യൂറോപ്പിൽ വൻതോതിൽ കൊക്കക്കോളയും സ്പ്രൈറ്റും തിരിച്ചുവിളിച്ച് കമ്പനി

ഉയർന്ന അളവിൽ ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊക്കകോളയും സ്പ്രൈറ്റും മറ്റ് ഉത്പന്നങ്ങളും തിരിച്ചുവിളിച്ച് കമ്പനി. ആരോഗ്യപരമായ കാരണങ്ങൾ മുൻനിർത്തിയാണ് കമ്പനിയുടെ ഈ നടപടി. ബെൽജിയം, നെതർലന്റ്സ്, ബ്രിട്ടൻ, ജെർമനി, ഫ്രാൻസ് ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ നവംബർ മുതൽ വിതരണം ചെയ്ത കാനുകളിലും ഗ്ലാസ് ബോട്ടിലുകളിലുമാണ് ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയത്. തിരിച്ചിവിളിച്ച ഉത്പന്നങ്ങളുടെ അളവ് എത്രയെന്ന കാര്യത്തിൽ വ്യക്തമായ കണക്കുകളില്ലെന്നും എന്നാൽ വലിയ അളവ് തന്നെ ഉണ്ടാവുമെന്നും കമ്പനി വാർത്താ ഏജൻസിയോട് വിശദീകരിച്ചു. വെള്ളം ശുദ്ധീകരിക്കാനും…

Read More

നെതർലാൻഡ്സിലെ ഡ്രെൻ്റസ് മ്യൂസിയത്തിൽ മോഷണം; 2,450 വർഷം പഴക്കമുള്ള സ്വർണ ഹെൽമറ്റ് അടക്കം കടത്തി മോഷ്ടാക്കൾ

നെതർലാൻഡ്‌സിലെ ലോകപ്രശസ്തമായ ഡ്രെൻ്റ്‌സ് മ്യൂസിയത്തിൽ മോഷണം. 2,450 വർഷം പഴക്കമുള്ള സ്വർണ്ണ ഹെൽമറ്റ് ഉൾപ്പെടെ നാല് പുരാവസ്തുക്കൾ ആണ് മോഷണം പോയത്. അസനിലെ ആർട്ട് ആൻഡ് ഹിസ്റ്ററി മ്യൂസിയമായ ഡ്രെൻ്റ്സ് മ്യൂസിയത്തിൽ ജനുവരി 25 ന് പുലർച്ചെയാണ് സംഭവം. വാതിലുകൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. റൊമാനിയയിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയം ഡ്രെൻ്റ്സ് മ്യൂസിയത്തിന് കടമായി നൽകിയ പുരാവസ്തുക്കൾ ആണ് മോഷണം പോയിട്ടുള്ളത്. റോമാക്കാർ കീഴടക്കുന്നതിനുമുമ്പ് ഇന്നത്തെ റൊമാനിയയിൽ അധിവസിച്ചിരുന്ന പുരാതന സമൂഹമായ ഡേസിയന്മാരെക്കുറിച്ചുള്ള…

Read More

കുടിയേറ്റക്കാരുമായി വരുന്ന വിമാനങ്ങൾ ഇറങ്ങാൻ അനുവദിക്കില്ലെന്ന തീരുമാനം മാറ്റി കൊളംബിയ ; നടപടി ട്രംപിൻ്റെ താരിഫ് ഭീഷണിക്ക് പിന്നാലെ

അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരെ സിവിലിയന്‍ വിമാനത്തിലെത്തിക്കാതെ സ്വീകരിക്കില്ലെന്ന നിലപാടില്‍ നിന്ന്‌ പിന്മാറി കൊളംബിയ. സൈനിക വിമാനത്തില്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തിയ കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്ന്‌ കൊളംബിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ കൊളംബിയന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. പിന്നാലെ യുഎസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ പറഞ്ഞെങ്കിലും പിന്നീട് പിന്മാറി. തിരിച്ചയക്കുന്ന പൗരന്മാരെ കുറ്റവാളികളെപ്പോലെ പരിഗണിച്ച്…

Read More

വിദേശ രാജ്യങ്ങൾക്കുള്ള ധനസഹായം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

വിദേശ രാജ്യങ്ങൾക്കുളള ധനസഹായം യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് മരവിപ്പിച്ചു. ഇസ്രയേലിനുള്ള പ്രതിരോധ സഹായം ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കുമുള്ള സഹായങ്ങളാണ് 90 ദിവസത്തേക്ക് മരവിപ്പിച്ച് ഉത്തരവിറക്കിയത്. വിവിധ രാജ്യങ്ങൾക്ക് നൽകുന്ന വികസന സഹായം, ദരിദ്ര രാജ്യങ്ങൾക്കുള്ള സന്നദ്ധ സഹായം, സഖ്യരാജ്യങ്ങൾക്ക് നൽകുന്ന സൈനിക സഹായം എന്നിവ അടക്കം എല്ലാം മരവിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വർഷം അമേരിക്ക മറ്റ് രാജ്യങ്ങൾക്ക്…

