട്ടത്.  അതേസമയം വെബ് സീരിസിൻ്റെ ലൊക്കേഷൻ വീഡിയോ വിവാദ ഒടിടി പ്ലാറ്റ്ഫോം പുറത്തുവിട്ടു. പരാതിക്കാരൻ അശ്ശീല വീഡിയോ ഷൂട്ടിന് സഹകരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. 10000 രൂപയാണ് നടൻ്റെ പ്രതിദിന…

Read More

എല്‍ദോസ് കുന്നപ്പിള്ളിൽ തെളിവെടുപ്പിന് പൊലീസിന്‍റെ മുന്നിലേക്ക്

ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. എൽദോസിന് ജില്ലാ സെഷൻസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. ഇന്ന് രാവിലെ ഒൻപത് മണിക്ക് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് എല്‍ദോസിന് നിർദ്ദേശം ലഭിച്ചിട്ടുള്ളത്. എൽദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും. പത്തു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകാനാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ…

Read More

കണ്ണൂര്‍ വിസി നിയമനം: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം: ഹര്‍ജി ഇന്ന് കോടതിയില്‍

കണ്ണൂർ വൈസ് ചാൻസിലർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധനപ്രകാരം കേസെടുക്കണമെന്ന ഹർജി ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിൽ മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലാണ് പരാതിക്കാധാരം. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് പരാതി നൽകിയത്. ആരോപണം അല്ലാതെ തെളിവുകൾ ഹാജരാക്കാൻ കഴിയുമോ എന്ന് കോടതി നേരത്തെ പരാതിക്കാരനോട് ആരാഞ്ഞിരുന്നു. ഹൈകോടതി പോലും തള്ളിയ പരാതിക്ക് എന്ത് പ്രസക്തി എന്നായിരുന്നു സർക്കാർ നിലപാട്. വിസി നിയമനത്തിൽ മുഖ്യമന്ത്രി നിയമ വിരുദ്ധമായി ഇടപെടൽ നടത്തിയിട്ടില്ലെന്നാണ്…

Read More