
സർക്കാരും ഗവർണറും തമ്മിലുള്ള വ്യാജ ഏറ്റുമുട്ടൽ, ഒത്തുകളി; വി ഡി സതീശൻ
ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ച വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല. ഇത് വ്യാജ ഏറ്റുമുട്ടൽ. സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ. ലൈംഗീക ആരോപണം, പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഉണ്ട്. ഏറ്റുമുട്ടൽ ആണെന്ന് വരുത്തി തീർക്കുന്നു. ലോകത്തിൽ എവിടെയാണ് ഇത്തരത്തിൽ ഗവർണർ മുൻപ് കത്ത് നൽകിയത്.’ ജനങ്ങളെ കബളിപ്പിക്കാനാണ്…