സ്ത്രീപീഡന കേസിൽ ട്രംപിന് തിരിച്ചടി

സ്ത്രീപീഡന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. 30 വർഷം മുമ്പ് എഴുത്തുകാരി ജീൻ കാരളിനെ പീഡിപ്പിച്ച കേസിൽ ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയ മാൻഹാട്ടനിലെ ഫെഡറൽ കോടതി, 50 ലക്ഷം ഡോളർ നഷ്ടപരിഹാരവും വിധിച്ചു.  ലോകം സത്യം ജയിച്ചെന്ന് ജീൻ കാരൾ പ്രതികരിച്ചു. അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു. 1996 ല്‍ ഡോണള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകയും അമേരിക്കന്‍ എഴുത്തുകാരിയുമായ ജീന്‍ കരാള്‍ പരാതി നല്‍കിയത്. മാന്‍ഹാട്ടന്‍…

Read More

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. updating

Read More

‘വര്‍ക്ക് ഫ്രം ഹോം’ ടെക്‌നോളജി വ്യവസായത്തിന്റെ വലിയ തെറ്റ്; ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍

സാങ്കേതിക വിദ്യാ രംഗത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റുകളിലൊന്നാണ് സ്ഥിരമായ ‘റിമോട്ട് വര്‍ക്ക്’ എന്ന് ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ എന്ന സ്ഥാപനത്തിന്റെ മേധാവി സാം ആള്‍ട്ട്മാന്‍. സ്‌ട്രൈപ്പ് എന്ന ഫിന്‍ടെക്ക് സ്ഥാപനം സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാം ആള്‍ട്ട്മാന്‍. റിമോട്ട് വര്‍ക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് യോജിച്ചതല്ലെന്നും സ്ഥിരമായ റിമോട്ട് വര്‍ക്ക് സാധ്യമാക്കാന്‍ മതിയായ ഒരു സാങ്കേതിക വിദ്യയും ഇതുവരെ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായ വര്‍ക്ക് ഫ്രം ഹോം ജോലികളില്‍ ക്രിയാത്മകത…

Read More

‘ദ കേരള സ്റ്റോറി’ യൂറോപ്പിലും പ്രദര്‍ശിപ്പിക്കൂ; ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്

വിവാദ ചിത്രം ദ കേരള സ്റ്റോറി യൂറോപ്പിലും പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്. ട്വിറ്ററിലാണ് അദ്ദേഹം അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ഥനയുമായി രംഗത്ത് വന്നത്. നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ ചിത്രം ഡച്ച് പാര്‍ലമെന്റിലും പ്രദര്‍ശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെതര്‍ലാന്റ്‌സിലെ പ്രതിപക്ഷ പാര്‍ട്ടിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന്റെ നേതാവാണ് ഗീര്‍ട്ട് വില്‍ഡേഴ്‌സ്. വിവാദങ്ങള്‍ക്കിടയിലും ദ കേരള സ്റ്റോറി പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനെതിരേ…

Read More

യുഎസിലെ ടെക്‌സസിലെ മാളിൽ വെടിവയ്പ്; 9 പേർ കൊല്ലപ്പെട്ടു

യുഎസിലെ ടെക്‌സസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ 9 പേർ കൊല്ലപ്പെട്ടു. 7 പേർക്ക് പരുക്കേറ്റു. അക്രമിയെ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മാൾ പൊലീസ് നിയന്ത്രണത്തിലാണ്. ഡാലസിൽനിന്ന് 25 മൈൽ (40 കിലോമീറ്റർ) വടക്കുള്ള അലൻ നഗരത്തിലെ ഷോപ്പിങ് മാളിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് വെടിവയ്പ് ഉണ്ടായത്. ‘പറഞ്ഞറിയിക്കാനാവാത്ത ദുരന്തം’ എന്നാണു ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് വെടിവയ്പിനെ വിശേഷിപ്പിച്ചത്.  

Read More

കിരീടധാരണം പൂർത്തിയായി; ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി

ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം പൂർത്തിയായി. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത്. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ് ആരംഭിച്ചത്. പാരമ്പര്യവും പുതുമയും നിറഞ്ഞ ചടങ്ങുകളാണ് ചാൾസിന്‍റെ സ്ഥാനാരോഹണത്തെ വ്യത്യസ്തമാക്കിയത്. ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവൻമാര്‍ എത്തിച്ചേർന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകറാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങുകള്‍ നടക്കുന്ന വെസ്റ്റ്…

Read More

കൊവിഡ് തീവ്രത കുറയുന്നു; ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചു

കൊവിഡുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന അധ്യക്ഷൻ ടെഡ്രോസ് അഥാനോം പറഞ്ഞു. മൂന്നു വർഷം മുൻപ് 2020 ജനുവരി 30-ന് ആണ് കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന കോവിഡ് 19 എന്ന രോഗത്തിന്റെ വ്യാപനം ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ലോകാരോഗ്യ സംഘടനയുടെ അടിയന്തരസമിതി 15-ാമത്തെ യോഗം ചേരുകയും ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ…

