ശരിയായി പാകം ചെയ്യാതെ തിലാപ്പിയ കഴിച്ചു; യുവതിയുടെ കൈകാലുകൾ മുറിച്ചു മാറ്റി

ശരിയായ പാകം ചെയ്യാതെ തിലാപ്പിയ മത്സ്യം ഭക്ഷിച്ച യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി. ഭക്ഷണത്തിലൂടെ ശരീരത്തിൽ കയറിയ ബാക്ടീരിയയിലൂടെയുണ്ടായ അണുബാധയാണ് ലോറ ബറാഗസ് എന്ന നാൽപതുകാരിയുടെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണു റിപ്പോർട്ട്. ഒരു മാസം നീണ്ട ആശുപത്രിവാസത്തിന് ഒടുവിൽ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ ലോറയുടെ കൈകളും കാലുകളും മുറിച്ചുമാറ്റിയത്. വീടിനു സമീപമുള്ള സാനോസെയിലെ പ്രാദേശിക മാർക്കറ്റിൽനിന്നു വാങ്ങിയ മീൻ കഴിച്ചതു മുതൽ ലോറയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. തുടർന്ന് ലോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി പിന്നീട് ഗുരുതരമാകാൻ…

Read More

സൈനിക സഹകരണം വർദ്ധിപ്പിക്കാൻ റഷ്യയും ഉത്തരകൊറിയയും; കിം ജോങ് ഉന്നുമായി ചർച്ച നടത്തി റഷ്യൻ പ്രതിരോധമന്ത്രി

റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യൻ പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷൈഗു ചര്‍ച്ച നടത്തി. ‘പുതിയ പ്രതാപകാലം’ എന്നാണ് പുതിയ നീക്കത്തെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്. സൈനിക സഹകരണം വർധിപ്പിക്കാനുള്ള കാര്യങ്ങളാണ് പ്രധാനമായും ഇരുവരുടേയും കൂടിക്കാഴ്ചയിൽ ചർച്ചയായത്. കിം ജോങ് ഉന്‍ റഷ്യയിലെ രണ്ട് പോര്‍ വിമാന ഫാക്ടറികള്‍സന്ദര്‍ശിച്ചു. അതോടൊപ്പം റഷ്യയുടെ ആണവ ശേഷിയുള്ള തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങളും ഹൈപ്പര്‍ സോണിക് വിമാനങ്ങളും യുദ്ധക്കപ്പലുകളും നേരില്‍ക്കണ്ടു. റഷ്യയിലെ കിഴക്കന്‍ നഗരമായ ആര്‍ച്ചോമിലേക്ക്…

Read More

ഞെട്ടിവിറയ്ക്കുന്ന വീഡിയോ | അന്യഗ്രഹജീവികളുടെ ഫോസിലുകൾ പ്രദർശിപ്പിച്ച് മെക്സിക്കോ; അവിശ്വസനീയം ..!

മെക്സിക്കോ സിറ്റി: അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളും പ​റ​ക്കും​ത​ളി​ക​ളും വെ​റും കെ​ട്ടു​ക​ഥ​യ​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ലോ​ക​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷേ കാ​ര്യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും നി​ര​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. യു​എ​സ് നേ​വി ചി​ല വീ​ഡി​യോ​ക​ൾ ഒ​രി​ക്ക​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഉ​യ​ർ​ന്ന ഉ​യ​ര​ത്തി​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ പ​റ​ത്തുമ്പോ​ൾ സ​ഞ്ച​രി​ക്കു​ന്ന വി​ചി​ത്ര​വ​സ്തു​ക്ക​ൾ ആ​കാ​ശ​ത്തു ക​ണ്ടി​ട്ടു​ണ്ടെ​ന്ന് പൈ​ല​റ്റു​മാ​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷേ, എ​ന്തു​കൊ​ണ്ടോ വി​വി​ധ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളു​മാ​യി പ​ങ്കു​വ​ച്ചിട്ടില്ല. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം മെ​ക്സി​ക്കോ​യി​ൽ ന​ട​ന്ന കോ​ൺ​ഗ്രസ് ലോ​ക​ത്തി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. രണ്ട് അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ…

Read More

തൊഴിൽത്തട്ടിപ്പ്: യുകെയിൽ കുടുങ്ങിയത് 400 മലയാളി നഴ്സുമാർ

യുകെയിൽ തൊഴിൽത്തട്ടിപ്പിനിരയായ 400 മലയാളി നഴ്സുമാരെ സഹായിക്കണമെന്നു പ്രവാസി ലീഗൽ സെൽ (യുകെ ചാപ്റ്റർ) വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു പരാതി നൽകി. കൊച്ചിയിലെ ഒരു റിക്രൂട്മെന്റ് ഏജൻസി വഴിയാണു നഴ്സുമാർ യുകെയിലെത്തിയത്. വീസ നടപടികൾക്കു മാത്രമായി 8.5 ലക്ഷം രൂപയും വിമാനടിക്കറ്റ്, താമസം തുടങ്ങിയവരുടെ പേരിൽ 5 ലക്ഷം രൂപയും വീതം നഴ്സുമാരിൽ നിന്നു വാങ്ങിയെന്നാണു പരാതിയിലുള്ളത്. വഞ്ചിതരായ നഴ്സുമാർ വലിയ വായ്പാബാധ്യത കാരണം നാട്ടിലേക്കു മടങ്ങാനാവാത്ത സ്ഥിതിയിലാണെന്നും ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നവരുണ്ടെന്നും സെൽ പ്രസിഡന്റ് ജോസ് ഏബ്രഹാമും യുകെ…