Read More

ബംഗ്ലദേശിനോട് അടുത്ത് പാക്കിസ്ഥാൻ ; സ്ഥിതിഗതികൾ വീക്ഷിച്ച് ഇന്ത്യ

ഷെയ്ഖ് ഹസീന പുറത്തായതിന് പിന്നാലെ ബം​ഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാകുന്നു. പാകിസ്ഥാൻ. പാക് ചാര ഏജൻസിയായ ഐഎസ്ഐയുടെ ഉന്നത ഉദ്യോ​ഗസ്ഥർ ബം​ഗ്ലാദേശ് തലസ്ഥാനമായ ധാക്ക സന്ദർശിക്കും. ഇക്കാലയളവില്‍ ബംഗ്ലാദേശ്-പാക് സൈനിക ഉദ്യോഗസ്ഥർ തമ്മിലെ ചർച്ചകളിലും വർധനവുണ്ടായി. ഐഎസ്ഐയുടെ ഡയറക്‌ടർ ജനറൽ ഓഫ് അനാലിസിസ് മേജർ ജനറൽ ഷാഹിദ് അമീർ അഫ്‌സറും മറ്റ് ചില ഉദ്യോഗസ്ഥരുമാണ് ബംഗ്ലാദേശ് സന്ദർശിക്കുന്നത്. ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം പാകിസ്ഥാൻ പര്യടനം നടത്തുകയും മൂന്ന് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും…

Read More

പാക്കിസ്ഥാൻ ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യ മത്സ്യത്തൊഴിലാളി മരിച്ചു

പാക്കിസ്ഥാൻ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരൻ മരിച്ചു. മത്സ്യ തൊഴിലാളിയായ ബാബു മരണപ്പെട്ടെന്നാണ് പാക്കിസ്ഥാൻ അറിയിച്ചത്. 2022 മുതൽ പാക്കിസ്ഥാൻ ജയിലായിരുന്നു ബാബു. എന്നാൽ ശിക്ഷാ കാലാവധി പൂർത്തിയാക്കി ഇന്ത്യൻ പൗരത്വം സ്ഥിരീകരിച്ചിട്ടും പാകിസ്ഥാൻ അധികൃതർ വിട്ടയച്ചില്ല. അതിനിടയിലാണ് മരണ വാർത്ത എത്തുന്നത്. കറാച്ചി ജയിലിൽ വെച്ച് ബാബു മരണപ്പെട്ടെന്നാണ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ 2 വർഷത്തിനിടെ പാക്കിസ്ഥാനിൽ മരിക്കുന്ന എട്ടാമത്തെ ഇന്ത്യൻ മത്സ്യത്തൊഴിലാളിയാണ് ബാബു. അതേസമയം ശിക്ഷ പൂർത്തിയാക്കിയ 180 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാൻ ജയിലിൽ നിന്ന്…

Read More

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും ; റാണയുടെ ഹർജി തള്ളി അമേരിക്കയിലെ സുപ്രീംകോടതി

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കയിലെ സുപ്രീം കോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനാണ് തഹാവൂർ റാണ. 64 കാരനായ ഇയാൾ നിലവിൽ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ അവസാന പരിശ്രമമെന്ന നിലയിലാണ് റാണ അമേരിക്കയിലെ സുപ്രീം കോടതിയെ…

Read More

ഗാസ വെടി നിർത്തൽ കരാർ ; രണ്ടാം ബന്ദി മോചനം ഇന്ന് , നാല് വനിതകളെ ഹമാസ് കൈമാറും

വെടിനിർത്തൽ കരാർ ആദ്യഘട്ടത്തിന്‍റെ ഭാഗമായുള്ള രണ്ടാം ബന്ദി മോചനം ഇന്ന്​ വൈകീട്ട്​. നാല്​ വനിതാ ബന്ദികളെ ഹമാസ്​ കൈമാറും. കരീന അരീവ്​, ഡാനില ഗിൽബോ, നാമ ലെവി, ലിറി അൽബാഗ്​ എന്നീ വനിതാ ബന്ദികളെയാണ്​ ഹമാസ്​ അന്താരാഷ്ട്ര റെഡ്​ ക്രോസിന്​ ഹമാസ്കൈ​ മാറുക. തുടർന്ന്​ റെഡ്​ക്രോസ്​ സംഘം ഇവരെ ഇസ്രായേൽ സൈന്യത്തിന്​ വിട്ടുകൊടുക്കും. 180 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. അടുത്ത ആഴ്ചയാകും തുടർന്നുള്ള ബന്ദി കൈമാറ്റവും തടവുകാരെ വിട്ടയക്കലും. 42 ദിവസം നീളുന്ന ആദ്യഘട്ടത്തിൽ 33…

Read More

ചരിത്രത്തിലെ ഏറ്റവും വലിയ വലിയ നാടുകടത്തൽ;  അമേരിക്കയിൽ 500ലേറെ അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ: നൂറുകണക്കിന് പേരെ സൈനിക വിമാനങ്ങളിൽ നാടുകടത്തി

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ്  അധികാരമേറ്റതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി തുടങ്ങി. പുതിയ ഭരണകൂടം സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസമായപ്പോഴേക്കും  538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു. നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. “തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാൾ ഉൾപ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തവർക്ക് എതിരായ ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്തവരും അറസ്റ്റിലായവരിലുണ്ട്. നൂറുകണക്കിന് അനധികൃത കുടിയേറ്റ കുറ്റവാളികളെ…

Read More

ഗസ്സയിലെ ആക്രമണം; ഹൂതികളെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യു.എസ്

യമനിലെ ഹൂതികളെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യു.എസ്. ഇസ്രായേൽ ഗസ്സയിൽ തുടരുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രായേൽ അനുകൂല കപ്പലുകൾ ഹൂതികൾ പിടിച്ചെടുക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഹൂതികളുടെ പ്രവർത്തനങ്ങൾ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ പൗരന്മാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കും ആഗോള സമുദ്ര വ്യാപാരത്തിനും ഭീഷണിയാണെന്ന് ട്രംപ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സംഘടനക്ക് കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രായേലിന്റെയും ഇസ്രായേലിനെ പിന്തുണക്കുകയും ചെയ്യുന്ന കപ്പലുകൾക്ക്​ നേരെ ഹൂതികൾ വ്യാപക…

Read More