പി.വി അൻവർ എംഎൽഎയുടെ അറസ്റ്റ് ; പൊലീസിനെ പിന്തുണച്ച് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി

വനം വകുപ്പ് ഓഫീസ് ആക്രമണത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ രൂക്ഷ വിമ‍ർശനവുമായി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനിൽ. പൊലീസ് നടപടി നീതിപൂർവ്വമെന്നും അറസ്റ്റിൽ ഗൂഢാലോചനയില്ലെന്നും പറഞ്ഞ അദ്ദേഹം ഒരു എംഎൽഎയും ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് പി വി അൻവ‍ർ ചെയ്തതെന്നും പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടിയാണ് അൻവറിനെ പ്രതിപക്ഷം പിന്തുണക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. അൻവറിന് എല്ലാ സാവകാശവും പൊലീസ് നൽകിയെന്ന് അദ്ദേഹം വിമർശിച്ചു. മാധ്യമങ്ങളെ കാണാനും വൈദ്യ പരിശോധനയ്ക്കും അവസരം നൽകി….

Read More

പാണക്കാട് തങ്ങൾമാരെ അവഗണിക്കുന്ന നിലപാട് സമസ്ത പ്രവർത്തകരിൽ നിന്ന് ഉണ്ടാകരുത് ; പാണക്കാട് തങ്ങളുമായി പ്രശ്നങ്ങളിലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

പാണക്കാട് തങ്ങൾമാരെ അവഗണിക്കുന്ന നിലപാട് സമസ്ത പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. താനും പാണക്കാട് സാദിഖലി തങ്ങളുമായി ഒരു പ്രശ്നവുമില്ലെന്നും ഭിന്നത വളർത്താൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്തയുടെ വ്യക്തിത്വം കളയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമസ്ത ഒരു രാഷ്ട്രീയ പാർട്ടിക്കും അടിയറ വെക്കില്ല. ലീഗും സമസ്തയും പരസ്പരം ഏറ്റുമുട്ടേണ്ടതില്ല. ലീഗിന് സ്വന്തമായ നയവും വ്യക്തിത്വവും ഉണ്ട്. പരസ്പര ബഹുമാനത്തോടെ പ്രവർത്തിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎച്ചും…

Read More

എൻ.പ്രശാന്ത് ഐഎഎസിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാൻ സർക്കാർ ; കത്തിന് മറുപടി നൽകാതെ ചീഫ് സെക്രട്ടറി

സസ്പെന്‍ഷനിൽ കഴിയുന്ന എന്‍. പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിന് എന്‍ക്വയറി ഓഫീസറെ നിയമിക്കുന്നതടക്കം നടപടികളിലേക്ക് കടക്കാൻ സർക്കാർ. ചാർജ് മെമ്മോക്കുള്ള  പ്രശാന്തിന്‍റെ മറുപടിക്ക് കാത്തിരിക്കുകയാണ് സര്‍ക്കാർ. മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് പ്രശാന്ത് തിരിച്ച് വിശദീകരണം ആവശ്യപ്പെട്ടത് സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രശാന്തിന്‍റെ വിശദീകരണ കത്തിന് മറുപടി കൊടുക്കേണ്ട ബാധ്യത തനിക്കില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. സസ്പെന്‍ഷനിലായിട്ടും അച്ചടക്ക ലംഘനം തുടരുന്ന എൻ പ്രശാന്തിനെതിരെ കടുത്ത നടപടിയിലേക്ക് കടക്കുകയാണ് സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെയും വ്യവസായ…

Read More

സംസ്ഥാന സ്കൂൾ കലോത്സവം ; സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം ,കണ്ണൂരും തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം

63-മത് സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. പകുതിയോളം മത്സരങ്ങൾ അവസാനിച്ചപ്പോൾ കണ്ണൂരിന് 449 പോയിന്റും തൃശൂരിന് 448 പോയിന്റും കോഴിക്കോടിന് 446 പോയിന്റുമാണ് ഉള്ളത്. പാലക്കാടാണ് നാലാം സ്ഥാനത്ത്. സ്കൂളുകളിൽ 65 പോയിന്റുമായി തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂളാണ് ഇപ്പോൾ മുന്നിലുള്ളത്. പത്തനംതിട്ട എസ്‌വിജിവി ഹയർ സെക്കന്ററി സ്കൂളും ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂളും 60 പോയിന്റ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. സമയക്രമം പാലിച്ചാണ്…