Read More

വ്ളാദിമിർ പുടിൻ – കിം ജോങ് ഉൻ കൂടിക്കാഴ്ച; റഷ്യന്‍ തുറമുഖ നഗരമായ വ്ലാഡിവോസ്ടോകിലെത്തി കിം ജോങ് ഉൻ

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ റഷ്യൻ സന്ദർശനത്തിനായി റഷ്യന്‍ തുറമുഖ നഗരമായ വ്ലാഡിവോസ്ടോകിലെത്തി. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരമാണ് കിം ജോങ് ഉൻ റഷ്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നതിനായി എത്തിയത്.റഷ്യൻ തുറമുഖ നഗരമായ വ്ലാഡിവോസ്‌റ്റോക്കിൽ നേതാക്കൾ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും കൂടിക്കാഴ്ചയെ അതീവ ആശങ്കയോടെയാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കാണുന്നത്.അതേസമയം, കിം നേരത്തെ തന്നെ റഷ്യയിലേക്കുള്ള ട്രെയിനിൽ പുറപ്പെട്ടതായി ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെ ട്രെയിൻ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിൽ…

Read More

മൊറോക്കോ ഭൂകമ്പത്തിൽ മരണം 2000 കടന്നു

ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുണ്ടായ ശക്തമായ ഭുകമ്പത്തിൽ മരണസംഖ്യ 2000 കടന്നു. 1400 പേർക്ക് ഗുരുതരമായി പരുക്കേറ്റതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മറ്റും കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം നടത്തുമെന്നും ദുരന്തബാധിതർക്ക് ഭക്ഷണവും പാർപ്പിടവും ഉറപ്പുവരുത്തുമെന്നും മുഹമ്മദ് ആറാമൻ രാജാവ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് 7.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. തെക്കു പടിഞ്ഞാറൻ പൗരാണിക നഗരമായ മാരിക്കേഷിൽനിന്ന് 72 കിലോമീറ്റർ അകലെ ഹൈ അറ്റ്ലസ് പർവതമേഖലയിൽ 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം….

Read More

മൊറോക്കോ ഭൂകമ്പം; മരണ സംഖ്യ 800 കടന്നു

മൊറോക്കോയിലെ ഭൂകമ്പത്തിൽ മരണം ഉയരുന്നു. ഇതുവരെ 832 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. 600 ലധികം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ട രാത്രി 11 ഓടെയായിരുന്നു തലസ്ഥാനമായ റാബത്തിലും പരിസര പ്രദേശങ്ങളിലും കനത്ത ഭൂചനലമുണ്ടായത്. റിക്ടെർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കനത്ത നാശനഷ്ടമുണ്ടാക്കി. ഗുരുതര പരിക്കുകളോടെ നൂറുകണക്കിന് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. റസ്റ്ററൊന്റുകളിൽ നിന്നും പബ്ബുകളിൽ നിന്നും ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു. ചരിത്ര നഗരമായ മറാക്കഷിലുൾപ്പടെ…

Read More

മൊറോക്കോയില്‍ വന്‍ഭൂചലനം; 296 മരണം

വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ വന്‍ഭൂചലനം. വെള്ളിയാഴ്ച വൈകിട്ട് 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 296 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിനു പുറത്താണ് ഏറ്റവും കൂടുതല്‍നാശനഷ്ടങ്ങള്‍ സംഭവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, നാശനഷ്ടത്തിന്‍റെ തോത് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മാരാക്കേക്കിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ (43.5 മൈൽ) തെക്ക് അറ്റ്ലസ് പർവതനിരകളിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.വെള്ളിയാഴ്ച രാത്രി 11.11നുണ്ടായ ഭൂചലനത്തിന്‍റെ…

Read More

ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന

ഗവൺമെന്റ് ഓഫീസുകളിൽ ആപ്പിൾ ഐ ഫോണിന് നിരോധനമേർപ്പെടുത്തി ചൈന. ചൈനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോര്‍ട്ടു ചെയ്തത്. യുഎസ് കഴിഞ്ഞാൽ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഐ ഫോൺ ഷിപ്‌മെന്റിന്റെ 24 ശതമാനവും ചൈനയിലായിരുന്നു. ഏഷ്യൻ രാജ്യത്ത് ആപ്പിളിന്റെ പ്രത്യാശയെ സാരമായി ബാധിക്കുന്നതാണ് ചൈനയുടെ തീരുമാനം. രാജ്യത്ത് ചൈനീസ് ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് തീരുമാനം എന്ന് കരുതപ്പെടുന്നു.

Read More

എളുപ്പവഴി തേടി വൻമതിൽ പൊളിച്ചു; 2 തൊഴിലാളികൾ അറസ്റ്റിൽ

ലോകാദ്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വൻമതിലിന്റെ ഒരുഭാഗം എളുപ്പവഴി തേടി പൊളിച്ച രണ്ട് തൊഴിലാളികൾ അറസ്റ്റിൽ. നിർമാണപ്രവർത്തനങ്ങൾക്കിടെ വഴി എളുപ്പമാക്കുന്നതിനായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പൊളിച്ചത്. ഷാങ്‌സി പ്രവിശ്യയിലെ 32-ാം നമ്പർ മതിലാണ് ഒരു പുരുഷനും സ്ത്രീയും ചേർന്ന് മണ്ണുമാന്തിയന്ത്രം കടത്താനായി തകർത്തത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബിസി 220 മുതൽ നിർമാണം തുടങ്ങിയതെന്നു കരുതുന്ന 21,196 കിലോമീറ്റർ നീളം വരുന്ന വൻമതിലിന്റെ പല ഭാഗങ്ങളും പലതവണ പുതുക്കിപ്പണിതു. എഡി 1600 കളിൽ…

Read More