ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണം; അമേരിക്കയിലെ ക്യാപിറ്റോൾ ഹില്ലിൽ പ്ലക്കാർഡുമായി ജൂതർ

ഇസ്രയേൽ – ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ ക്യാപ്പിറ്റോൾ ഹില്ലിൽ പ്രതിഷേധം. സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തിൽ ജൂത വംശജർ പങ്കെടുത്തു. ‘ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ജൂതന്മാർ’, ‘ഞങ്ങളുടെ പേരിൽ വേണ്ട’, ‘ഗാസയെ ജീവിക്കാൻ അനുവദിക്കുക’ എന്നെല്ലാമെഴുതിയ പ്ലക്കാർഡുകളുമായാണ് ജൂത വംശജർ പ്രതിഷേധത്തിൽ പങ്കെടുത്തത്. ‘ജൂയിഷ് വോയിസ് ഫോർ പീസ്’ എന്ന സംഘടനയാണ് പ്രധാനമായും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ആയിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച യുദ്ധം തുടരുന്നതിനിടെ വെടിനിർത്തൽ വേണമെന്ന ആവശ്യവുമായാണ് ക്യാപിറ്റോൾ ഹില്ലിൽ ആൾക്കൂട്ടം…

Read More

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ജോർദാൻ

ഇസ്രയേൽ, ജോർദാൻ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് എത്താനിരിക്കെ, അവസാന നിമിഷം അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ നിന്നു പിൻമാറി ജോർദാൻ. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽനിന്ന് പിൻമാറുകയാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ഗാസ സിറ്റിയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടെന്ന വാർത്തകൾക്കിടെയാണ് ജോർദാന്റെ അപ്രതീക്ഷിത പിൻമാറ്റം. യുദ്ധം അവസാനിപ്പിക്കാതെ ഈ സമയത്ത് എന്തു ചർച്ച നടത്തിയിട്ടും കാര്യമില്ലെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

Read More

ഇസ്രയേല്‍ ഹമാസ് യുദ്ധം: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്‌ച

ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെല്‍ അവീവിലേക്ക്. ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. വെടിനിറുത്തലിനില്ലെന്നും ഹമാസിനെ ഉന്മൂലനം ചെയ്തേ അടങ്ങുവെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചതോടെ ഗാസയില്‍ കരയുദ്ധം ഏതു നിമിഷവും എന്ന സ്ഥിതിയായി. ഗാസ പിടിച്ചടക്കില്ലെന്നും ഇസ്രയേല്‍ ഇന്നലെ വ്യക്തമാക്കി. അമേരിക്കൻ ഇടപെടലിനെ തുടര്‍ന്നാണിത്. കരയുദ്ധത്തിന് മുൻപ് തെക്കൻ ഗാസ വഴി ജനത്തിന് ഒഴിയാൻ അഞ്ചു മണിക്കൂര്‍ വെടിനിറുത്തല്‍ അംഗീകരിച്ചെന്ന വാര്‍ത്ത ഇസ്രയേല്‍ പ്രധാനമന്ത്രി…

Read More

ആവശ്യത്തിന് യാത്രക്കാരില്ല; ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസം കപ്പൽ സർവീസ് റദ്ദാക്കി.

തമിഴ്നാട്ടിലെ നാഗപട്ടണം തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള യാത്രക്കപ്പലിന്റെ ഞായറാഴ്ചത്തെ സര്‍വീസ് റദ്ദാക്കി.ആവശ്യത്തിന് യാത്രക്കാരില്ലാത്തതിനാലാണ് ഉദ്ഘാടനംകഴിഞ്ഞ് രണ്ടാമത്തെ ദിവസം യാത്ര മുടങ്ങിയത്.ഷിപ്പിങ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെറിയപാണി എന്ന കപ്പലില്‍ ഞായറാഴ്ചത്തേക്ക് ഏഴുപേരാണ് ടിക്കറ്റെടുത്തത്. 150 പേര്‍ക്ക് യാത്രചെയ്യാവുന്ന കപ്പലില്‍ ശനിയാഴ്ചത്തെ ഉദ്ഘാടന യാത്രയ്ക്ക് 50 പേരുണ്ടായിരുന്നു. മടക്കയാത്രയില്‍ 30 ശ്രീലങ്കക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ അധികമില്ലാത്ത സാഹചര്യത്തില്‍ തുടക്കത്തില്‍ സര്‍വീസ് ആഴ്ചയില്‍ മൂന്നുദിവസമായി കുറയ്ക്കുന്ന കാര്യം പരിഗണനയിലാണ്. തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത…

Read More

പലസ്തീൻകാര്‍ക്ക്‌ അമേരിക്ക അഭയം നല്‍കരുതെന്ന്‌ ഡി സാന്റിസ്‌

ജൂതവിരോധികളായ പലസ്തീൻകാര്‍ക്ക് അമേരിക്ക അഭയം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന റോണ്‍ ഡി സാന്റിസ്. ഗാസയിലെ ജനങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷണവും മരുന്നും എത്തിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യവും അദ്ദേഹം തള്ളി. അവശ്യസേവനങ്ങള്‍ എത്തിക്കാതിരുന്നാല്‍ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വമോഹികളില്‍ ഏറ്റവും തീവ്രവലത് നിലപാട് എടുക്കുന്നവരില്‍ ഒരാളാണ് ഡി സാന്റിസ്.  അതേസമയം, ഗാസയിലെ ജനങ്ങള്‍ക്കായി അതിര്‍ത്തി തുറക്കാത്ത അറബ് രാജ്യങ്ങളെ മറ്റൊരു റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിത്വമോഹിയായ നിക്കി ഹേലി വിമര്‍ശിച്ചു.

