ഇന്ത്യൻ മധുരം മനോഹരമെന്ന് സെലൻസ്‌കി; ബർഫിയുണ്ടാക്കിയത് റിഷി സുനക്കിന്റെ അമ്മ

യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി കഴിച്ച ഇന്ത്യൻ ബർഫിയുടെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. സെലൻസ്‌കിക്കു വേണ്ടി ബർഫിയുണ്ടാക്കിയതും നിസാരക്കാരിയല്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി സാക്ഷാൽ റിഷി സുനക്കിന്റെ അമ്മ ഉഷ സുനക്ക് ആണ്. റിഷി സുനക്കിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ബർഫിയുടെ വിശേഷങ്ങളും സുനക്ക് പങ്കുവയ്ക്കുന്നുണ്ട്. തന്റെ അമ്മയുണ്ടാക്കിയ ഇന്ത്യൻ മധുരപലഹാരം തനിക്കു വളരെ പ്രിയപ്പെട്ടതാണ്. സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബർഫി അദ്ദേഹത്തിനും നൽകി. സെലൻസ്‌കിക്ക് ഇന്ത്യൻ മധുരപലഹാരം വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. താൻ തയാറാക്കിയ…

Read More

ന്യൂയോർക്കിൽ പുകമഞ്ഞ്: എൻ95 മാസ്‌ക് ധരിക്കാൻ നിർദേശം

കാനഡയിൽ കാട്ടുതീ പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കേ അമേരിക്കയിലെ ജനങ്ങളോട് എൻ95 മാസ്‌ക് ധരിക്കാൻ നിർദേശം നൽകി അധികൃതർ. കാട്ടുതീയെ തുടർന്ന് രൂപപ്പെടുന്ന പുക യുഎസ് നഗരങ്ങളുടെ വായു നിലവാരം മോശമായതിനെ തുടർന്നാണ് മാസ്‌ക് ധരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകിയത്. ന്യൂയോർക്കിൽ ഇന്നു മുതൽ സൗജന്യമായി മാസ്‌ക് വിതരണം ചെയ്യും. 1960 ശേഷമുള്ള ഏറ്റവും മോശം വായു നിലവാരമാണ് ഇപ്പോൾ ന്യൂയോർക്കിലെന്ന് ന്യൂയോർക് സിറ്റ് ആരോഗ്യ കമ്മിഷണർ അശ്വിൻ വാസൻ അറിയിച്ചു.  പുകപടലം മൂടി അന്തരീക്ഷമാകെ മഞ്ഞ…

Read More

ലോകത്തിലെ ഒന്നാമത്തെ സമ്പന്നന്‍ എന്ന പദവി ഇലോണ്‍ മസ്‌ക് തിരിച്ചുപിടിച്ചു

ലോകത്തിലെ ഒന്നാമത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി ഇലോണ്‍ മസ്‌ക് തിരിച്ചുപിടിച്ചു. ട്വിറ്ററിന്റെ വിപണിമൂല്യം ഇടിഞ്ഞതോടെയാണ് ഇലോണ്‍മസ്‌കിന്റെ ഒന്നാമത്തെ ലോക സമ്പന്ന പദവിക്ക് ഇളക്കമുണ്ടായത്. അതോടെ ഒന്നാം സ്ഥാനം യൂറോപ്പിലെ പ്രമുഖ സുഗന്ധദ്രവ്യനിര്‍മാണ ഫാക്ടറികളുടെ ഉടമ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടിനായി എന്നാല്‍ ഇലട്രിക് കാറുകളായ ടെസ്ലയുടെ വിപണി മൂല്യം വര്‍ധിച്ചതാണ് ഇലോണ്‍ മസ്‌കിനെ തുണച്ചത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാം സ്ഥാനത്തും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് നാലാം സ്ഥാനത്തുമാണ്. ബ്ലൂംബെര്‍ഗ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും  വലിയ…

Read More

ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ ദുഃഖം അറിയിച്ച് ജോ ബൈഡന്‍

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടം ഹൃദയഭേദകമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ബൈഡന്‍ വ്യക്തമാക്കി. അമേരിക്കന്‍ ജനതയുടെ പ്രാര്‍ഥനകള്‍ ഇന്ത്യയിലെ ദുരന്തബാധിതര്‍ക്കൊപ്പം ഉണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.  വെള്ളിയാഴ്ച വൈകിട്ട് 7.20ന് ബാലസോറിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 300ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1091 പേര്‍ക്ക് പരുക്കേറ്റെന്നും ഇതില്‍ 56 പേരുടെ നില ഗുരുതരമാണെന്നും റെയില്‍വേ അറിയിച്ചു….

