സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും; സമാപന ചടങ്ങില്‍ ടൊവിനോ തോമസ് മുഖ്യാതിഥി

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരശ്ശീല വീഴാനിരിക്കെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം ഇഞ്ചോടിഞ്ച് . പോയിന്‍ര്  പട്ടികയിൽ നിന്ന് മാറാതെ നിലവിലെ ചാമ്പ്യൻമാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സമയക്രമം പാലിച്ച് മത്സരങ്ങൾ പുരോഗമിക്കുന്നുവെന്നതാണ് തിരുവനന്തപുരം മേളയുടെ പ്രത്യേകത ജനപ്രിയ മത്സരങ്ങൾക്ക് നാലാം ദിവസവും ഒരു കുറവുമില്ല. മിമിക്രി മോണോആകട് മത്സരങ്ങൾക്ക് പുറമെ അരങ്ങ് തകര്‍ക്കാൻ നാടകവും സംഘനൃത്തവും നാടോടി നൃത്തവും ഉണ്ട്.ഇന്നും പ്രധാനമത്സരങ്ങൾ നിറഞ്ഞ സദസ്സിലാണ് അരങ്ങേറുന്നത്. രാത്രി വൈകി വരെ നീളുന്ന മത്സരങ്ങൾ, കൂട്ടപ്പരാതികൾ….

Read More

പിവി അൻവർ എം.എൽ.എയുടെ യുഡിഎഫ് പ്രവേശം ; അഭ്യൂഹങ്ങൾ തള്ളാതെ യുഡിഎഫ് കൺവീനർ എം.എം ഹസൻ

പിവി അൻവറിന്‍റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സൻ രംഗത്ത്. അൻവറിന്‍റെ കാര്യത്തിൽ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.അൻവറിന് ആഗ്രഹമുണ്ടെങ്കിൽ ഔദ്യോഗികമായി അറിയിക്കാം അപ്പോൾ ചർച്ച ചെയ്യും.യുഡിഎഫ് യോഗം ചേരുമ്പോൾ ഏതെങ്കിലും കക്ഷി അൻവറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാൽ ഇക്കാര്യം ചർച്ച ചെയ്യും. ഒരു കുറ്റവാളി എന്നപോലെ അൻവറിനെ വീട് വളഞ്ഞു പിടികൂടിയതിൽ UDF ന് പ്രതിഷേധമുണ്ട്.അത് പ്രകടിപ്പിച്ചിട്ടുണ്ട്. മത നേതാക്കൾ അഭിപ്രായം പറയുന്നതിനോട് പ്രതികരിക്കാൻ ഇല്ല. ആവശ്യത്തിലധികം പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട് ഇനി പ്രതികരിച്ചു വിവാദമുണ്ടാക്കാൻ ഇല്ല.മുന്നണി…

Read More

എച്ച്എംപിവി വൈറസ്; അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റ്: മന്ത്രി വീണ ജോർജ്ജ്

എച്ച്എംപിവി വൈറസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ നൽകിയ വാർത്തകൾ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ വൈറസ് മുൻപും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്. പുതിയ വൈറസ് അല്ല. വൈറസിനെ നേരിടാൻ വേണ്ട മുൻകരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.  ജാഗ്രതയാണ് പ്രധാനം. മുൻകരുതലായി ഗർഭിണികളും രോഗികളും മാസ്ക് ധരിക്കണം. ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു.  കെഎംസിഎൽ ആണ് മരുന്ന് സപ്ലൈ ചെയ്യുന്നത്. എല്ലാ മരുന്നും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്….

Read More

റീജിത്ത് വധക്കേസ് ; കേസിലെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. കുറ്റക്കാർ എന്ന് കണ്ടെത്തിയ ഒമ്പത് ആര്‍എസ്എസ് – ബിജെപി പ്രവർത്തകർക്കും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മുഴുവൻ പ്രതികൾക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞിരുന്നു. 2005 ഒക്ടോബർ 3നാണ് റിജിത്തിനെ തച്ചൻ കണ്ടി ക്ഷേത്രത്തിനടുത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. ആകെയുളള പത്ത് പ്രതികളിൽ ഒരാൾ വിചാരണക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു സിപിഐഎമ്മിൻ്റെ കണ്ണപുരം ബ്രാഞ്ച് അംഗവും…

Read More

കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടം ; ഓസ്കാർ ഇൻ്റർനാഷണൽ ഇവൻ്റ്സ് ഉടമ പിഎസ് ജിനീഷ് കുമാർ കസ്റ്റഡിയിൽ

കലൂർ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ ഓസ്കാർ ഇന്റർനാഷണൽ ഇവന്റ്സ് ഉടമയായ പി എസ് ജിനീഷ് കുമാർ കസ്റ്റഡിയിൽ. തൃശ്ശൂരിൽ നിന്നാണ് ജിനീഷിനെ പിടികൂടിയത്. ജനീഷിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല. അതേസമയം, സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ലാ ഫസ്റ്റ് ക്സാസ് ജുഡീഷ്യൽ മജിസ്ട്റേറ്റ് കോടതി ഉത്തരവ് പറയും. കേസിൽ അഞ്ച്…

