ബന്ദി മോചനം ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രതിഷേധം ശക്തം; വിഷയം ചർച്ച ചെയ്ത് ഇസ്രയേൽ യുദ്ധ ക്യാബിനറ്റ്

ഇസ്രായേലിൽ ബന്ദി മോചനം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. പ്രതിരോധമന്ത്രി യോവ് ഗാലെന്റിന്റെ ഓഫീസിന് മുന്നിലാണ് ബന്ദികളുടെ ബന്ധുക്കൾ പ്രതിഷേധിക്കുന്നത്. അതിനിടെ ഗാസയിലെ തുടർനീക്കങ്ങളും യുദ്ധത്തിന് ശേഷം സ്വീകരിക്കേണ്ട നിലപാടുകളും ഇസ്രായേൽ യുദ്ധ കാബിനറ്റ് ചർച്ചചെയ്തു. വടക്കൻ ഗാസയിൽ ഹമാസിന്റെ തുരങ്കങ്ങളും ആക്രമണ കേന്ദ്രങ്ങളുമടക്കം തകർക്കാനാണ് പദ്ധതി. തെക്കൻ ഗാസയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടടക്കം ആക്രമണം തുടരാനുമാണ് തീരുമാനം. യുദ്ധശേഷം ഹമാസ് സാന്നിധ്യമില്ലാത്ത പലസ്തീനി ഭരണം വേണമെന്ന നിലപാട് സ്വീകരിക്കാനും തീരുമാനമായെന്ന് സൂചനയുണ്ട്. ഗാസ പുനരുദ്ധാരണത്തിന് ഈജിപ്ത്, സൗദി,…

Read More

അറബിക്കടലിൽ ചരക്ക് കപ്പൽ റാഞ്ചി സൊമാലിയൻ കൊള്ളക്കാർ

സൊമാലിയൻ തീരത്ത് ചരക്ക് കപ്പൽ റാഞ്ചി. 15 ഇന്ത്യക്കാരുള്ള കപ്പലാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയത്. സൊമാലിയൻ തീരത്ത് നിന്ന് 500 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ റാഞ്ചിയത്. ഇന്ത്യൻ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ ഉൾപ്പെടെ കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്ന് നേവി അറിയിച്ചു. ‘എംവി ലീല നോർഫോക്ക് എന്ന ലൈബീരിയൻ കപ്പലാണിത്. ആയുധധാരികളായ ആറുപേർ കപ്പലിലേക്ക് കടന്നു കയറിയത്. വ്യാഴാഴ്‌ച വൈകുന്നേരമാണ്‌ ഹൈജാക്ക്‌ സംബന്ധിച്ച മുന്നറിയിപ്പ്‌ ലഭിച്ചത്‌.റാഞ്ചിയ കപ്പലുമായി ആശയവിനിമയം സാധ്യമായെന്ന് നാവിക സേനയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു….

Read More

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്: ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളില്‍ 17-കാരൻ നടത്തിയ വെടിവെപ്പില്‍ ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും പരിക്കേറ്റു. അയോവ സംസ്ഥാനത്തെ പെറി ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. സ്ഥലത്തെത്തതിയ പോലീസ് വെടിവെപ്പുനടത്തിയ 17കാരനെ പരിക്കുകളോടെ കസ്റ്റഡിയിലെടുത്തു.

Read More

പരസ്പരം വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ചൈനയും തായ്‌ലന്‍ഡും

നിര്‍ണായക ചുവടുവെപ്പുമായി ചൈനയും തായ്‌ലന്‍ഡും. വിസ ചട്ടങ്ങളില്‍ പരസ്പരം ഇളവ് വരുത്തിയാണ് ചൈനയും തായ്‌ലന്‍ഡും ടൂറിസം മേഖലയില്‍ പുതിയ സഹകരണം പ്രഖ്യാപിച്ചത്. ഇനി മുതല്‍ ചൈനയില്‍ പ്രവേശിക്കുന്നതിന് തായ്‌ലന്‍ഡുകാര്‍ക്കോ തായ്‌ലന്‍ഡില്‍ പ്രവേശിക്കുന്നതിന് ചൈനക്കാര്‍ക്കോ വിസ ആവശ്യമില്ല. ഇരു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് ഇതെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്‍ പറഞ്ഞു. നേരത്തെയും വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരാനായി തായ്‌ലന്‍ഡ് ചൈനീസ് പൗരന്‍മാര്‍ക്ക് വിസ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. തായ്‌ലന്‍ഡില്‍ ടൂറിസ്റ്റുകളായി എത്തിയിരുന്നതില്‍ വലിയൊരു വിഭാഗവും ചൈനീസ് പൗരന്‍മാരായിരുന്നു. എന്നാല്‍…

Read More

അമേരിക്കയിൽ പള്ളിയിലെ ഇമാമിനെ വെടിവച്ച് കൊന്നു; കാരണം അവ്യക്തം, അക്രമിയെ തിരിഞ്ഞ് പൊലീസ്

അമേരിക്കയിൽ മുസ്ലിം പള്ളിയിലെ ഇമാമിനെ അഞ്ജാതൻ വെടി വെച്ച് കൊന്നു. ന്യൂജേഴ്സിയിലെ നെവാർക്ക് ന​ഗരത്തിലെ മുഹമ്മദ് മസ്ജിദിലെ​ ഇമാം ഹസ്സൻ ഷരീഫാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മസ്ജിദിലെ പുരോഹിതനെന്നതിനൊപ്പം 2006 മുതൽ നെവാർക്കിലെ ലിബേർട്ടി ഇന്റർനാഷണൽ എയർപ്പോർട്ടിൽ ട്രാൻസ്പോർട്ട് സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു ഹസ്സൻ. ബുധനാഴ്ച പുലർച്ചെ പ്രാർത്ഥന കഴിഞ്ഞ് പള്ളിക്ക് പുറത്തെത്തിയ ഹസ്സന് നേരെ തോക്കുമായെത്തിയ അഞ്ജാതൻ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തി​ന്റെ കാരണം ഇതുവരെ വ്യക്തമല്ല. രക്തത്തിൽ കുളിച്ച് കിടന്ന ഇമാമിനെ പരിസരവാസികളും…

