വാളയാറിലെ പൊലീസ് മ‍ർദനം : സിപിഒ പ്രതാപനെ സ്ഥലം മാറ്റി

വാളയാറിൽ സഹോദരങ്ങളെ മർദിച്ച കേസിൽ ഒരു പൊലീസുകാരനെതിരെ കൂടി നടപടി. വാളയാർ സ്റ്റേഷനിലെ സിപിഒ പ്രതാപനെ സ്ഥലം മാറ്റി. ഒറ്റപ്പാലം സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. വാളയാർ സിഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു. മർദനം നടന്ന ദിവസം സിഐക്കൊപ്പം പ്രതാപനുണ്ടായിരുന്നു.സഹോദരങ്ങളിൽ ഒരാളെ മർദിച്ചത് പ്രതാപനെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു .ഇതേ തുടർന്നാണ് നടപടി  ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യനില മോശമായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളായ ഹൃദയ സ്വാമിയും ജോൺ ആൽബർട്ടും. ഇടയ്ക്ക്…

Read More

തൃശൂരിലെ ലഹരിക്കേസിൽ വിദ്യാർഥികളെ കണ്ടെത്താൻ ഊ‍‍‌ർജിത ശ്രമം

തൃശ്ശൂരിലെ ലഹരി കടത്തു കേസിൽ അന്വേഷണം തുടരുന്നു. ഇന്നലെ എംഡിഎംഎ കേസിൽ അറസ്റ്റിലായ പ്രതികളുടെ പറ്റു പുസ്തകത്തിൽ പേര് ഉണ്ടായിരുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കൗൺസിലിംഗ് നൽകിയിരുന്നു. നാല് രക്ഷിതാക്കളെയാണ് ബോധവൽക്കരണം നടത്തിയത്. കൂടുതൽ കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പറ്റു പുസ്തകത്തിൽ പലരുടെയും വിളിപ്പേരുകൾ ആണ് ഉള്ളത്. ഇതു വിദ്യാർഥികളെ കണ്ടെത്താൻ തടസം ആകുന്നുണ്ട്. പ്രതികളുടെ ഫോൺ വിവരം പരിശോധിക്കാൻ അന്വേഷണ സംഘം അനുമതി ചോദിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതൽ ഇടപാടുകാരായ വിദ്യാർഥികളിലേക്ക് എത്താൻ…

Read More

കഞ്ചാവ് കേസ് പ്രതി എത്തിയത് വനിതാ പൊലീസിന്റെ വീട്ടുവളപ്പിൽ, ചോദ്യം ചെയ്യലിൽ കുടുങ്ങി

കഞ്ചാവ് കേസിലെ പ്രതിയായ യുവാവിനെ എക്സൈസ് സംഘം ഓടിച്ചപ്പോൾ  ചെന്നു കയറിയത് വനിതാ പൊലീസിന്റെ വീട്ടുവളപ്പിൽ.  യുവാവിന്റെ പരിഭ്രമം കണ്ട് ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു. പ്രാവട്ടം ആയിരംവേലി ഭാഗത്ത് താമസിക്കുന്ന വനിതാ സിവിൽ പൊലീസ് ഓഫിസർ കെ. കൻസിയുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തിലെ അജിത്ത് ആണ് ഇവിടേക്ക് ഓടിക്കയറിയത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയായിരുന്നു കൻസി. വീടിനു സമീപം ആരോ വന്നതായി കാൽപെരുമാറ്റത്തിൽ നിന്നു…

Read More

കാറിൽ സ്ഫോടനം: യുവാവ് മരിച്ചു

കോയമ്പത്തൂർ  ടൗൺഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്ഫേ‍ാടനത്തിൽ യുവാവ് മരിച്ചു. കാർ പൂർണമായി കത്തിനശിച്ചു. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (25) ആണു മരിച്ചത്. 2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ചതെന്നും ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ചെക്പോസ്റ്റിൽ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണു സ്ഫോടനമെന്നാണു പൊലീസ് പറയുന്നത്. ഇന്നലെ പുലർച്ചെ നാലോടെയാണു സംഭവം. കാറിലുണ്ടായിരുന്ന കാർ ഡ്രൈവറാണു മരിച്ചതെന്നും ഇയാൾ…

Read More

ഗവര്‍ണര്‍ക്ക് ചാന്‍സലറായി പ്രവര്‍ത്തിക്കാനുള്ള അധികാരം നിയമസഭ നല്‍കിയത്, അത് മറക്കണ്ട: മന്ത്രി പി.രാജീവ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി നിയമമന്ത്രി പി.രാജീവ്. ഗവർണർക്ക് ചാൻസലറായി പ്രവർത്തിക്കാനുള്ള അധികാരം നിയമസഭ നൽകിയതാണെന്ന് പി.രാജീവ് പറഞ്ഞു.  ഗവർണർ തന്നെ ചാൻസലർ ആകണമെന്ന് യുജിസി റെഗുലേഷനിൽ ഇല്ല. നിയമസഭ നൽകുന്ന പദവിയാണ് അത്. സർവകലാശാലയിൽ ഗവർണർക്ക് അധികാരമെന്നല്ല, ചാൻസലർക്ക് അധികാരമെന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്.  സർവകലാശാലയെ പറ്റി സംസാരിക്കുമ്പോൾ അവിടെ ഗവർണറില്ല, ചാൻസലർ മാത്രം. പിരിച്ചുവിടാനുള്ള അധികാരം എല്ലാവർക്കും ഉണ്ടെന്നും പി.രാജീവ് വ്യക്തമാക്കി.  രണ്ട് ദിവസമായി താന്‍ ഭരണഘടന കൂടുതല്‍ പഠിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിയമമന്ത്രിക്ക്…

