
സെർബിയയിൽ സ്‌കൂളിൽ വെടിയുതിർത്ത് 14കാരൻ; എട്ട് വിദ്യാർഥികളും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു; ഏഴ് പേർക്ക് പരിക്ക്
ക്ലാസ്മുറിയിൽ സഹവിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ വെടിയുതിർത്ത് 14കാരൻ. എട്ട് സഹവിദ്യാർഥികളും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു. സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലെ വ്‌ലാഡിസ്ലാവ് റിബ്‌നികർ എലെമെന്ററി സ്‌കൂളിലെ വിദ്യാർഥിയാണ് വെടിയുതിർത്തത്. ആക്രമണത്തിൽ അധ്യാപികയുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് കൗമാരക്കാരൻ വെടിവച്ചത്. ആദ്യം അധ്യാപികയ്ക്ക് നേരെയാണ് പ്രതിയായ കുട്ടി വെടിയുതിർത്തതെന്നും പിന്നീട് തലങ്ങുംവിലങ്ങും വെടിയുതിർക്കുകയായിരുന്നു എന്നും വെടിവെപ്പിൽ നിന്നും രക്ഷപെട്ട വിദ്യാർഥിനികളിൽ ഒരാളുടെ പിതാവായ മിലൻ മിലോസെവിച്ച് പറഞ്ഞു. വെടിയേറ്റ അധ്യാപികയുടെ ജീവൻ രക്ഷിക്കാൻ…