Read More

ഇനിയും നിരപരാധികളുടെ ചോര പൊടിയരുത്; ഗാസയിൽ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

ഹമാസ് – ഇസ്രയേൽ യുദ്ധത്തിൽ ഗാസയിൽ ഉപരോധം നേരിടുന്നവരെ സഹായിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സായുധ സംഘടനയായ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇസ്രയേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മാർപാപ്പയുടെ പ്രതികരണം. ‘കുട്ടികളും രോഗികളും പ്രായമായവരും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണ പൗരന്മാർ ആരും സംഘർഷത്തിന്റെ ഇരകളാകരുത്. ഗാസയിൽ എല്ലാറ്റിനും മേലെ, മാനുഷികാവകാശങ്ങൾ മാനിക്കപ്പെടണം. അവിടത്തെ മുഴുവൻ ജനങ്ങളെയും സഹായിക്കാൻ ഒരു മാനുഷിക ഇടനാഴി ഉറപ്പാക്കുന്നത് അടിയന്തരവും…

Read More

ഗാസയ്ക്കു മേലുള്ള അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ്

ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കുമെന്ന സൂചനകളുയരുന്നതിനിടെ ഗാസയ്ക്കു മേലുള്ള അധിനിവേശം അബദ്ധമാകുമെന്ന മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലേക്കുള്ള കടന്നുകയറ്റം ഇസ്രയേല്‍ ചെയ്യുന്ന വലിയ അബദ്ധമായിരിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. ഗാസയിലെ കുടിവെള്ളവും ഭക്ഷണവും ഇന്ധനവുമുള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം പുനഃസ്ഥാപിക്കാനുള്ള ഇടപെടല്‍ യു.എസിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സി.ബി.എസ്. ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജോ ബൈഡന്‍ വ്യക്തമാക്കി. ഹമാസ് പ്രകടമാക്കുന്ന ഭീകരവാദത്തിന്റെ പേരില്‍ പലസ്തീനിലെ മുഴുവന്‍ ജനങ്ങളും ക്രൂശിക്കപ്പെടേണ്ടവരല്ലെന്ന് ബൈഡന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഭീകരതയെ തുടച്ചുനീക്കേണ്ടത്…

Read More

അവസാനമില്ലാതെ ഇസ്രയേൽ ഹമാസ് യുദ്ധം; മരണ സംഖ്യ ഉയരുന്നു

ഇസ്രായേൽ- ഹമാസ് യുദ്ധം നാൾക്കുനാൾ കൊടുംമ്പിരി കൊള്ളുകയാണ്. യുദ്ധം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഗാസയിൽ മരണസംഖ്യ 2329 ആയി. അതിനിടെ ഗാസ അതിർത്തിയിൽ കൂടുതൽ കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളുമായി ഇസ്രായേൽ സൈന്യം വൻ യുദ്ധസന്നാഹത്തിലാണ്. ടെൽ അവീവിന് നേരെ ഹമാസ് മിസൈൽ ആക്രമണം നടത്തി. അതേ സമയം ഗാസയിലെ ആശുപത്രികളിലേക്ക് മരുന്നും ഉപകരണങ്ങളും എത്തിക്കണമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലായം അഭ്യർത്ഥിച്ചു. പ്രദേശത്ത് നിന്ന്‌ ജനങ്ങളെ പൂർണമായി ഒഴിപ്പിച്ചു. എന്നാൽ റഫയിലെ കുവൈത്ത് ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിക്കാനുള്ള…

Read More

ഇസ്രയേലിലേക്ക് മിസൈൽ തൊടുത്ത് ലബനൻ; തിരിച്ചടിയുമായി ഇസ്രയേൽ

ഇസ്രയേൽ പലസ്തീൻ യുദ്ധം തുടരുന്നതിടെ ഇസ്രയേലിലേക്ക് മിസൈൽ തൊടുത്ത് ലബനൻ. ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലബനോൻ സായുധ സംഘമായ ബിസ്ബുല്ല രംഗത്തത്തി. നഹർയ്യ പട്ടണത്തോട് ചേർന്ന സ്തൂല എന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിറകെ ലബനൻ അതിർത്തിയിൽ ഇസ്രയേൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരിച്ചടിയായി ലബനനിലേക്ക് ഇസ്രയേൽ നിരവധി റോക്കറ്റുകളാണ് അയച്ചത്. നാല് കിലോമീറ്റർ പരിധിയിൽ ആരും വരരുതെന്നും വെടിവെച്ചിടുമെന്നുമാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്….

Read More

ഇസ്രയേലിന്റെ തുടർ സൈനിക നീക്കം അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണം; അമേരിക്ക

ഇസ്രയേലിൻറെ തുടർ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന് അമേരിക്ക. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള മുൻകരുതലിനെക്കുറിച്ചും അമേരിക്ക ഇസ്രയേലിനെ ഓർമിപ്പിച്ചു. ഗാസയിൽ തുടർ സൈനിക നീക്കങ്ങൾ ഇസ്രയേൽ ശക്തമാക്കാനിരിക്കെ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്. നിരപരാധികളായ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, ചികിത്സ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്നുറപ്പാക്കാൻ യു.എന്നുമായും മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും ജോ ബൈഡൻ അറിയിച്ചു. ഇസ്രയേലിലെ പൗരന്മാരെ സംരക്ഷിക്കാനുള്ള എല്ലാ…

Read More