
‘മുഖ്യമന്ത്രി വാക്കുപാലിച്ചു; മനസിന് ഏറ്റവും സമാധാനം നൽകിയ ദിവസം’: പ്രതികരണവുമായി ഹണി റോസ്
നിയമ വ്യവസ്ഥയിൽ പൂർണമായ വിശ്വാസമുണ്ടെന്ന് ആവർത്തിച്ച് നടി ഹണി റോസ്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ചിരുന്നെന്നും അദ്ദേഹം വാക്കുപാലിച്ചെന്നും ഹണി റോസ് പ്രതികരിച്ചു. ‘മനസിന് ഏറ്റവും സമാധാനം നൽകിയ ദിവസമാണിന്ന്. ഞാൻ ഭയങ്കര റിലാക്സിഡാണ്. വർഷങ്ങളായി അത്രയും വലിയ ടോർച്ചർ സോഷ്യൽ മീഡിയയിലൂടെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്ന് പല പരാമർശങ്ങളും ഉണ്ടായിട്ടുണ്ട്.ഇവിടെയൊരു നിയമമുണ്ട്. ഒരു ക്രിമിനൽ ആക്ടാണ് ഇദ്ദേഹം ചെയ്തത്. പിറകെ നടന്ന് ആക്രമിക്കുകയായിരുന്നു. കുടുംബവും എല്ലാവരും ചേർന്നെടുത്ത തീരുമാനം കൊണ്ടാണ് കേസുമായി മുന്നോട്ടുപോയത്….