ഇടുക്കി പുല്ലുപാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടം ; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ

ഇടുക്കി പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. 5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കും. ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർ മരിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ്…

Read More

കേരളത്തിലെ അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത ; പ്രത്യേക മഴ മുന്നറിയിപ്പുകളില്ല

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ, ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനമനുസരിച്ച് വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും (7/01/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കും. 8-ാം തീയതി 8…

Read More

പെരിയ ഇരട്ടക്കൊലക്കേസ് ; കെ.വി കുഞ്ഞിരാമൻ അടക്കമുള്ള 4 പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി

പെരിയ ഇരട്ടകൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീൽ നൽകിയത്. കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവരെ നിലവില്‍ എറണാകുളം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. കേസിലെ ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ,…

Read More

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടം ; കോർപറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് നോട്ടീസ്

കൊച്ചി കലൂർ സ്റ്റേഡിയം അപകടത്തിൽ മൂന്ന് കോർപറേഷന്‍ ഉദ്യോഗസ്ഥർക്ക് നോട്ടീസ്. ഹെല്‍ത്ത് സൂപ്പർവൈസർ സുധീഷ് കുമാര്‍, ഹെല്‍ത്ത് ഓഫീസർ ഡോ.ശശികുമാർ, റവന്യൂ ഇന്‍സ്പെക്ടർ എന്നിവർക്ക് സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. ഏഴു ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൃദംഗ വിഷൻ ഉടമ നിഘോഷ് കുമാർ, സിഇഒ ഷമീർ അബ്ദുൽ റഹീം, നിഘോഷിന്‍റെ ഭാര്യ മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ…

Read More

ദേശീയ​ഗാനത്തിന് പകരം ‘തമിഴ് തായ് വാഴ്ത്ത്’; നിയമസഭയിൽ നിന്നിറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ

നിയമസഭയിൽ ദേശീയ​ ​ഗാനത്തിനു പകരം ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചതിന് നയപ്രഖ്യാപന പ്രസം​ഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി തമിഴ്നാട് ​ഗവർണർ ആർ എൻ രവി. ​തമിഴ്നാട് നിയമസഭ ഭരണഘടനയെയും ദേശീയ​ഗാനത്തെയും അപമാനിച്ചുവെന്ന് കാണിച്ച് രാജ്ഭവനും പ്രതികരിച്ചു. ഗവർണർ ആർ എൻ രവി സഭയിലേക്കെത്തിയപ്പോൾ സ്പീക്കർ എം അപ്പാവു പൊന്നാടയണിയിച്ച് സ്വീകരിച്ചിരുന്നു. സമ്മേളനം ആരംഭിച്ചപ്പോൾ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചതു കേട്ട സ്പീക്കർ അടുത്തതായി ദേശീയ ​ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. ‘ഇന്ന് തമിഴ്‌നാട്…

Read More

പി.വി അൻവർ എംഎൽഎയുടെ മുന്നണി പ്രവേശം ; യുഡിഎഫിൽ ഭിന്നാഭിപ്രായം

അറസ്റ്റിലായ പി.വി അൻവറിനൊപ്പം യുഡിഎഫ് ഒറ്റക്കെട്ടായി നിൽക്കുമ്പോഴും മുന്നണി പ്രവേശനത്തിൽ യുഡിഎഫിൽ ഭിന്നാഭിപ്രായം. ലീഗിന് പാതി മനസ് ഉണ്ടെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗവും ആർഎസ്പിയും വേഗത്തിൽ തീരുമാനം വേണ്ടതില്ലെന്ന നിലപാടിലാണ്. പൊലീസ് നടപടിയിൽ അൻവറിനൊപ്പം കട്ടയ്ക്ക് നിൽക്കുകയാണ് യുഡിഎഫ്. എന്നാൽ അൻവറിനെ മുന്നണിക്കകത്ത് പിടിച്ച് ഇരുത്തണമോയെന്ന് ചോദിച്ചാൽ ഘടകകക്ഷികൾ തമ്മിൽ മാത്രമല്ല. പാർട്ടികൾക്ക് ഉള്ളിൽ തന്നെ നിലപാടുകൾ പലവിധമാണ്. കോൺഗ്രസിൽ രമേശ് ചെന്നിത്തല അടക്കമുള്ളവർ അൻവറിനെ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായക്കാരാണ്. എന്നാൽ സമയം ആയിട്ടില്ലെന്ന നിലപാടും കോൺഗ്രസിൽ ശക്തം….