Read More

ഗവ‍ർണറുടെ അന്ത്യശാസനം തള്ളി വിസിമാർ

ഗവ‍ർണറുടെ അന്ത്യശാസനം തള്ളി എംജി സ‍ർവകലാശാല വൈസ് ചാൻസല‍ർ ഡോ.സാബു തോമസ്. ഇന്ന് രാജി ഇല്ലെന്ന് ​സാബു തോമസ് പറഞ്ഞു. ​ഗവ‍ർണറുടെ നിർദ്ദേശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്നും എംജി സ‍ർവകലാശാല വൈസ് ചാൻസല‍ർ പറഞ്ഞു.  ഗവർണറുടെ കത്തിനെ കുറിച്ച് പഠിച്ച ശേഷം തീരുമാനം എടുക്കും. മന്ത്രിയുമായി സംസാരിച്ചിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കും. സർവകലാശാല ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കണം എന്നാണ് തന്റെ ആഗ്രഹം. ഇന്ന് അവധി ദിനമായതു കൊണ്ട് യൂണിവേഴ്സിറ്റിയിൽ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധികൾ ഒന്നും സർവകലാശാലയിലെ അക്കാദമിക് പ്രവർത്തനങ്ങളെ…

Read More

വിഴിഞ്ഞം സമരം: സമരപ്പന്തൽ പൊളിച്ചുനീക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും, യോ​ഗം ഇന്ന്

വിഴിഞ്ഞം തുറമുഖ സമരത്തോട് അനുബന്ധിച്ച് സമരസമിതി ഇന്ന് യോഗം ചേരും. സമരം നൂറ് ദിവസം തികയുന്ന വ്യാഴാഴ്ചയിലെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് യോഗം. അന്നേ ദിവസം മുതലപ്പൊഴിയിൽ കരയിലും കടലിയുമായി സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം. അതേസമയം വിഴിഞ്ഞം തുറമുഖ കവാടത്തിലെ എല്ലാ അനധികൃത നി‍ർമാണങ്ങളും പൊളിച്ചുനീക്കാൻ ജില്ലാ ഭരണകൂടം അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. വിഴിഞ്ഞം സമരപ്പന്തൽ പൊളിച്ചുമാറ്റണം എന്ന് വെള്ളിയാഴ്ച, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വീണ്ടും ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി ഉത്തരവ് കൂടി…

Read More

വിഷ്ണുപ്രിയ വധക്കേസ്; സുഹൃത്ത് സാക്ഷിയാകും, ശ്യാംജിത്തിനെ നാളെ കസ്റ്റഡിയിൽ വാങ്ങും

പാനൂരിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിതിനെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നാളെയേ അപേക്ഷ നൽകൂ. ദീപാവലി അവധിയായതിനാലാണ് ഇന്ന് കസ്റ്റഡി അപേക്ഷ കൊടുക്കാനാവാത്തത്. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് മുനിസിപ്പൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശ്യാംജിതിനെ 28 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്തത്. ശ്യാംജിതിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വിഷ്ണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ സാക്ഷിയാക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് ഇനി ബാക്കിയുള്ളത്. നാളെയോ മറ്റന്നാളോ ഇയാളുടെ മൊഴിയെടുക്കാനാണ് സാധ്യത. ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ…

Read More

ബലാത്സംഗക്കേസ്: എല്‍ദോസ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ

ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയില്‍ എംഎല്‍എ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന മൂന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതി ഉത്തരവിട്ടിരുന്നു. എല്‍ദോസിനെ ശനിയാഴ്ച രാവിലെ 9 മുതല്‍ 7 വരെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. എല്‍ദോസിന്‍റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയില്ല. ഇന്ന് എല്‍ദോസ് ഫോണ്‍ ഹാജരാക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ അവസാനിച്ചാല്‍ എല്‍ദോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ എല്‍ദോസിനെയും കൊണ്ട് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും…

Read More

 രാജിവെക്കാൻ 9 വിസിമാർക്ക് ഗവർണ്ണർ നൽകിയ അന്ത്യശാസനം 11.30ന് അവസാനിക്കും

ഗവർണറും സർക്കാരും തമ്മിലെ പോര് പരിധി വിട്ട് നീങ്ങുമ്പോൾ ഇന്ന് നിർണ്ണായക ദിനം. രാജി വെക്കാൻ 9 വിസിമാർക്ക് ഗവർണ്ണർ നൽകിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കും. വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ് ഭവൻ പുറത്താക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും. അതിനിടെ ഗവർണ്ണർക്ക് മറുപടി നൽകാൻ രാവിലെ പത്തരക്ക് മുഖ്യമന്ത്രി പാലക്കാട് വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.രാജി വെക്കാൻ ഗവർണ്ണർ നിർദേശിച്ച 9…

Read More