തോഷഖാന അഴിമതി കേസ്; പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തടവ് ശിക്ഷ, 5 വർഷം തെരഞ്ഞടുപ്പിൽ മത്സരിക്കാനും വിലക്ക്

തോഷഖാന അഴിമതി കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു മൂന്നു വര്‍ഷം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും. 5 വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. പ്രധാനമന്ത്രിയായിരിക്കെ കിട്ടിയ സമ്മാനങ്ങൾ മറിച്ച് വിറ്റെന്നായിരുന്നു ഇമ്രാൻ ഖാന് എതിരായ കേസ്. കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, 3 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. കോടതി ഉത്തരവ് വന്നതിന് പിന്നാലെ ലാഹോറിലെ വസതിയിൽ നിന്ന് ഇമ്രാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു….

Read More

 ഓഫീസിൽ ഇന്ത്യൻ ഭാഷ സംസാരിച്ച ജീവനക്കാരനെ പിരിച്ചു വിട്ട് യുഎസ് കമ്പനി

ഓഫീസിനുള്ളിൽ മൊബൈൽ ഫോണിലൂടെ ഇന്ത്യൻ ഭാഷ സംസാരിച്ചതിന് ജീവനക്കാരനെ പിരിച്ച് വിട്ട യുഎസ് കമ്പനിക്കെതിരെ കേസ്. അമേരിക്കന്‍ എഞ്ചിനീയറിയര്‍ അനില്‍ വര്‍ഷനി നല്‍കിയ പരാതിയിലാണ് യുഎസ് പ്രതിരോധ കമ്പനിക്കെതിരെ അലബാമ കോടതി കേസെടുത്തത്. ഹിന്ദി ഭാഷയിൽ സംസാരിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കിയെന്നാണ് അനിൽ വർഷിനിയുടെ പരാതി.  യു.എസ് പ്രതിരോധ കമ്പനിയായ പാര്‍സണ്‍സ് കോര്‍പ്പറേഷനെതിരെയാണ് അനിലിന്‍റെ പരാതിയിൽ കേസെടുത്തത്. ഓഫീസിൽ ഹിന്ദിയിൽ സംസാരിക്കുന്നത് ഒരു സഹപ്രവർത്തകൻ കേട്ടതിനെത്തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ഇന്ത്യയിലുള്ള രോഗിയായ ബന്ധുവിനോട് അനിൽ ഫോണിൽ…

Read More

ഹോളിവുഡ് താരം മാർക്ക് മാർഗോലിസ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് താരം മാർക്ക് മാർഗോലിസ്(83) അന്തരിച്ചു. ന്യൂയോർക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു മർഗോലിസ് മരണം. ലോകപ്രശസ്തമായ ബ്രേക്കിംഗ് ബാഡ് സീരീസിലെ ഹെക്ടർ സലമാങ്ക എന്ന കഥാപാത്രത്തിലൂടെയാണ് മാർഗോലിസ് ലോകപ്രശസ്തനായത്. ബ്രേക്കിങ് ബാഡ് തുടർച്ചയായ ബെറ്റർ കോൾ സോൾ, സ്‌കാർഫേസ്, റിക്വയിം ഓഫ് എ ഡ്രീം, പൈ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. Mark Margolis has sadly passed away at the age of 83. pic.twitter.com/2u6Ex3ZTkZ —…

Read More

ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ സിറിയയിൽ കൊല്ലപ്പെട്ടു; അബു ഹാഫ്സ് അൽ–ഹാഷിമി അൽ-ഖുറേഷിയെ പുതിയ തലവൻ

ഭീകരസംഘടനായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഹുസൈൻ അൽ ഹുസൈനി അൽ-ഖുറേഷി കൊല്ലപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ ഹയാത്ത് തഹ്‌രീർ അൽ-ഷാം സംഘവുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് അബു ഹുസൈൻ അൽ-ഖുറേഷി കൊല്ലപ്പെട്ടതെന്ന് ഐഎസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ എപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. അബു ഹാഫ്സ് അൽ–ഹാഷിമി അൽ-ഖുറേഷിയെ പുതിയ തലവനായി തിരഞ്ഞെടുത്തതായും വക്താവ് അറിയിച്ചു. ഐഎസിന്റെ അഞ്ചാമത്തെ തലവനാണ് അബു ഹാഫ്സ് അൽ–ഖുറേഷി. ടെലിഗ്രാം ആപ്പിലെ ചാനുകളിൽ റെക്കോർഡ് ചെയ്‌ത വിഡിയോ…

Read More

6 വയസുള്ള സ്വന്തം മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; അമ്മയെ ജീവപര്യന്തം തടവിന് വിധിച്ച് കോടതി

അമേരിക്കയിലെ അരിസോണയിൽ ആറ് വയസുകാരനായ സ്വന്തം മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ. ദേശഔൻ മാർട്ടിനസ് എന്ന ആറ് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 29 കാരിയായ അമ്മ എലിസബത്ത് ആർക്കിബെയ്ക്ക് മകനെ മൂത്രം ഒഴുകുന്ന ക്ലോസറ്റിൽ പൂട്ടിയിട്ടാണ് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. ‘നിന്ദ്യവും ക്രൂരവും നികൃഷ്ടവുമായ പ്രവൃത്തിക്ക് ജീവിതകാലം മുഴുവൻ തടവ് ശിക്ഷ അനുഭവിക്കാൻ താങ്കൾ അർഹയാണെന്നായിരുന്നു കോടതിയുടെ വാക്കുകൾ, പാരോൾ സാധ്യത ഇല്ലാതെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൊക്കോനിനോ സുപ്പീരിയർ കോടതി…

