മനുഷ്യ തലയോട്ടികൾ സമൂഹ മാധ്യമങ്ങൾ വഴി വിൽപനയ്ക്ക് ; യുവാവിനെ അറസ്റ്റ് ചെയ്ത് എഫ് ബി ഐ

മനുഷ്യന്റെ തലയോട്ടികളും അസ്ഥികളും ഫേസ്ബുക്കിലൂടെ വില്‍പന നടത്തിയ 39കാരനായ ജയിംസ് നോട്ടിനെ എഫ് ബി ഐ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് 40 തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു. എഫ് ബി ഐ ഏജന്റുമാര്‍ ജെയിംസ് നോട്ടിന്റെ വീട്ടിലേക്ക് ഒരു സര്‍ച്ച് വാറന്റുമായി എത്തി നടത്തിയ പരിശോധനയിലാണ് തലയോട്ടികളും അസ്ഥികളും കണ്ടെടുത്തത്. വീട്ടില്‍ എത്തിയപ്പോള്‍ ഇവിടെ ആരൊക്കെ ഉണ്ടെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഞാനും എന്റെ മരണപ്പെട്ട സുഹൃത്തുക്കളും മാത്രമാണെന്നാണ് ജെയിംസ് മറുപടി നല്‍കിയത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ…

Read More

ചൈനയിലെ കൊടുംക്രൂരത; ആ നഴ്‌സറി ടീച്ചറുടെ വധശിക്ഷ നടപ്പാക്കി

ചൈനയില്‍നിന്നുള്ള ഒരു വധശിക്ഷയുടെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ ഇടം നേടിയിരിക്കുന്നത്. കുട്ടികള്‍ക്കു സോഡിയം നൈെ്രെടറ്റ് കലര്‍ത്തിയ ഭക്ഷണം നല്‍കി ഒരു കുട്ടിയെ കൊലപ്പെടുത്തിയ നഴ്‌സറി അധ്യാപികയെ വധശിക്ഷയ്ക്കു വിധേയയാക്കി എന്നതാണ് ആ വാര്‍ത്ത. 39കാരിയായ വാങ് യുന്നിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. 2019ലാണു സംഭവങ്ങളുടെ തുടക്കം. കുട്ടികളെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെ ചൊല്ലി മാര്‍ച്ചില്‍ മറ്റൊരു അധ്യാപികയുമായി വാങ് യുന്‍ വഴക്കിട്ടു. പിന്നാലെ ഇവര്‍ സോഡിയം നൈട്രേറ്റ് വാങ്ങുകയും നഴ്‌സറിയിലെ കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ കലര്‍ത്തുകയുമായിരുന്നു. അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നു…

Read More

ചെക്ക് വംശജനായ എഴുത്തുകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

ചെക്ക് റിപ്പബ്ലിക്കന്‍ എഴുത്തുകാരന്‍ മിലാന്‍ കുന്ദേര അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. 1929 ഏപ്രില്‍ ഒന്നിന് ചെക്കോസ്ലാവാക്യയില്‍ ജനിച്ച കുന്ദേര പലപ്പോഴും ജന്മനാടിന്റെ ശത്രുതയേറ്റുവാങ്ങിയത് എഴുത്തിലൂടെ പ്രഖ്യാപിച്ച നിലപാടുകള്‍ കാരണമായിരുന്നു. കമ്യൂണിസ്റ്റ് ഭരണകാലത്തായിരുന്നു കുന്ദേരയ്ക്ക് പൗരത്വം നിഷേധിച്ചത്. ചെക്ക് കമ്യൂണിസ്റ്റ് ഭരണകൂടത്തിന് കുന്ദേര അനഭിമതനായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പലതവണ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിയിലും ഭരണത്തിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ട് രൂപീകരിക്കപ്പെട്ട രാഷ്ട്രീയ കൂട്ടായ്മയായ പ്രാഗ് വസന്തത്തിന്റെ നേതൃത്വത്തില്‍…