Read More

സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ അവതരിപ്പിച്ച ‘കയം’ നാടകം വിവാദത്തിൽ ; ‘കട്ടക്കയം പ്രേമകഥ’യുടം വികൃതാനുകരണം പുനരവതരിപ്പിച്ചാൽ കോടതിയിൽ പോകും, സുസ്മേഷ് ചന്ത്രോത്ത്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്‍ററി നാടക മത്സരത്തിൽ അവതരിപ്പിച്ച ‘കയം’ എന്ന നാടകം വിവാദത്തിൽ. ‘കട്ടക്കയം പ്രേമകഥ’ എന്ന തന്‍‌റെ ചെറുകഥയുടെ വികൃതമായ അനുകരണമാണ് നാടകമെന്ന് എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത് പറഞ്ഞു. തന്‍റെ അറിവോ അനുമതിയോ ഇല്ലാതെയാണ് കഥ നാടകമാക്കിയത്. സ്‌കൂൾ കലോത്സവങ്ങളിൽ അവതരിപ്പിക്കുന്ന രചനകളിന്മേൽ പകരപ്പവകാശമുള്ള രചയിതാവിൽ നിന്നും രേഖാമൂലമുള്ള സമ്മതിപത്രം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് സുസ്മേഷ് ചന്ത്രോത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് അഭ്യർത്ഥിച്ചു. “ശരത് കുമാറിനോടും അബ്ദുൾ മജീദിനോടും. കയമെന്ന പേരിൽ…

Read More

പാണക്കാട് എത്തി പിവി അൻവർ എംഎൽഎ; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

സാദിഖലി തങ്ങളെ കാണാൻ പാണക്കാട്ടെത്തി പി.വി അൻവർ എംഎൽഎ. തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് പാണക്കാടെത്തുന്നത് എന്നായിരുന്നു പി.വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചത്. യുഡിഎഫിലേക്കുള്ള നീക്കങ്ങൾ സജീവമാക്കുന്നതിന് പിന്നാലെയാണ് പി.വി അൻവർ പാണക്കട്ടെത്തിയിരിക്കുന്നത്. ‘യുഡിഎഫ് നേതൃത്വം എന്ന നിലയിലല്ല, പാണക്കാട്ട് തങ്ങള്‍ എന്ന നിലയിലാണ് കൂടിക്കാഴ്ച നടത്തിയത്. മലയോര ജനതയുടെ പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ആളുകളുടെയും പിന്തുണ ആവശ്യപ്പെടാന്‍ വേണ്ടിയിട്ടാണ് വന്നത്. അതിന് പൂര്‍ണമായ പിന്തുണ അദ്ദേഹം വാഗ്ധാനം ചെയ്തിട്ടുണ്ട്. യുഡിഎഫുമായി ബന്ധപ്പെട്ട…

Read More

കണ്ണൂർ കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച

കണ്ണൂർ കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച. കണ്ണവം കോളനിയിലെ 40 കാരിയായ സിന്ധുവിനെയാണ് കാണാതായത്. മാനസിക പ്രയാസമുള്ള യുവതിയാണ് സിന്ധു. കണ്ണവം കാട്ടിൽ തിരഞ്ഞിട്ടും യുവതിയെ കണ്ടെത്താനായില്ല. അതിദയനീയാവസ്ഥയിലാണ് സിന്ധു കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 

Read More

പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൻ്റെ നേതൃനിരയിലേക്ക് ; പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്ററാകും

കേരള കോൺഗ്രസ് നേതൃ നിരയിലേക്ക് പി ജെ ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ് എത്തുന്നു. അപു ജോൺ ജോസഫ് പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്റർ ആകും. അപുവിനെ പാർട്ടി ഹൈപ്പവർ കമ്മിറ്റിയിലും ഉൾപ്പെടുത്തും നേതൃനിരയിൽ അഞ്ചാമൻ ആയാണ് അപു ജോൺ ജോസഫ് എത്തുന്നത്. ഇന്ന് കോട്ടയത്ത്‌ ചേരുന്ന പാർട്ടി ഹൈപ്പർ കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും. തൊടുപുഴയിൽ അപു സ്ഥാനാർഥി ആകും എന്നാ ചർച്ചകൾ സജീവമാകുന്നതിനിടയിൽ ആണ് അപുവിനെ പാർട്ടി നേതൃത്വത്തിൽ എത്തിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ…

Read More

സൈബർ ആക്രമണം ; നടി ഹണിറോസിൻ്റെ മൊഴി രേഖപ്പെടുത്തി പൊലീസ്, മോശം കമൻ്റ് ഇടുന്നവർക്കെതിരെ നടപടി

സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി എടുത്തു. ഇന്നലെ സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് മൊഴി നൽകിയത്. ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവർക്കെതിരെ ഉടനടി കേസെടുക്കും. കൂടുതൽ അറസ്റ്റുകളും ഉണ്ടാകും. ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് വിവരം. മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമന്റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിലായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുളള അന്വേഷണം പൊലീസ് തുടരുകയാണ്….

Read More