Read More

ആകെ 2,78,10,942 വോട്ടർമാർ ; കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസർ. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടർമാരാണുള്ളത്. അതിൽ 1,43,69,092 സ്ത്രീ വോട്ടർമാരും 1,34,41,490 പുരുഷ വോട്ടർമാരുമാണ്. കൂടുതൽ വോട്ടർമാർ ഉള്ള ജില്ല മലപ്പുറവും കുറവ് വോട്ടർമാരുള്ള ജില്ല വയനാടുമാണ്. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നിലവിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 25,409 ആണ്. 232 പുതിയ പോളിംഗ് സ്റ്റേഷനുകൾ കൂടി കൂട്ടിച്ചേർത്തു. 63,564 ആളുകൾ പുതിയ വോട്ടർമാരുണ്ട്. 89,907 വോട്ടർമാരെ പട്ടികയിൽ…

Read More

വിഴിഞ്ഞം തുറമുഖത്ത് ഒരേ സമയം മൂന്ന് കപ്പലുകൾ ; ചരക്ക് നീക്കം അതിവേഗത്തിൽ

ട്രയൽ റണ്ണിന് ശേഷം അന്താരാഷ്ട്ര തുറമുഖമായി പ്രവർത്തനം ആരംഭിച്ചതോടെ അതിവേഗത്തിലാണ് വിഴിഞ്ഞത്ത് ചരക്ക് നീക്കം. ഒരേ സമയം മൂന്ന് കപ്പലുകളിൽ നിന്നും ചരക്ക് നീക്കം നടത്തി പോർട്ട് കൂടുതൽ വേഗത കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമെത്തിയ ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി(എംഎസ്‌സി)യുടെ മൂന്നു കപ്പലുകളാണ് ബെർത്തിൽ നിരനിരയായി ചരക്ക് നീക്കം നടത്തിയിരിക്കുന്നത്. എംഎസ്‌സി സുജിൻ, എംഎസ്‌സി സോമിൻ, എംഎസ്‌സി ടൈഗർ എഫ് എന്നീ കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. നിലവിൽ പൂർത്തിയായ 800 മീറ്റർ നീളമുള്ള…

Read More

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ട്രക്ക് കത്തി നശിച്ചു ; ആർക്കും പരിക്കില്ല

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു. ളാഹ വിളക്കുവഞ്ചിയിലായിരുന്നു സംഭവം. വാഹനം നിർത്തി ഇറങ്ങിയതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. തിരുവല്ലയിൽ നിന്നും ളാഹയിലേക്ക് പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ പോകുമ്പോഴാണ് വാഹനത്തിൽ തീ പടർന്നത്. ഫയർഫോഴ്സും, പെരുനാട് പൊലീസും സ്ഥലത്തെത്തി തീയണച്ചു.

Read More

ആലപ്പുഴയിൽ 2 ദിവസം മുൻപ് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മ തുങ്ങി മരിച്ചു

ആലപ്പുഴ കാട്ടൂരിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മ ആണ് മരിച്ചത്. ഏതാനും ദിവസം മുൻപ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇവരെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയികുന്നു. തുടർന്ന് മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏതാനും ദിവസം മുമ്പാണ് വീട്ടമ്മ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായത്. വീട്ടമ്മയെ പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. മര്‍ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ…

Read More