Read More

പി.വി അൻവർ എംഎൽഎയ്ക്ക് പിന്തുണയുമായി പി.കെ കുഞ്ഞാലിക്കുട്ടി ; പ്രതിഷേധം പൊതുതാത്പര്യം മുൻനിർത്തി

പിവി അൻവ‍ർ എംഎൽഎക്ക് പിന്തുണയുമായി പികെ കുഞ്ഞാലിക്കുട്ടി. വൻ പൊലീസ് സന്നാഹത്തോടെയുള്ള അറസ്റ്റ് ജനത്തിന് ഉൾക്കൊള്ളാൻ സാധിക്കാത്തതാണെന്നും അൻവർ ഉയർത്തിയത് മലയോര മേഖലയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുതാത്പര്യം മുൻനിർത്തിയുള്ള പ്രതിഷേധമാണ് നടന്നത്. വന നിയമ ഭേദഗതിയെ നിയമസഭയിൽ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനജീവിതം ദുസഹമാക്കുന്നതാണ് വനനിയമ ഭേദഗതി. ജനങ്ങളെ ആന കൊല്ലുമ്പോൾ സർക്കാർ നിസ്സംഗത തുടരുകയാണ്. ഇതിനെ പറ്റി ഗൗരവകരമായ ചർച്ച പോലും നടക്കുന്നില്ല. വന നിയമത്തിനെതിരായ പ്രക്ഷോഭം മുസ്ലിം ലീഗ് ആലോചിക്കുന്നുണ്ട്. ഇതാണ് അൻവറും…

Read More

പി.വി അൻവർ എം.എൽ.എയുടെ അറസ്റ്റ് ; വിമർശനവുമായി കോൺഗ്രസ് നേതാക്കൾ

പി.വി. അന്‍വര്‍ എം.എല്‍.എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സി.പി.ഐ.എമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ ഹിറ്റ്ലറെന്ന് കെ മുരളീധരനും വിമ‍ർശിച്ചു. അൻവറിൻ്റെ സമരരീതിയെ വിമ‍ർശിച്ച എംഎം ഹസൻ പൊലീസ് നടപടിയെയും കുറ്റപ്പെടുത്തിയാണ് പ്രതികരിച്ചത്. അറസ്റ്റ് കൊടുംകുറ്റവാളിയെ പോലെയെന്ന് സതീശൻ പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയും…

Read More

എഡിഎം നവീൻ ബാബുവിൻ്റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹർജി തള്ളി ഹൈക്കോടതി

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജിയിൽ വിധി പറഞ്ഞത്. കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണ മേൽനോട്ടം വഹിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടുകൾ ഡിഐജിക്ക് കൈമാറണം. അന്വേഷണ സംഘം അന്വേഷണത്തിലെ പുരോഗതി ഹർജിക്കാരിയെ അറിയിക്കണം. ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ എസ്…

Read More

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ് ; നിലമ്പൂർ എംഎൽഎ പിവി അൻവർ റിമാൻ്റിൽ

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ റിമാൻഡിലായ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം…

Read More

സംസ്ഥാന സ്കൂൾ കലോത്സവം; സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി

സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി. പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ എട്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ്.  നെയ്യാറ്റിൻകര എം എൽ എ കെ.ആൻസലന്റെ നേതൃത്വത്തിൽ ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയുടെ കീഴിലാണ് ഈ ഇലക്ട്രിക്ക് ബസുകളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കെ എസ് ആർ…

Read More

മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല; അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല: എം കെ മുനീർ

മുഖ്യമന്ത്രി പദവിയേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന്  ലീഗ് നേതാവ് എം കെ മുനീർ. ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ല.. ജാമിയ നൂരിയയുടെ പരിപാടിയിൽ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്.. മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല.അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല.തിരഞ്ഞെടുപ്പിലേക്ക്  ഇനി ഒരു വർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു മുന്നണി വിപുലീകരണത്തിന് നിലവിൽ ചർച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. ഏതെങ്കിലും പാർട്ടിയുമായി ചർച്ച നടത്താൻ ചുമതലപ്പെടുത്തിയാൽ ലീഗ് അത് നിർവഹിക്കും.ഒരുമിച്ച് ചായ…

Read More