ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടൽ ശക്തം; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ഇന്ത്യക്കാർക്കു മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥാനത്തു തുടരണം. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ജാഗ്രത തുടരണം. അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു ‌ആക്രമണത്തെ തുടർന്ന് മലയാളികൾ അടക്കം നിരവധിപേർ ബങ്കറുകളിൽ അഭയം തേടി. ഇന്നു രാവിലെയാണ് ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റ് തൊടുത്തു എന്നാണ് ഹമാസിന്റെ അവകാശവാദം. ആക്രമണത്തിൽ…

Read More

കോസ്മെറ്റിക് സർജറിയെ തുടർന്ന് രക്തം കട്ടപിടിച്ച് നടി ജാക്വലിന് ദാരുണാന്ത്യം

മുൻ അർജന്‍റീനിയൻ സുന്ദരിയും നടിയുമായ ജാക്വലിൻ കാരിയേരി (48) മരിച്ചു. കോസ്മെറ്റിക് സർജറിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം. പ്ലാസ്റ്റിക് സർജറിക്ക് ശേഷം രക്തം കട്ടപിടിക്കുകയും നടിയുടെ ആരോഗ്യനില വഷളായി മരണപ്പെടുകയുമായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കാലിഫോർണിയയിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ലാറ്റിനമേരിക്കൻ സിനിമയിലെ നിറ സാനിധ്യമായിരുന്നു ജാക്വലിൻ കാരിയേരി. നടിയുടെ മരണം സിനിമ മേഖലയേയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. ശ്വാസതടസത്തെ തുടർന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വലിൻ. മരണ…

Read More

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇസ്രയേലിനെതിരെ ഹമാസിന്‍റെ റോക്കറ്റാക്രമണം

പലസ്തീൻ സായുധസംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധമുനമ്പിൽ. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ യുദ്ധത്തിന് തയാറെന്ന് പ്രഖ്യാപിച്ചു. അടുത്ത കാലത്തേ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ഇന്ന് പുലർച്ചെ തുടക്കമിട്ടത്. തുരുതുരാ റോക്കറ്റുകൾ തൊടുത്ത് ഇസ്രയേൽ നഗരങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. യന്ത്ര തോക്കുകളുമായി അതിർത്തി കടന്ന് ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം…

Read More

ഇറാനിയന്‍ ആക്ടിവിസ്റ്റ് നര്‍ഗിസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള നൊബേല്‍

 2023ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് ഇറാനിയന്‍ ആക്ടിവിസ്റ്റ് നര്‍ഗിസ് മുഹമ്മദി അര്‍ഹയായി. സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ പോരാടിയതിനും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനുമുള്ള പോരാട്ടത്തിനുമാണ് പുരസ്കാരമെന്ന് സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. നിലവില്‍ ഇറാനില്‍ തടവില്‍ കഴിയുകയാണ് നര്‍ഗിസ്.

Read More

സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; പുരസ്കാരം നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫസയ്ക്ക്

2023ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫസയ്ക്കാണ് പുരസ്കാരം.ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈദ്യശാസ്ത്ര നൊബേലും ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേലും പ്രഖ്യാപിച്ചിരുന്നു. അതേസമയം സമാധാന നൊബേൽ വെള്ളിയാഴ്ചയും, സാമ്പത്തിക നൊബേൽ തിങ്കളാഴ്ചയുമാണ് പ്രഖ്യാപിക്കുക. പുരസ്കാര ജേതാക്കൾക്ക് ലഭിക്കുന്ന തുകയിൽ 10% വർധനവ് ഈ വർഷം നൊബേൽ ഫൗണ്ടേഷൻ വരുത്തിയിട്ടുണ്ട്. 18 കാരറ്റ് ഗോൾഡ് മെഡലും ഡിപ്ലോമ സർട്ടിഫിക്കറ്റും ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ ജേതാക്കൾക്ക് ലഭിക്കും.