Read More

കാറുകളുമായി പോയ കപ്പലിൽ തീപിടിത്തം; കപ്പലിൽ 3000 ആഡംബരക്കാറുകൾ

ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് ആഡ‍ംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ച് ഒരു മരണം. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യക്കാരാണ്. രക്ഷപ്പെട്ടവരിൽ കാസർകോട് പാലക്കുന്ന് ആറാട്ടുക്കടവ് സ്വദേശി ബിനീഷുമുണ്ട്. വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപമാണു തീപിടിത്തമുണ്ടായത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മൂവായിരത്തോളം കാറുകളാണ് തീപിടിച്ച ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിലുണ്ടായിരുന്നത്. തീപിടിച്ചതോടെ മിക്കവരും കടലിലേക്കു ചാടിയാണു രക്ഷപ്പെട്ടത്. നെതർലൻഡ്സ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കൂടുതൽ വെള്ളം ഒഴിക്കുന്നത് കപ്പൽ പൂർണമായും മുങ്ങുന്നതിനു കാരണമാകുമെന്ന…

Read More

കാറുകളുമായി പോയ കപ്പലിൽ തീപിടിത്തം; കപ്പലിൽ 3000 ആഡംബരക്കാറുകൾ

ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് ആഡ‍ംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ച് ഒരു മരണം. കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യക്കാരാണ്. രക്ഷപ്പെട്ടവരിൽ കാസർകോട് പാലക്കുന്ന് ആറാട്ടുക്കടവ് സ്വദേശി ബിനീഷുമുണ്ട്. വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപമാണു തീപിടിത്തമുണ്ടായത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മൂവായിരത്തോളം കാറുകളാണ് തീപിടിച്ച ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിലുണ്ടായിരുന്നത്. തീപിടിച്ചതോടെ മിക്കവരും കടലിലേക്കു ചാടിയാണു രക്ഷപ്പെട്ടത്. നെതർലൻഡ്സ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കൂടുതൽ വെള്ളം ഒഴിക്കുന്നത് കപ്പൽ പൂർണമായും മുങ്ങുന്നതിനു കാരണമാകുമെന്ന…

Read More

യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത

യുഎസ് നാവികസേനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിതയെ തിരഞ്ഞെടുത്ത് പ്രസിഡന്റ് ജോ ബൈഡൻ. അഡ്മിറല്‍ ലിസ ഫ്രാങ്കെറ്റിയെയാണ് നാവിക സേന മേധാവിയായി ബൈഡൻ നിയമിച്ചത്. ലിസയുടെ 38 വർഷത്തെ സ്തുത്യർഹമായ സേവനം കണക്കിലെടുത്താണ് പുതിയ ചുമതല നൽകുന്നതെന്ന് ബൈഡൻ വ്യക്തമാക്കി. ”38 വർഷം നമ്മുടെ രാജ്യത്തിനായി സ്തുത്യര്‍ഹമായ സേവനം നടത്തിയ വ്യക്തിയാണ് ലിസ ഫ്രാങ്കെറ്റി. നമ്മുടെ അടുത്ത നാവിക ഓപ്പറേഷനുകളുടെ ചുമതല അവരെ ഏൽപ്പിക്കുകയാണ്.”– ലിസയുടെ നിയമനത്തെക്കുറിച്ച് ബൈഡൻ പ്രതികരിച്ചു. കരിയറിലുടനീളം ഫ്രാങ്കെറ്റി മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും…

Read More

ജിമ്മിലെ വ്യായാമത്തിനിടെ അപകടം; ട്രെയിനറായ യുവാവിന് ദാരുണാന്ത്യം

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ ശരീരത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. സോഷ്യൽ മീഡിയയിലെ ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറായ ഇന്തോനേഷ്യയിലെ ബാലി സ്വദേശി ജസ്റ്റിൻ വിക്കിയാണ് മരിച്ചത്. 210 കിലോ ഭാരം ഉപയോഗിച്ച് സ്ക്വാട്ട് ചെയ്യുന്നതിനിടെയാണ് അപകടം. സ്ക്വാട്ട് ചെയ്യുന്നതിനിടെ നിവർന്ന് നിൽക്കാൻ സാധിക്കാതെ വരികയും തുടർന്ന് ബാലൻസ് നഷ്ടമായി യുവാവ് പിന്നിലേക്ക് വീഴുകയായിരുന്നു. ഈ സമയം വെയ്റ്റ് ഘടിപ്പിച്ച ബാർബെൽ ജസ്റ്റിൻ്റെ കഴുത്തിലാണ് പതിച്ചത്. കഴുത്ത് ഒടിഞ്ഞ് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര…

Read More

മലയാളി യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

കോട്ടയം നീണ്ടൂർ സ്വദേശിയായ യുവാവാണ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. നീണ്ടൂർ കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ പതിനേഴുകാരനായ ജാക്‌സൺ ആണ് മരിച്ചത്. കാലിഫോർണിയയിലാണ് മരിച്ച ജാക്സസണും കുടുംബവും താമസിച്ചിരുന്നത്. കൊലപാതകത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. 1992 ൽ ആണ് ജാക്സണും കുടുംബവും യുഎസിലേക്ക് താമസം മാറ്റിയത്. 2019 ൽ ആണ് ഇവ ഏറ്റവും ഒടുവിൽ നാട്ടിൽ എത്തിയത്.

Read More