‘നിരാശനാണ്, കൂടിക്കാഴ്ച നടത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നു’; ജി20 ഉച്ചകോടിയിലെ ഷിയുടെ അസാന്നിധ്യത്തെക്കുറിച്ചു ബൈഡൻ

ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽനിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകളോടു പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷിയുടെ നിലപാടിൽ നിരാശയുണ്ടെന്നു ബൈഡൻ പറഞ്ഞു. ഇന്ത്യ-ചൈന അതിർത്തി സംഘർഷം, ഭൂപട വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണു ഷി പങ്കെടുക്കാത്തതെന്നാണു റിപ്പോർട്ട്. ‘ഞാൻ നിരാശനാണ്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നു”- ബൈഡൻ മാധ്യമങ്ങളോടു പ്രതികരിച്ചു. ജി20 ഉച്ചകോടിക്കു ഷി വന്നില്ലെങ്കിൽ മറ്റേതു വേദിയിലാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയെന്നതു ബൈഡൻ പറഞ്ഞില്ല. ഡൽഹിയിലെ ജി20 ഉച്ചകോടിയിൽ ഷി…

Read More

ലോകത്തിൽ ആദ്യമായി പെരുമ്പാമ്പിലെ വിര മനുഷ്യന്റെ തലച്ചോറിലും ജീവനോടെ കണ്ടെത്തി

പാമ്പുകളിൽ കാണപ്പെട്ടിരുന്ന വിരയെ മനുഷ്യന്റെ മസ്തിഷ്‌കത്തിൽ ജീവനോടെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തൽ. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലാണ് സംഭവം. അടുത്തിടെ ഒരു ശാസ്ത്ര ജേണലിലൂടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങളുള്ളത്. ശാരീരിക അസ്വസ്ഥതകൾ നേരിട്ട 64കാരിയുടെ തലച്ചോറിലാണ് അപൂർവ വിരയെ കണ്ടെത്തിയത്. 8 സെന്റിമീ​റ്റർ നീളവും ഒരു മില്ലീമീറ്റർ വീതിയും ചുവപ്പ് നിറവുമുള്ള ഈ വിരയെ ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ മനുഷ്യന്റെ മസ്തിഷ്കത്തിൽ കണ്ടെത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു. 2021 ജനുവരി അവസാനമാണ് സ്ത്രീ ഒരു പ്രാദേശിക ആശുപത്രിയിൽ…

Read More

മൈക്കിലൂടെ ബാങ്ക് വിളിക്കാം; അനുമതി നൽകി ന്യൂയോർക്ക് ഭരണകൂടം

പൊതുജനങ്ങൾക്ക് കേൾക്കുന്ന രീതിയിൽ മൈക്കിലൂടെ ബാങ്ക് വിളിക്കാൻ ന്യൂയോർക്ക് സിറ്റി ഭരണകൂടം അനുമതി നൽകി.വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർത്ഥനയ്ക്കുള്ള ബാങ്കിനാണ് നഗരസഭ അനുമതി നൽകിയിരിക്കുന്നത്. ഉച്ചഭാഷണി ഉപയോഗിക്കാനുള്ള സമയപരിധി അടക്കം നിശ്ചയിച്ച് മാർഗനിർദേശവും പുറത്തിറക്കിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ആണു പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30നും 1.30നും ഇടയിലാണ് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള സമയം. ഇതോടൊപ്പം വ്രതമാസക്കാലമായ റമദാനിൽ മഗ്‌രിബ് ബാങ്കിനും അനുമതി നൽകിയിട്ടുണ്ട്. ന്യൂയോർക്ക് സിറ്റിയിൽ സ്വന്തം വിശ്വാസപ്രകാരം ജീവിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് മേയർ…

Read More

റഷ്യയിൽ ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ; നാല് വിമാനങ്ങൾ അഗ്നിക്കിരയാക്കി

റഷ്യക്ക് നേരെ കനത്ത വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് വിമാനങ്ങൾ കത്തി നശിച്ചു. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായി അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് റഷ്യയുടെ അവകാശവാദം.സൈന്യം ആക്രമണം ചെറുക്കുകയാണെന്ന് പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. യുക്രൈയ്നിൽ നിന്ന് 600 കിലോമീറ്ററിലധികം അകലെയാണ് സ്കോവ് വിമാനത്താവളമുള്ളത്. അടുത്ത…

Read More

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ നൽകിയ അപ്പീലിൽ ഇസ്‍ലാമാബാദ് ഹൈക്കോടതി തടവുശിക്ഷ മരവിപ്പിച്ചു

തോഷഖാന അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശ്വാസം. ഇമ്രാൻ നൽകിയ അപ്പീലിൽ ഇസ്‍ലാമാബാദ് ഹൈക്കോടതി തടവുശിക്ഷ മരവിപ്പിച്ചു. ഇതോടെ ഇമ്രാൻ ഖാന്റെ ജയിൽ മോചനം വൈകാതെ തന്നെ സാധ്യമാകും. ഇസ്‍ലമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിർ ഫറൂഖ്, ജസ്റ്റിസ് താരിഖ് മെഹമൂദ് ജഹാംഗീർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശിക്ഷ മരവിപ്പിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഇസ്‍ലാമാബാദ് ജില്ലാക്കോടതിയുടെ വിധി ഹൈക്കോടതി മരവിപ്പിച്ചെന്നു ഇമ്രാൻ ഖാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) വാട്സാപ്…

