
യുഎസിലെ ഗ്യാസ് സ്റ്റേഷനിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു; പ്രതിയുടെ ഫോട്ടോ പുറത്ത്
യുഎസിലെ ഗ്യാസ് സ്റ്റേഷനിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ വിദ്യാർഥി വെടിയേറ്റു മരിച്ചു. സായിഷ് വീര (24)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കൊളംബസ് ഡിവിഷനിലാണ് സംഭവം. മാസ്റ്റേഴ്‌സ് ഡിഗ്രി ചെയ്യുന്ന സയേഷ് ഗ്യാസ് സ്റ്റേഷനിൽ പാർട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 12.50നാണ് വെടിവെപ്പുണ്ടായത്. കൊളംബസ് ഫയർ സർവീസ് ഉദ്യോഗസ്ഥർ എത്തി സയേഷിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 1.27ഓടെ സയേഷ് മരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സിസിടിവി ക്യാമറകളിൽ പതിഞ്ഞ പ്രതിയുടെ ഫോട്ടോയും…