Read More

ഒരേസമയം മൂന്ന് പേരെ പ്രേമിച്ചു; കിട്ടിയത് എട്ടിന്റെ പണി

കാമുകിമാരെ പറ്റിച്ച് പണം തട്ടിയ കാമികനെ മൂന്ന് സ്ത്രീകൾ ചേർന്ന് കുടുക്കി പൊലീസിൽ ഏൽപ്പിച്ചു. ചൈനയിലാണ് സംഭവം. സിനിമാക്കഥയെ വെല്ലുന്നതായിരുന്നു സംഭവവികാസങ്ങൾ. മൂന്ന് യുവതികളിൽ നിന്നാണ് ഒരുലക്ഷം യുവാനാണ് (12 ലക്ഷം ഇന്ത്യൻ രൂപ) ഇയാൾ തട്ടിയത്. തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ കാമുകിമാർ ഇയാളുചെ തട്ടിപ്പ് പുറത്തുകൊണ്ടുവരികയായിരുന്നുവെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പോലീസ് അന്വേഷണത്തെ തുടർന്ന് ഷാങ്ഹായ് സ്വദേശിയായ ഹീ ഷീവേ എന്ന യുവാവിന് രണ്ടര വർഷം തടവുശിക്ഷ ലഭിച്ചു. ഫെബ്രുവരി 10…

Read More

ആണവയുദ്ധം പോലെ വിനാശകാരിയാണ് എഐ: ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ്

എ.ഐയെക്കുറിച്ച്‌ വീണ്ടും മുന്നറിയിപ്പുമായി വിദഗ്ധര്‍. സെന്റര്‍ ഫോര്‍ എഐ സേഫ്റ്റിയുടെ വെബ്‌പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് എഐ മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. പ്രസ്താവനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. പാൻഡെമിക്കും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കെല്‍പുള്ളതാണ് നിര്‍മ്മിതബുദ്ധി എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭീഷണി ലഘുകരിക്കാനായി ആഗോള മുൻ‌ഗണന നല്‍കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മറ്റൊരു കൂട്ടര്‍ വാദിക്കുന്നത് എഐയെക്കുറിച്ചുള്ള ഭയം അമിതമാണെന്ന് വാദിക്കുന്നവരുമുണ്ട്. ചാറ്റ്‌ ജി.പി.ടി നിര്‍മാതാക്കളായ…

Read More

തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തയ്യിപ് എർദൊഗാന് ജയം

തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തയ്യിപ് എർദൊഗാന് ജയം. 53% വോട്ടുകൾ നേടിയാണ് ജയം.  20 വർഷമായി തുർക്കി ഭരിക്കുന്ന തയ്യിപ് എർദൊഗാന്റെ പ്രധാന എതിരാളി 6 പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർഥി കമാൽ കിലിച്ദാറുലുവാണ്. 47% വോട്ടുകളാണ് ഇയാൾക്ക് ലഭിച്ചത്. എർദൊഗാന് ആംശസകളുമായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൾ ഹമീദ് ഡിബെയ്‌ബെ, പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ എന്നിവർ രംഗത്തെത്തി. പ്രസിഡന്റിന്റെ വിജയകരമായ പദ്ധതികളിലും നയങ്ങളിലും തുർക്കി ജനതയുടെ വിശ്വാസമാണ് ഈ വിജയമെന്ന് അബ്ദുൾ ഹമീദ് പറഞ്ഞു….