Read More

5 വിദേശികളുമായി പോയ ഹെലികോപ്റ്റർ തകർന്നു; അപകടം എവറസ്റ്റ് കൊടുമുടിക്ക് സമീപം

സുർകെ വിമാനത്താവളത്തിൽ നിന്ന് രാവിലെ 10:04 ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട മനാംഗ് എയർ ചോപ്പർ 9N-AMV ഹെലികോപ്ടറാണ് തകർന്നത്. സ്വകാര്യ വ്യക്തിയുടേതാണ് തകർന്ന ഹെലികോപ്റ്റർ . നേപ്പാളിലെ ലംജുരയിലാണ് തകർന്ന് വീണത്. ഈ പ്രദേശത്തുള്ള ഗ്രാമവാസികളാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 10:13 ന് 12,000 അടി ഉയരത്തിൽ വച്ച് ഹെലികോപ്ടറിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട് മാനേജർ ഗ്യാനേന്ദ്ര ഭുൽ പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാർ അഞ്ച് പേരും മെക്‌സിക്കൻ പൗരന്മാരാണ്. എന്നാൽ ഇവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല….

Read More

ചൈനയിലെ കിന്റർഗാർട്ടനിൽ ആക്രമണം; മൂന്ന് കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെട്ടു

ചൈനയിലെ കിന്റർഗാർട്ടനിൽ ആക്രമണം. തെക്ക് കിഴക്കൻ ഗ്വാങ്ഡോങ് പ്രവിശ്യയിലെ കിന്റർഗാർട്ടനിലുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളും രണ്ട് രക്ഷിതാക്കളും ഒരു അധ്യാപികയുമടക്കം ആറുപേരാണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 25 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു. ആക്രമണം നടന്ന് മിനിറ്റുകൾക്ക് ശേഷം പ്രതിയെ പോലീസ് പിടികൂടി. കൂടുതൽ അന്വേഷണം നടക്കുകയാണ്. ചൈനയിൽ പൗരന്മാർ തോക്കുകൾ കൈവശം വയ്ക്കുന്നതിന് കർശനമായ വിലക്കുണ്ട്. എന്നാൽ സമീപ വർഷങ്ങളിൽ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള സംഭവങ്ങളാണ് വ്യാപകമാകുന്നത്. സ്‌കൂളുകൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ…

Read More

സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയിൽനിന്ന് കാട്ടുപന്നികളെ നീക്കി ചൈന

കാട്ടുപന്നികൾക്ക് ഇനി സംരക്ഷണം ഇല്ലെന്ന് ചൈന. സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയിൽനിന്ന് കാട്ടുപന്നികളെ നീക്കി ചൈന. സംരക്ഷിത വന്യമൃഗ പദവി പോയതോടെ ചൈനയിൽ ഇനി കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വേട്ടയാടാൻ അനുവദിക്കും. കാട്ടുപന്നിയുടെ എണ്ണം പെരുകി വിളകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നത് വർധിച്ചതോടെ ആണ് തീരുമാനം. പലയിടത്തും കാട്ടുപന്നികള്‍ മനുഷ്യരെ ആക്രമിക്കുന്നതും പതിവായിരുന്നു. ചൈനയുടെ 31 പ്രവിശ്യകളിൽ 28ലും കാട്ടുപന്നികൾ ധാരാളമായി ഉണ്ട്. പുതിയ തീരുമാനം അനിയന്ത്രിത വേട്ടയ്ക്കും കാട്ടുപന്നിയുടെ വംശനാശത്തിനും കാരണമാകുമെന്ന് ആഗോള മൃഗസ്നേഹി സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്….

Read More

യമനിൽ യുദ്ധം അവസാനിച്ചു; പക്ഷേ സമാധാനം ഇനിയും അകലെയോ ?

