ജപ്പാനിൽ വിമാനം കത്തിയമർന്നു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ജപ്പാനിൽ ടോകിയോ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ജപ്പാൻ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ടോകിയോ ഹനേദാ വിമാനത്താവളത്തിലാണ് 367 യാത്രക്കാരുമായെത്തിയ വിമാനം കത്തിയമർന്നത്. എന്നാൽ കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജപ്പാൻ എയർലൈൻസിന്റെ ജെഎഎൽ 516 വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ കോസ്റ്റ്ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചതാണ് തീപിടിക്കാൻ കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വിമാനത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും 12 ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി…

Read More

ജപ്പാനിൽ ഒരു ദിവസമുണ്ടായത് 155 ഭൂചലനങ്ങള്‍; 13 മരണം

വടക്കൻ മദ്ധ്യ ജപ്പാനിൽ തിങ്കളാഴ്ച ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 13 മരണം. തകർന്ന കെട്ടിടങ്ങിൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. മധ്യജപ്പാനിലെ ഹോൺഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷിക്കാവയിലാണ് റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. തുടർന്ന് ഇഷികാവയിൽ 1.2 മീറ്റർ ഉയരത്തിൽ തിരയടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇഷിക്കാവയിലെ നോട്ടോ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഒരു ദിവസം കൊണ്ട് മാത്രം 155 ഭൂകമ്പങ്ങളാണ് രാജ്യത്ത് ഉണ്ടായത്. വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ…

Read More

ജപ്പാനിലെ ഭൂകമ്പം ; ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

മധ്യ-പടിഞ്ഞാറൻ ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എംബസി ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര കോൺടാക്റ്റ് നമ്പറുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. അടിയന്തര കൺട്രോൾ റൂം ആരംഭിച്ചതായി സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ എംബസി അറിയിച്ചത്. +818039301715, +817014920049, +818032144734, +818062295382, +818032144722 എന്നിങ്ങനെയാണ് അടിയന്തര കോൺടാക്റ്റ് നമ്പറുകള്‍. sscons.tokyo@mea.gov.in, offseco.tokyo@mea.gov.in, എന്നി ഇമെയില്‍ ഐഡികള്‍ വഴിയും ബന്ധപ്പെടാന്‍ സാധിക്കും. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ജപ്പാനിൽ…

Read More

സ്ഥാനമൊഴിയൽ പ്രഖ്യാപിച്ച് ഡെൻമാർക്ക് രാജ്ഞി മാർഗ്രറ്റ് ; മകൻ ഫ്രെഡറിക്ക് രാജകുമാരന് അധികാരം കൈമാറും

സ്ഥാനമൊഴിയുന്നതതായി പ്രഖ്യാപിച്ച് ഡെൻമാർക്ക് രാജ്ഞി മാർഗ്രെത്ത് II. പുതുവത്സര ദിനത്തില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. ‘ജനുവരി 14-ന് സ്ഥാനമൊഴിയും. ഇതാണ് ശരിയായ സമയമെന്നും കരുതുന്നു. 2024 ജനുവരി 14-ന് പ്രിയ പിതാവിന്റെ പിൻഗാമിയായി 52 വർഷത്തിനു ശേഷം ഡെന്മാർക്കിന്റെ രാജ്ഞിയായി പടിയിറങ്ങും. മൂത്തമകനായ മകൻ ഫ്രെഡറിക്ക് രാജകുമാരന് അധികാരം കൈമാറും’.83 കാരിയായ മാർഗ്രെത്ത് പ്രഖ്യാപിച്ചു. പിതാവായ ഫ്രഡറിക് IXന്റെ മരണത്തിന് പിന്നാലെ 31ആം വയസിലാണ് മാർഗ്രെത്ത് അധികാരത്തിലെത്തുന്നത്. ബ്രിട്ടണിലെ എലിസബത്ത് II അന്തരിച്ചതിന്…

Read More

പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോൺ പിൽജർ അന്തരിച്ചു

പ്രശസ്ത ആസ്‌ട്രേലിയൻ മാധ്യമപ്രവർത്തകനും സിനിമാ ഡോക്യുമെന്ററി നിർമാതാവും എഴുത്തുകാരനുമായ ജോൺ പിൽജർ അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് എക്‌സിലൂടെ മരണവിവരം അറിയിച്ചത്. പടിഞ്ഞാറൻ രാജ്യങ്ങളുടെ വിദേശനയത്തിന്റെ ശക്തനായ വിമർശകനായിരുന്നു ജോൺ ജോൺ പിൽജർ. തദ്ദേശിയരായ ആസ്‌ട്രേലിയക്കാരോട് തന്റെ മാതൃരാജ്യം പെരുമാറുന്ന രീതിയോടും അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു. 1939ൽ സൗത്ത് വെയിൽസിലെ ബോണ്ടിയിൽ ജനിച്ച പിൽജർ 1960 മുതൽ ലണ്ടനിലാണ് താമസം. റോയിട്ടേഴ്‌സ്, ഡെയ്‌ലി മിറർ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വിയറ്റ്‌നാം യുദ്ധം, കംബോഡിയയിലെ വംശഹത്യ, 1969-കളിലും 70-കളിലും അമേരിക്കയിലെ…