Read More

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇലോൺ മസ്കിനെ ഉപദേശകനാക്കും; വിവേക് രാമസ്വാമി

വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിക്കുകയാണെങ്കിൽ, ലോകകോടീശ്വരനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്കിനെ ഉപദേശകനാക്കുമെന്ന് ഇന്ത്യൻ – അമേരിക്കൻ വംശജനായ വിവേക് രാമസ്വാമി. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിവേക് രാമസ്വാമി റിപ്പബ്ലിക്കൻ സ്ഥാനാർഥിയായേക്കുമെന്നാണ് സൂചനകൾ നേരത്തെയും മസ്കിനോടുള്ള ഇഷ്ടം വിവേക് വെളിപ്പെടുത്തിയിരുന്നു. ”ജനമനസ്സിൽ പുതുമയുടെ മുദ്ര പതിപ്പിക്കാൻ ഞാനാഗ്രഹിക്കുന്നു. വിജയിച്ചാൽ എന്റെ മികച്ച ഉപദേശകനാകാൻ ഇലോൺ മസ്കിനു സാധിക്കുമെന്നാണു പ്രതീക്ഷ. എക്സിന്റെ (ട്വിറ്റർ) നടത്തിപ്പ് മാതൃകാപരമാണ്. ട്വിറ്ററിലെ 75 ശതമാനം ആളുകളെയും മസ്ക് പിരിച്ചുവിട്ടു….

Read More

‘വാഗ്നർ ഗ്രൂപ്പ് തലവൻ പ്രിഗോഷിന്റെ മരണത്തിൽ പങ്കില്ല’; ആരോപണങ്ങൾ നിഷേധിച്ച് റഷ്യ

റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രിഗോഷിന്റെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് റഷ്യ. പ്രിഗോഷിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടുവെന്ന ആരോപണം ശുദ്ധ നുണയാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. പരിശോധനാ ഫലങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മരണകാരണവും മരിച്ചവരുടെ വിവരങ്ങളും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ബുധനാഴ്ചയാണ് പ്രൈവറ്റ് ജെറ്റ് അപകടത്തില്‍പ്പെട്ട് വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടത്. മോസ്‌കോയില്‍ വച്ചുണ്ടായ അപകടത്തില്‍ പ്രിഗോഷിന്റെ ഒപ്പമുണ്ടായിരുന്ന ആരും രക്ഷപെട്ടില്ല. സംഭവത്തില്‍ പ്രിഗോഷിന്റെ കുടുംബത്തോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍…

Read More

തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; മുൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ട്രംപിനെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020-ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ കടന്നുകയറി അക്രമം നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ…

Read More

ബ്രിക്സ് കൂട്ടായ്മയിൽ ആറ് പുതിയ രാജ്യങ്ങള്‍കൂടി

 ബ്രിക്‌സ് കൂട്ടായ്മയിലേക്ക് മുഴുവന്‍ സമയ അംഗങ്ങളാകാന്‍ ആറു രാജ്യങ്ങള്‍ക്ക് ക്ഷണം. സൗദി അറേബ്യ, യു.എ.ഇ., അര്‍ജന്റീന, ഇറാന്‍, എത്യോപ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ ബ്രിക്‌സിന്റെ ഭാഗമാകുമെന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ അറിയിച്ചു. ബ്രിക്‌സ് വാര്‍ഷിക ഉച്ചകോടിയിലാണ് കൂട്ടായ്മ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടായത്. ബ്രിക്‌സിലേക്ക് രാജ്യങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ആറു രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ചരിത്രപരമായി അടുത്ത ബന്ധമുണ്ടെന്നും പരസ്പര സഹകരണത്തിന്റെയും പുരോഗതിയുടേയും പുതിയ…

Read More

ബ്രിക്സ് കൂട്ടായ്മയിൽ ആറ് പുതിയ രാജ്യങ്ങള്‍കൂടി

 ബ്രിക്‌സ് കൂട്ടായ്മയിലേക്ക് മുഴുവന്‍ സമയ അംഗങ്ങളാകാന്‍ ആറു രാജ്യങ്ങള്‍ക്ക് ക്ഷണം. സൗദി അറേബ്യ, യു.എ.ഇ., അര്‍ജന്റീന, ഇറാന്‍, എത്യോപ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ ബ്രിക്‌സിന്റെ ഭാഗമാകുമെന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ അറിയിച്ചു. ബ്രിക്‌സ് വാര്‍ഷിക ഉച്ചകോടിയിലാണ് കൂട്ടായ്മ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളുണ്ടായത്. ബ്രിക്‌സിലേക്ക് രാജ്യങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. ആറു രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ചരിത്രപരമായി അടുത്ത ബന്ധമുണ്ടെന്നും പരസ്പര സഹകരണത്തിന്റെയും പുരോഗതിയുടേയും പുതിയ…

Read More