Read More

ചരിത്രമെഴുതി യു.എസ് ഡോക്ടർമാർ; ഗർഭസ്ഥശിശുവിന്റെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തി

ഗർഭത്തിലുള്ള ശിശുവിന് ശസ്ത്രക്രിയ നടത്തി ചരിത്രമെഴുതി യു.എസ് ഡോക്ടർമാർ. തലച്ചോറിലെ അപൂർവരോഗത്തിനായിരുന്നു ശസ്ത്രക്രിയ നടന്നത്. യു.എസ് ചരിത്രത്തിൽ ഇതാദ്യമായാണ് ഗർഭസ്ഥശിശുവിന് ശസ്ത്രക്രിയ നടത്തുന്നത്.ലൂസിയാന സ്വദേശികളായ ഡെറെക്-കെൻയാട്ട കോൾമാൻ ദമ്പതികളുടെ കുഞ്ഞിനാണ് ബോസ്റ്റണിലെ ചിൽഡ്രൻസ് ആശുപത്രിയിൽ അപൂർവശസ്ത്രക്രിയ നടന്നത്. തലച്ചോറിലേക്കുള്ള രക്തക്കുഴലിലുള്ള അസ്വാഭാവിക രോഗത്തിനായിരുന്നു ചികിത്സ. തലച്ചോറിലെ രക്തക്കുഴലുമായി ബന്ധപ്പെട്ട അപൂർവരോഗമായ ഗാലൻ മാൽഫോമേഷനാണ് ഗർഭസ്ഥശിശുവിൽ കണ്ടെത്തിയത്. ഇതേ രോഗവുമായി ജനിച്ച മിക്ക കുട്ടികളും ഹൃദ്രോഗങ്ങളോ മസ്തിഷ്‌കാഘാതമോ സംഭവിച്ച് വളരെ വേഗത്തിൽ മരിക്കാറാണ് പതിവ്. രോഗം ഗർഭത്തിലിരിക്കെ തന്നെ…

Read More

പകർപ്പവകാശ ലംഘനക്കേസ്: കോപ്പിയടിച്ചിട്ടില്ലെന്ന് യുഎസ് കോടതി, എഡ് ഷീരൻ ഹാപ്പി

പകർപ്പവകാശ ലംഘന കേസിൽ ബ്രിട്ടീഷ് പോപ്പ് താരം എഡ് ഷീരന് അനുകൂലമായി കോടതി വിധി. താൻ കോപ്പിയടിച്ചിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജൂറി കണ്ടെത്തിയതിൽ ഷീരൻ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ചു. 1973ൽ മാർവിൻ ഗേയും എഡ് ടൌൺസെൻഡും ചേർന്നിറക്കിയ ‘ലെറ്റ്‌സ് ഗെറ്റ് ഇറ്റ് ഓണി’ൻറെ കോപ്പിയടിയാണ് എഡ് ഷീരൻറെ ‘തിങ്കിങ് ഔട്ട് ലൗഡ്’ എന്ന ആൽബം എന്നായിരുന്നു ആരോപണം. 2014ൽ ഗ്രാമി അവാർഡ് നേടിയ ഗാനത്തിനെതിരെയായിരുന്നു ആരോപണം. 2017ലാണ് ഷീറനെതിരെ പകർപ്പവകാശ ലംഘന പരാതി ഉയർന്നത്. എഡ് ടൌൺസെൻഡിൻറെ…

Read More

പുട്ടിനെ വധിക്കാൻ ഡ്രോൺ അയച്ചെന്ന് റഷ്യ; നിഷേധിച്ച് സെലൻസ്കി

പ്രസിഡൻറ് വ്ലാദിമിർ പുടിനെ വധിക്കാൻ ലക്ഷ്യമിട്ട് ക്രെംലിനിലിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യൻ ആരോപണം നിഷേധിച്ച് യുക്രൈൻ പ്രസിഡൻറ് വൊളാഡിമിർ സെലൻസ്കി. പുടിനെയോ ക്രെംലിനെയോ ആക്രമിച്ചിട്ടില്ലെന്നും യുക്രൈനിലെ നഗരങ്ങളും ഗ്രാമങ്ങളും സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സെലൻസ്കി പറഞ്ഞു. ആവശ്യമെന്ന് തോന്നുന്ന പക്ഷം എപ്പോൾ വേണമെങ്കിലും തിരിച്ചടി നൽകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയാണ് പുടിൻറെ ഔദ്യോഗിക വസതിക്ക് മുകളിൽ പ്രത്യക്ഷപ്പെട്ട രണ്ട് ഡ്രോണുകൾ റഷ്യ തകർത്തത്. പുടിനെ വധിക്കാനായിരുന്നു യുക്രൈൻ ശ്രമം എന്നാണ് റഷ്യൻ ആരോപണം. എപ്പോൾ വേണമെങ്കിലും…

Read More