
പുതിയ വകഭേദത്തെ കൊവിഡ് വേരിയന്റ് ഓഫ് ഇന്ററസ്റ്റ് ആയി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
കൊവിഡിന്റെ പുതിയ വേരിയന്റ് ജെഎന്‍.1നെ വേരിയന്റ് ഓഫ് ഇന്ററസ്റ്റായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. പുതിയ കൊവിഡ് പല രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചതിനെ തുടര്‍ന്നാണ് ഇവയെ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇവ ആളുകളുടെ ജീവനും ആരോഗ്യത്തിനും വലിയ ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവയെ ഭയക്കേണ്ടതില്ലെന്നും ഡബ്ല്യുഎച്ച്‌ഒ പറഞ്ഞു. ബിഎ.2.86ല്‍ നിന്നുള്ള വകഭേദമായതിനാല്‍ കൂടിയാണ് ഇവയെ വേരിയന്റ് ഓഫ് ഇന്ററസ്റ്റായി ലോകാരോഗ്യ സംഘടന കാണുന്നത്. ജെഎന്‍.1നെ തുടര്‍ന്നുള്ള കടുത്ത ആരോഗ്യ…