Read More

ജപ്പാനിലെ വിമാനങ്ങളുടെ കൂട്ടയിടി; കോസ്റ്റ് ഗാർഡ് വിമാനത്തിന് ടേക്ക് ഓഫ് അനുമതി ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്

ജപ്പാനിലെ ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വിമാന അപകടത്തിൽ അഗ്നിഗോളമായ കോസ്റ്റ്ഗാർഡ് വിമാനത്തിന് ടേക്ക് ഓഫിനുള്ള അനുമതി നൽകിയിരുന്നില്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിലെ റണ്‍വേയിലുണ്ടായ അപകടത്തിൽ കോസ്റ്റ് ഗാർഡിന്റെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. 367 യാത്രക്കാരുമായി എത്തിയ യാത്രാവിമാനവുമായാണ് കോസ്റ്റ്ഗാർഡിന്റെ വിമാനം കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ എയർ ട്രാഫിക് കണ്‍ട്രോൾ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡ് വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാനുള്ള…

Read More

ഇറാനിലെ ഇരട്ട സ്ഫോടനം ; മരണ സംഖ്യ ഉയരുന്നു

തെക്കൻ ഇറാനിലെ കെർമാനിൽ സ്ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും 170ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട കമാൻഡർ ഖാസിം സൊലൈമാനിയുടെ ഖബറിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഖാസിം സൊലൈമാനിയുടെ സ്മരണയ്ക്കായി നടന്ന ചടങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്. 2020-ൽ ബാഗ്ദാദ് വിമാനത്താവളത്തിൽ യുഎസ് ഡ്രോൺ ആക്രമണത്തിലാണ് ഇറാന്റെ ഉന്നത കമാൻഡറായിരുന്ന സുലൈമാനി കൊല്ലപ്പെട്ടത്. ഖബര്‍സ്ഥാനിലേക്ക് പോകുന്ന റോഡിൽ നിരവധി ഗ്യാസ് ക്യാനിസ്റ്ററുകൾ പൊട്ടിത്തെറിച്ചതായി നൂർ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഭീകരാക്രമണമാണ്…

Read More

ഹമാസിന്റെ ഉന്നത നേതാവ് സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ; യുദ്ധം കൂടുതൽ കടുത്തേക്കുമെന്ന് ആശങ്ക

ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഹമാസിന്റെ ഉപനേതാവ് സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടതെന്ന് ലെബനനിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അരൂരിയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. സാലിഹ് അൽ അരൂരിയും അം​ഗരക്ഷകരും താമസിച്ച കെട്ടിടത്തെ ടാർ​ഗറ്റ് ചെയ്തായിരുന്നു ആക്രമണം. കെട്ടിടത്തിന്‍റെ രണ്ട് നിലകളും ഒരു കാറും തകര്‍ന്നു. ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള പ്രസ്ഥാനത്തിന്റെ…

Read More

ഇറാനിൽ ഇരട്ട സ്ഫോടനം; 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ഇറാനിൽ ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാനിൽ രണ്ടിടത്താണ് സ്ഫോടനമുണ്ടായത്. കെർമാൻ പ്രവിശ്യയിലെ ഖാസിം സുലൈമാനിയുടെ സ്മാരകകൂടീരത്തിനടുത്താണ് സ്ഫോടനം. നടന്നത് ഭീകരാക്രമണമെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. 2020 ൽ അയൽരാജ്യമായ ഇറാഖിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ജനറൽ സുലൈമാനിയെ അനുസ്മരിക്കുന്ന ചടങ്ങിന്റെ ഭാഗമായി നൂറുകണക്കിന് ആളുകൾ അദ്ദേഹത്തിന്റെ ശവകുടീരത്തിനടുത്ത് ഉണ്ടായിരുന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിക്ക് ശേഷം ഇറാനിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് സുലൈമാനി….

Read More

ജപ്പാനിൽ വിമാനങ്ങൾ വിമാനങ്ങൾ കൂട്ടിയിടിച്ച് അഞ്ച് മരണം; മരിച്ചത് കോസ്റ്റ്ഗാർഡ് വിമാനത്തിലുണ്ടായിരുന്നവർ

ജപ്പാനിലെ ടോകിയോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ യാത്രാവിമാനം തീരസേനയുടെ വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമർന്നു. അപകടത്തില്‍ കോസ്റ്റ്ഗാർഡ് വിമാനത്തിലെ അഞ്ച് പേർ മരിച്ചു. അതേസമയം, ജപ്പാൻ എയർലൈൻസ് വിമാനത്തിലെ 379 പേരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. ജപ്പാൻ സമയം വൈകുന്നേരം 5.47 നാണ് അപകടമുണ്ടായത്. വടക്കൻ ജപ്പാനിലെ ഹോക്കയിഡോ ദ്വീപിൽ നിന്ന് 379 പേരുമായി യാത്ര തിരിച്ച ജപ്പാൻ എയര്‍ലൈന്‍സിന്റെ എയര്‍ ബസ് എ 350 വിമാനം ടോക്യോവിലെ ഹാനഡ വിമാനത്താവളത്തിൽ പറന്നിറഞ്ഞുന്നതിനിടെയാണ് അപകടം ഉണ്ടായത്. ജപ്പാനിൽ ഇന്നലെ ഉണ്ടായ…

Read More