Read More

ഇസ്രയേൽ വ്യോമാക്രമണം; അൽഅഖ്‌സ പള്ളിയിലെ ഇമാം യൂസുഫ് സലാമ കൊല്ലപ്പെട്ടു

അൽഅഖ്‌സ പള്ളിയിലെ ഇമാം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുൻ പലസ്തീൻ ഔഖാഫ്-മതകാര്യ മന്ത്രി കൂടിയായ ഡോ. യൂസുഫ് സലാമയാണു കൊല്ലപ്പെട്ടത്.ഇന്ന് മധ്യ ഗാസയിലെ മഗാസി ക്യാംപിലെ വീടിനുനേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടന്നത്. സംഭവത്തിൽ യൂസുഫ് സലാമയുടെ കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകീട്ട് നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ നൂറുകണക്കിനു പേരാണു പങ്കെടുത്തത്. അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. മധ്യഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ വ്യോമാക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. 286…

Read More

ഇസ്രയേൽ ആക്രമണം; ഗാസയിൽ മരണം 21,507:  85% ഭവനരഹിതർ

ഇസ്രയേൽ സേനയുടെ നിരന്തരമായ ആക്രമണത്തിൽ ഗാസയിലെ 23 ലക്ഷം താമസക്കാരിൽ 21 ലക്ഷവും ഭവനരഹിതരായി. കര, വ്യോമ ആക്രമണം രൂക്ഷമായി തുടരുന്നു. അഭയം തേടി പലായനം ചെയ്യുന്നവർ ടെന്റുകളിലും താൽക്കാലിക വസതികളിലും ദുരിതക്കയത്തിലാണ്. തെക്കൻ ഗാസ പട്ടണമായ റഫയിലാണ് അഭയാർഥികൾ ഏറെയും തടിച്ചുകൂടിയിരിക്കുന്നത്. ഇവിടെയും ആക്രമണമുണ്ടായി. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ ഇവർ മരണത്തെ മുഖാമുഖം കാണുന്നു. മരിച്ചവരെ സംസ്കരിക്കുന്നതിനുള്ള വെള്ളത്തുണിയും മറ്റുമാണ് ഇപ്പോൾ ഗാസയിലേക്കെത്തുന്ന പ്രധാന സഹായം. ഇന്നലെ 187 പേർ കൂടി കൊല്ലപ്പെട്ടതോടെ ഇസ്രയേൽ…

Read More

മാധ്യമ പ്രവർത്തകരുടെ ഫോൺ ചോർത്താൻ വീണ്ടും പെഗാസസ്; കേന്ദ്ര സർക്കാരിനെതിരെ ആംനസ്റ്റി റിപ്പോർട്ട്

പെഗാസസ് സ്പൈ സോഫ്റ്റ്‌വെയര്‍ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ആംനസ്റ്റി ഇന്റർനാഷണലും വാഷിംഗ്ടൺ പോസ്റ്റും. ഇസ്രായില്‍ നിര്‍മിത സ്‌പൈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതായി സംയുക്ത അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ദി വയറിലെ മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജൻ, ദി ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റിന്റെ ആനന്ദ് മംഗ്‌നാലെ എന്നിവരുടെ ഐഫോണുകൾ സ്പൈവെയർ ലക്ഷ്യമിട്ടതായി ആംനസ്റ്റി പറഞ്ഞു. ഒക്ടോബറിൽ പെഗാസസ് ഇരകൾക്ക് നൽകിയ മുന്നറിയിപ്പ് തിരുത്താൻ ആപ്പിളിന് മേൽ സർക്കാർ വൃത്തങ്ങൾ…

Read More

‘മൃതദേഹങ്ങളിൽ നിന്ന് അവയവങ്ങൾ കടത്തി’;ഇസ്രയേൽ സേനയ്ക്ക് എതിരെ ഗുരുതര ആരോപണം

ഇസ്രായേലിന്റെ യുദ്ധഭീകരതയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. ഗാസയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽനിന്ന് അവയവങ്ങൾ കടത്തിയതായി റിപ്പോർട്ട്. ഗാസയിലെ പലസ്തീൻ ഇൻഫർമേഷൻ സെന്റാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. വികൃതമാക്കിയ 80ലേറെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം കൈമാറിയതെന്ന് പി.ഐ.സി പ്രസ്താവനയിൽ വെളിപ്പെടുത്തി. പ്രധാനപ്പെട്ട അവയവങ്ങളെല്ലാം മോഷ്ടിച്ച നിലയിലായിരുന്നു എല്ലാ മൃതദേഹങ്ങളും ഉണ്ടായിരുന്നത്. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാനാകാത്ത സ്ഥിതിയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങളും സ്ഥലവുമെല്ലാം വെളിപ്പെടുത്താൻ ഇസ്രായേൽ തയാറായില്ലെന്ന് പ്രസ്താനയിൽ ചൂണ്ടിക്കാട്ടി. ഇന്റർനാഷനൽ കമ്മിറ്റി ഓഫ് റെഡ്‌ക്രോസ് വഴിയാണ് ഡിസംബർ…

Read More

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി

ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോർ‌ട്ട്. മലയാളി ഉൾപ്പടെ 8 പേർക്കാണ് നേരത്തെ വധശിക്ഷ വിധിച്ചിരുന്നത്. ഈ ശിക്ഷ ലഘൂകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അപ്പീൽ കോടതിയാണ് തീരുമാനം എടുത്തതെന്നും അടുത്ത നിയമനടപടി ആലോചിച്ച് കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചാരവൃത്തി ആരോപിക്കപ്പെട്ടാണ് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ചത്. സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ…

Read More