Read More

ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാമെന്ന അബദ്ധധാരണ: ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്

പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും മാത്രമേ കാണാനാകൂ എന്നും അതു സാമാന്യ ബോധമാണെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ആളുകൾക്ക് അവർക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാനാവില്ലെന്നു സുനക് പറഞ്ഞു. കൺസർവേഷൻ പാർട്ടി സമ്മേളനത്തിന്റെ സമാപന ചടങ്ങിലെ പ്രസംഗത്തിലായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ പരാമർശം.  ‘ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാമെന്ന അബദ്ധധാരണയിൽ നാം വിശ്വസിക്കരുത്. അതു സാധ്യമല്ല. ഒരു പുരുഷൻ പുരുഷനും, സ്ത്രീ സ്ത്രീയുമാണ്. അതു സാമാന്യ ബോധമാണ്. കഠിനാധ്വാനികളായ മഹാഭൂരിപക്ഷം ജനങ്ങളും ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. ബന്ധങ്ങളെക്കുറിച്ച് കുട്ടികൾ സ്കൂളിൽ പഠിക്കുന്നത് എന്താണെന്നു രക്ഷിതാക്കൾ…

Read More

ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചർച്ച ആവശ്യമെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി

ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വകാര്യ ചർച്ച ആവശ്യമാണെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി െമലാനി ജോളി. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ–കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് മെലാനിയുടെ പ്രസ്താവന. ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മെലാനി പറഞ്ഞു. കനേഡിയൻ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ വളരെ ഗൗരവമായാണ് കാണുന്നത്. സ്വകാര്യമായി ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. സ്വകാര്യ നയതന്ത്ര ചർച്ചകളാണ് നല്ലതെന്ന് കരുതുന്നുവെന്നും ജോളി പറഞ്ഞു.  41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന…

Read More

ഹിജാബ് ധരിച്ചില്ല; ഇറാനിൽ പെൺകുട്ടിക്ക് മെട്രോയിൽ ക്രൂരമർദനം

ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമർദനത്തിനിരയായി പതിനാറുകാരി. ടെഹ്റാൻ മെട്രോയിൽ സഞ്ചരിക്കുകയായിരുന്ന അർമിത ഗരവന്ദ് ആണ് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മർദനത്തിനിരയായി അബോധാവസ്ഥയിലായത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. എന്നാൽ ഇക്കാര്യം നിഷേധിച്ച അധികൃതർ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പറഞ്ഞു. അതേസമയം വൻ സുരക്ഷയിലാണ് ഇറാൻ അധികൃതർ പെൺകുട്ടിക്ക് ചികിത്സ നൽകുന്നത്. വസ്ത്രധാരണത്തിന്റെ പേരിൽ അറസ്റ്റിലായ മഹ്സ അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വൻ പ്രക്ഷോഭം നടന്ന സാഹചര്യത്തിലാണ് പൊലീസ് കടുത്ത മുൻകരുതലുകൾ സ്വീകരിച്ചത്….

Read More

ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കാൻ നാസ

നാസ വീണ്ടും ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അപ്പോളോ 17 ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് ദൗത്യങ്ങളിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇത്തവണ പക്ഷെ, ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ പലതാണ്. ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കുകയാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. വിവിധ ശാസ്ത്ര ദൗത്യങ്ങളുമായെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്കും വിനോദ സഞ്ചാരിയായെത്തുന്ന സാധാരണ മനുഷ്യര്‍ക്കും ഇവിടെ താമസിക്കാനാവും. 2040 ഓടു കൂടി ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി നാസ 3ഡി പ്രിന്ററുകള്‍…

Read More

വിമാനാപകടത്തിൽ ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രൺധാവയും മകനും കൊല്ലപ്പെട്ടു

ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകൻ അമേറും (22) സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു. കഴിഞ്ഞ മാസം 29നുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചിരുന്നു. സാങ്കേതിക തകരാറിനെ തുടർന്നു സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ ഒരു വജ്രഖനിക്ക് സമീപം തകർന്നുവീണാണ് ദാരുണമായ സംഭവം. ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹർപാൽ രൺധാവ. റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്‌ന 206 വിമാനത്തിലാണ് രൺധാവയും മകനും യാത്ര ചെയ്തിരുന്നത്. സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയിൽ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ്…

Read More