Read More

രക്ഷിതാക്കള്‍ വീടിനകത്ത് കിടന്നുറങ്ങുമ്പോള്‍ വീടിന് തീയിട്ട് ഏഴുവയസുകാരന്‍

രക്ഷിതാക്കള്‍ വീടിനകത്ത് കിടന്നുറങ്ങുമ്ബോള്‍ ഏഴുവയസുകാരൻ വീടിന് തീയിട്ടു. യു.എസിലെ വടക്കുപടിഞ്ഞാറൻ ചാള്‍സ്റ്റണിലെ ജാക്സണ്‍ കൗണ്ടിയിലാണ് സഭവം. കുട്ടിക്കെതിരെ തീവെപ്പിന് കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ തീപടര്‍ന്നതിന്റെ ചിത്രം പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ വീടിനകത്ത് കിടന്നുറങ്ങുമ്ബോള്‍ കുട്ടി വീടിനു തീയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടാനച്ഛൻ കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. അതിന്റെ ദേഷ്യത്തിലാണ് കുട്ടി രക്ഷിതാക്ക ഉറങ്ങുമ്ബോള്‍ വീടിന് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. വീടിനകത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കും ചെറിയ പൊള്ളലേറ്റെങ്കിലും ജീവഹാനിയുണ്ടാകാതെ രക്ഷപ്പെട്ടു. കുട്ടിയുടെ രണ്ടാനച്ഛനെ ബാല പീഡനത്തിന് അറസ്റ്റ്…

Read More

ലോകത്തെ ഏറ്റവും ദുരിതരാജ്യമായി സിംബാബ്‌വെ; തൊഴിലില്ലായ്‌മയിൽ വലഞ്ഞ് ഇന്ത്യ

ലോകത്ത് ഏറ്റവും ദുരിതം നേരിടുന്ന രാജ്യമായി സിംബാബ്‌വെ. സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കേയുടെ ദുരിത സൂചിക റിപ്പോർട്ടിലാണ് സിംബാബ്‌വെ ലോകത്തു തന്നെ ഏറ്റവും മോശാവസ്ഥയിലാണെന്നു വ്യക്തമാക്കുന്നത്. യുദ്ധദുരിതമനുഭവിക്കുന്ന യുക്രെയ്ൻ, സിറിയ, സുഡാൻ എന്നിവയേക്കാളും ദുരിതപൂർണമാണ് സിംബാബ്‌വെ എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. രാജ്യങ്ങളെ സാമ്പത്തിക സ്ഥിതി വച്ചാണ് ഇതിൽ വിലയിരുത്തിയിട്ടുള്ളത്. ന്യൂയോർക്ക് പോസ്റ്റിലെ റിപ്പോർട്ടു പ്രകാരം 157 രാജ്യങ്ങളിലെ സാഹചര്യങ്ങളാണ് ഈ വിലയിരുത്തലിൽ പരിഗണിച്ചത്. സിംബാബ്‌വെയിൽ അനുഭവപ്പെടുന്ന തീവ്രവിലക്കയറ്റം, പണപ്പെരുപ്പം എന്നിവയെല്ലാം ദുരിതം വർധിപ്പിച്ചെന്നാണ് വിലയിരുത്തൽ. മുൻവർഷം 243.8…

Read More

ഹാരിയെയും മേഗനെയും പിന്തുടര്‍ന്ന് പാപ്പരാസികള്‍; അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്

പാപ്പരാസികളുടെ ‘ചേസിംഗ്’ മൂലം ഹാരി രാജകുമാരനും ഭാര്യ മേഗനും സഞ്ചരിച്ച കാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. ന്യൂയോർക്കിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മേഗൻറെ മാതാവും ഒപ്പമുണ്ടായിരുന്നു. ഒരു അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു പാപ്പരാസികൾ ഇവരെ പിന്തുടർന്നത്. ഹാരിയും കുടുംബവും സഞ്ചരിച്ച കാറിന് പിന്നാലെ ഫോട്ടോഗ്രാഫർമാർ കൂടിയതോടെ രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടാവുകയും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തതായി ഹാരിയുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. 1997 ആഗസ്ത് 31ന് ഹാരിയുടെ മാതാവ് ഡയാന രാജകുമാരി ഇത്തരത്തിൽ…

Read More