വെള്ളവും ഭക്ഷണവും തടയരുത്; ഇസ്രയേലിന് മുന്നറിയിപ്പുമായി ഒബാമ

ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ചില നടപടികൾ തിരിച്ചടിക്കുമെന്ന് ബരാക്ക് ഒബാമ. ​ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവുമടക്കം തടയുന്ന നടപടികൾ രാജ്യത്തിനുള്ള അന്താരാഷ്ട്ര പിന്തുണ ദുർബലപ്പെടുത്തുമെന്നും ഒബാമ അഭിപ്രായപ്പെട്ടു. ​ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, വെെദ്യുതി എന്നിവ നിർത്തലാക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. ഇസ്രയേലിനുള്ള ആ​ഗോള പിന്തുണ ഇല്ലാതെയാകും. വിഷയം ഇസ്രയേലിന്റെ ശത്രുക്കൾ ഉപയോ​ഗിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലർത്താനുള്ള ശ്രമങ്ങൾക്ക് ഇത്തരം നടപടികൾ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു. 2001 സെപ്റ്റംബറിലെ ആക്രമണങ്ങൾക്കുശേഷം യുദ്ധവുമായി…

Read More

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു, 20 മരണം; നിരവധിപേര്‍ക്ക് പരിക്ക്

ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ധാക്കയ്ക്ക് സമീപം കിഷോര്‍ഗഞ്ച് ജില്ലയിലാണ് സംഭവം. പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് നിരവധിപേര്‍ തകര്‍ന്ന കോച്ചുകള്‍ക്ക് അടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫയര്‍ ഫോഴ്‌സ് അടക്കം വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കൂട്ടിയിടിയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് കംപാര്‍ട്ട്‌മെന്റുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. അപകട കാരണം വ്യക്തമല്ല.

Read More

സദ്ദാം ഹുസൈന്റെ മകൾക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് ബാഗ്ദാദ് കോടതി; ശിക്ഷ നിരോധിത പാർട്ടിയെ പിൻതുണച്ചതിന്

സദ്ദാം ഹുസൈന്റെ നാടുകടത്തപ്പെട്ട മകളെ പിതാവിന്റെ രാഷ്ട്രീയ പാർട്ടിയായ ബാത്ത് പാർട്ടിയെ പിന്തുണച്ചതിന് ബാഗ്ദാദ് കോടതി ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചു. 2003ലെ യുഎസ് നേതൃത്വത്തിലുള്ള ഇറാഖ് അധിനിവേശത്തിൽ സദ്ദാം ഹുസൈൻ അട്ടിമറിക്കപ്പെട്ടതിനെ തുടർന്ന് പാർട്ടി പിരിച്ചുവിടുകയും രാജ്യത്ത് നിരോധിക്കുകയും ചെയ്തിരുന്നു. 2021ൽ നൽകിയ ടെലിവിഷൻ അഭിമുഖങ്ങളിൽ നിരോധിത രാഷ്ട്രീയ സംഘടനയായ ബാത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ച കുറ്റത്തിന് റഗദ് സദ്ദാം ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാഖിൽ, പുറത്താക്കപ്പെട്ട ഭരണകൂടത്തെ…

Read More

ഇസ്രയേല്‍-ഹമാസ് യുദ്ധം; ‘സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല’: സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ

ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ, സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല. ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമാധാന ആഹ്വാനം.  ഗാസയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ അയക്കുമെന്ന് അമേരിക്ക അറിയിച്ചു. ഗാസയിലേക്ക് സഹായങ്ങള്‍ തുടരുമെന്ന് ബൈഡന്‍ വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബൈഡന്‍ ഫോണില്‍ ചര്‍ച്ച നടത്തി. ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ ഭരണതലവന്മാരുമായും ബൈഡന്‍…

Read More

ഗാസയില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

വടക്കൻ ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്നലെ രാത്രിയും മേഖലയില്‍ ഇസ്രായേലിന്‍റെ കനത്ത വ്യോമാക്രമണം തുടര്‍ന്നു. ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയില്‍ അഭയാര്‍ത്ഥി ക്യാമ്ബിനും പാര്‍പ്പിട സമുച്ചയത്തിനും നേരയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഒരുപാട് പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 24 മണിക്കൂറിനിടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 പിന്നിട്ടു. അതിനിടെ സഹായവുമായി കൂടുതല്‍ ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചു. 14 ട്രക്കുകളാണ് റഫ അതിര്‍ത്തി കടന്ന് ഗാസയിലേക്ക് എത്തിയത്. ഹമാസ് നടത്തിയ…

Read More

‘ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടും’; അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ വ്യോമാക്രമണം, 13 മരണം

ഗാസയ്ക്ക് പുറമെ വെസ്റ്റ്ബാങ്കിലും കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുഞ്ഞുങ്ങളടക്കം 13 പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ ദുരിതാശ്വാസ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിനിടെ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായും യുഎൻ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രം എന്നാരോപിച്ച് ഒരു പള്ളിക്ക് നേരെയും ആക്രമുണ്ടായി. ഇതിൽ ഒരാൾ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നതായും…

