
ഹമാസ് പോരാളികൾ ഇസ്രയേൽ സേനയ്ക്ക് നൽകുന്നത് കനത്ത പ്രഹരം; ഹമാസ് നേതാവ് യഹ്‌യ സിൻവാർ
കനത്ത പോരാട്ടം നടക്കുന്ന ഗാസയിൽ ഹമാസ് പോരാളികൾ കനത്ത പ്രഹരമാണ് ഇസ്രായേൽ സൈന്യത്തിന് മേൽ ഏൽപ്പിക്കുന്നതെന്നും അധിനിവേശത്തിന് മുന്നിൽ കീഴ്‌പ്പെടില്ലെന്നും ഹമാസ് നേതാവ് യഹ്‌യ സിൻവാർ. ഗാസയ്ക്ക് പുറത്തുള്ള നേതാക്കൾക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങളുള്ളത്. അൽജസീറയാണ് കത്ത് ഉദ്ധരിച്ചുള്ള വാർത്ത പുറത്തുവിട്ടത്. രണ്ടര മാസം പിന്നിട്ട പോരാട്ടത്തിന്റെ പുരോഗതിയും കത്തിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ‘ഇസ്രായേൽ കരയാക്രമണം ആരംഭിച്ചത് മുതൽ 5000ത്തോളം ഇസ്രായേൽ സൈനികർക്ക് തിരിച്ചടിയേറ്റതായി സിൻവാർ കത്തിൽ അവകാശപ്പെടുന്നുണ്ട്. ബാക്കിയുള്ളവർക്ക് ഗുരുതര പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു’….