എട്ട് വര്‍ഷം നീണ്ട കൊടുംമ്പിരി കൊണ്ട ആഭ്യന്തര യുദ്ധം യെമനിൽ അവസാനിച്ചെങ്കിലും സമാധാനത്തിലേക്കുള്ള പാത ഇനിയും ഏറെ അകലെയെന്ന് വേണം കരുതാൻ . സൗദി അറേബ്യയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വന്നതോടെയാണ് യെമനിലും സമാധാനത്തിനുള്ള വഴിയൊരുങ്ങിയത്. 2014ല്‍ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ യെമന്‍ തലസ്ഥാനമായ സനാ പിടിച്ചെടുത്തതോടെയാണ് യെമന്‍ ഭരണനേതൃത്വം സൗദിയിലേക്ക് പലായനം ചെയ്തത്. ഇതിന് പിന്നാലെ 2015 ല്‍ ഹൂതി വിമതര്‍ക്കെതിരെ സൗദി സഖ്യസേന ആക്രമണം തുടങ്ങിയതോടെ യെമന്‍ ആഭ്യന്തരയുദ്ധത്തിലേക്ക് കടന്നു. എന്നാല്‍…

Read More

ടൈറ്റന്‍ അപകടം; ടൈറ്റാനിക് കാണാനുള്ള യാത്ര നിര്‍ത്തിവച്ച് ഓഷ്യന്‍ ഗേറ്റ്

ടൈറ്റന്‍ ദുരന്തത്തെ തുടർന്ന് അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രകള്‍ അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഗേറ്റ് റദ്ദാക്കി. ടൈറ്റന്‍ അപകടത്തിന് പിന്നാലെ എല്ലാ പര്യവേഷണങ്ങളും നിര്‍ത്തിവെച്ചതായി വ്യാഴാഴ്ചയാണ് ഓഷ്യന്‍ ഗേറ്റ് വിശദമാക്കിയത്. ഓഷ്യന്‍ ഗേറ്റിന്റെ ഔദ്യോഗിക സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ ഓഷ്യന്‍ ഗേറ്റ് സിഇഒയും മരിച്ചിരുന്നു. ടൈറ്റന്‍ പേടകം തകരാനുണ്ടായ കാരണത്തേക്കുറിച്ച് അമേരിക്കയുടേയും കാനഡയിലേയും വിവിധ വകുപ്പുകളുടെ അന്വേഷണം തുടരുന്നതിനിടയിലാണ് ഓഷ്യന്‍ഗേറ്റിന്‍റെ ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ടൈറ്റാനിക്കിന്‍റെ അവശിഷ്ടം കാണാൻ…

Read More

അമ്മ തല്ലുമെന്ന് പേടി; ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടി ആറ് വയസുകാരൻ

ചൈനയിലെ അൻഹുയി പ്രവിശ്യയിൽ ജൂൺ 25നാണ് സംഭവം. അമ്മ തല്ലുമെന്ന് ഭയന്ന ആറ് വയസുകാരൻ ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കുട്ടിയെ അമ്മ തല്ലിയിരുന്നതായി കുട്ടി ചാടുന്ന ദൃശ്യങ്ങൾ പകർത്തിയ അയൽവാസി വ്യക്തമാക്കുന്നു. കൂടാതെ കുട്ടിയെ അടിക്കരുതെന്ന് വിളിച്ച് പറഞ്ഞെങ്കിലും അമ്മ അതിന് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടി ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. അതേസമയം കുട്ടി വീഴുമോ എന്ന പേടിയിൽ അകത്തേക്ക്…

Read More

സ്വീഡനിൽ വിശുദ്ധ ഖുർആൻ കത്തിച്ച സംഭവം; UN മനുഷ്യാവകാശ കൗണ്‍സിൽ അടിയന്തര യോഗം വിളിച്ചു

പെരുന്നാൾ ദിനത്തിന്റെ അന്ന് സ്വീഡനിൽ മുസ്ലിം പള്ളിക്ക് മുന്നിൽ വച്ച് ഖുർആൻ കത്തിച്ച സംഭവത്തിൽ യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യുഎൻ ഇടപെടൽ. വിഷയവുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ ചർച്ച സംഘടിപ്പിക്കുമെന്നും കൗണ്‍സിലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഖുർആൻ കത്തിച്ചതിൽ നിരവധി രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തെ അപലപിച്ച് സ്വീഡിഷ് സർക്കാരും രംഗത്തെത്തി. ഇസ്ലാമോഫോബിക് പ്രവർത്തിയാണിതെന്നായിരുന്നു സ്വീഡിഷ് സർക്കാരിന്റെ പ്രതികരണം. “ഇത്തരം പ്രവർത്തികൾ ഇസ്ലാം മത…

Read More