Read More

അപൂർവം ഈ കണ്ടെത്തിൽ; കാരറ്റ് തോട്ടത്തിൽ നിന്ന് ലഭിച്ച ആഭരണങ്ങൾക്ക് 3,500ലേറെ വർഷം പഴക്കം

വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ തുർഗൗ കന്‍റോണിലെ ഗുട്ടിംഗൻ എന്ന പട്ടണത്തിനു സമീപം വിളവെടുത്ത കാരറ്റ് പാടത്തുനിന്നു കണ്ടെത്തിയ ആഭരണങ്ങൾ ചരിത്രാന്വേഷികൾക്ക് അദ്ഭുതമായി. മെറ്റൽ ഡിറ്റക്‌ടറിസ്റ്റായ ഫ്രാൻസ് സാൻ ആണ് കാരറ്റ് പാടത്തുനിന്ന് വെങ്കലയുഗത്തിലെ ആഭരണങ്ങൾ കണ്ടെത്തിയത്. തുർഗൗ കന്‍റോൺ മേഖലയിൽ വർഷങ്ങളായി ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണ് സാൻ. നേരത്തെ നിരവധി വെങ്കല അലങ്കാര ഡിസ്കുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് മേഖലയിൽ കൂടുതൽ അന്വേഷണം സാൻ നടത്തുകയായിരുന്നു.  ഭൂവുടമയുടെ അനുമതിയോടെ, ഗവേഷകർ പുരാവസ്തുക്കൾ കണ്ടെത്തിയ മേഖലയിലെ മണ്ണുസഹിതം വെട്ടിയെടുക്കുകയായിരുന്നു. തുടർന്ന്, അടുത്തുള്ള നഗരമായ ഫ്രൗൺഫെൽഡിലുള്ള…

Read More

റാഫ അതിർത്തി തുറന്നു; സഹായവുമായി ഗാസയിലേക്ക് ട്രക്കുകൾ

 ഗാസയിലേക്കുള്ള മാനുഷികസഹായമെത്തിക്കുന്നതിനായി ട്രക്കുകൾ കടന്നു പോകാൻ വേണ്ടി റാഫ അതിർത്തി തുറന്നു. ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ആദ്യ ട്രക്ക് അതിർത്തി കടന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 20 ട്രക്കുകളാണ് ആദ്യ ഘട്ടത്തിൽ കടത്തി വിടുന്നതിന് ഈജിപ്ത് അനുമതി നൽകിയത്. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിർത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലുള്ള യു.എസ്. എംബസി അറിയിച്ചു. എന്നാൽ 23 ലക്ഷത്തോളം ആളുകൾ വസിക്കുന്ന ഗാസയിൽ 20 ട്രക്ക്…

Read More

ഖത്തറിന്റെ ഇടപെടൽ; രണ്ട് അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചു

ഇസ്രയേലിൽ ഹമാസ് നടത്തിയ കടന്നാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയ 200 ഓളം ബന്ദികളിൽ രണ്ട് അമേരിക്കക്കാരെ വിട്ടയച്ചു. ജുദിത് റായ് റാണൻ അവരുടെ 17-കാരിയായ മകൾ നതാലി റാണൻ എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മോചിതരായത്. ഗാസ അതിർത്തിയിൽ കൈമാറ്റം ചെയ്യപ്പട്ട ഇവരെ നിലവിൽ ഇസ്രയേൽ പ്രതിരോധ സേനയുടെ സംരക്ഷണത്തിൽ യുഎസ് എംബസിയിലേക്ക് മാറ്റിയിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ജുദിതിന്റെയും മകളുടേയും മോചനം സാധ്യമായത്. ഇക്കാര്യം ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബന്ദികളുടെ മോചനത്തിന് ഇസ്രായേലുമായും ഹമാസുമായും തുടർന്നും ചർച്ച നടത്തുമെന്ന്…

Read More

ഗാസയിലേക്ക് ട്രക്കുകളെ കടത്തിവിടണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍

ഇസ്രയേല്‍-ഹമാസ് യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഗാസയിലേക്ക് ട്രക്കുകളെ കടത്തിവിടണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഈജിപ്റ്റില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്ത്. ട്രക്കുകളിലുള്ളത് ഇന്ധനവും മരുന്നും ഭക്ഷണവും വെള്ളവും അടക്കമുള്ളവയാണ്. ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ വസ്തുക്കളാണ് അതിലുള്ളത്. അവയ്ക്ക് ഗാസയിലെ ജനങ്ങളുടെ ജീവന്റെ വിലയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ റഫ ക്രോസിങ് വഴിയുള്ള സഹായവസ്തുക്കളുടെ വിതരണം ഉണ്ടാകുമെന്ന് യു.എന്‍ വക്താവ് അറിയിച്ചു….

Read More