
അഴിമതി ആരോപണം അടിയന്തര പ്രമേയമായി കൊണ്ട് വരാൻ കഴിയില്ല ; മന്ത്രി എം.ബി രജേഷിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
ബ്രൂവറി അഴിമതി അടിയന്തര പ്രമേയമായി നിയമസഭയിൽ കൊണ്ടുവരാത്തതെന്തുകൊണ്ടെന്ന മന്ത്രി എംബി രാജേഷിന്‍റെ ചോദ്യത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത്. പാർലമെൻ്ററികാര്യ മന്ത്രിയായിട്ടും അടിയന്തര പ്രമേയത്തെ കുറിച്ചുള്ള ചട്ടങ്ങൾ മന്ത്രിക്ക് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു.അഴിമതി ആരോപണം അടിയന്തര പ്രമേയമായി കൊണ്ടുവരാൻ കഴിയില്ല എന്നതാണ് ചട്ടം.അതുകൊണ്ടാണ് ബ്രൂവറി വിഷയം അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവരാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം എലപ്പുള്ളിയിലെ ബ്രൂവറി അനുമതിയിൽ പ്രതിഷേധിച്ച്പ്രദേശവാസികൾ ഇന്ന് മുഖ്യമന്ത്രിക്ക് കത്തയക്കും. പ്രദേശത്തെകുടിവെള്ള പ്രശ്നം ഉൾപ്പെടെ ആശങ്കകൾ പരിഹരക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകുക. രാവിലെ…