ഗാസയിൽ ഇസ്രയേലിന് വൻ തിരിച്ചടി; കഴിഞ്ഞ 24 മണിക്കൂറിനിടെ 9 സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ

ഗാസയിൽ വൻ തിരിച്ചടി നേരിട്ട് ഇസ്രായേൽ സേന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രാ​യേൽ സൈന്യം. അതിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ പേരും ചിത്രങ്ങളും ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ടു. ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം 514 സൈനികരെ നഷ്ടപ്പെട്ടതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. തിരിച്ചടി കൂടുതൽ ശക്തമാക്കുമെന്ന് ഹമാസും വ്യക്തമാക്കി. പലസ്തീനിൽ നിന്നുള്ള തിരിച്ചടിയിൽ ഇതാദ്യമായാണ് ഇത്രയുമധികം ​സൈനികർ 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സമ്മതിക്കുന്നത്. ഹമാസിൽ നിന്ന് വലിയ തിരിച്ചടികളാണ് ഇസ്രായേൽ…

Read More

പട്ടിയിറച്ചി നിരോധിക്കാന്‍ ദക്ഷിണ കൊറിയ; ബില്‍ പാസാക്കി

പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കി ദക്ഷിണ കൊറിയയില്‍ പാര്‍ലമെന്റ്. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ് നീക്കം. ബില്ലിന് വലിയപിന്തുണയാണ് പാര്‍ലമെന്റില്‍ ലഭിച്ചത്. നായകളെ കുടുംബാംഗത്തെപ്പോലെ കാണുന്നവരുടെ എണ്ണവും തെക്കന്‍ കൊറിയയില്‍ കൂടുന്നുണ്ട്. മൂന്നുവര്‍ഷത്തെ ഗ്രേസ് പിരീഡിനുശേഷം നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനത്തിന് മൂന്നുവര്‍ഷം വരെ തടവും 30 മില്ല്യണ്‍ വോണ്‍ അഥവാ 22800 യുഎസ് ഡോളര്‍ പിഴയും ലഭിക്കും. മൃഗസ്നേഹിയെന്ന് അറിയപ്പെടുന്ന ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ്…

Read More

വിവാദങ്ങൾക്കിടെ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലേക്ക്; ഈ മാസം അവസാനം ഇന്ത്യയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

വിവാദങ്ങൾക്കിടെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഈ മാസം അവസാനം സന്ദർശനത്തിന് എത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ അപകീർത്തി പരാമർശത്തിനിടെയാണ് സന്ദർശനം. നവംബർ 17ന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആദ്യമായാണ് ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. അധികാരമേറ്റ ശേഷം തുർക്കിയിലും, യുഎഇയിലും മുഹമ്മദ് മുയിസു സന്ദർശനം നടത്തിയിരുന്നു. ജനുവരി 8 മുതൽ 12 വരെ മുഹമ്മദ് മുയിസു ചൈനയിലേക്കും പോകും. ഇതിന് ശേഷമാണ് ഇന്ത്യയിലേക്ക് എത്തുക. യുഎഇയിൽ വച്ച് പ്രധാനമന്ത്രി…

Read More

അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണിത്; വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണം: മാർപ്പാപ്പ

വാടക ഗർഭധാരണം നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്.  ലോകത്ത് വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണത്തെ കുറിച്ച് നിലവില്‍ വ്യക്തതയില്ല. കാരണം ലോകത്ത് പല രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ധാര്‍മിക കാരണങ്ങളാല്‍ വാടക ഗര്‍ഭധാരണം നിലവില്‍ നിയമവിരുദ്ധമാണ്….

Read More

തുടർച്ചയായി നാലാം തവണയും ബംഗ്ലദേശ് പ്രധാനമന്ത്രിയായി ഷേഖ് ഹസീന; ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

തുടർച്ചയായ നാലാം തവണയും ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ഷേഖ് ഹസീനയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കാനായതിൽ ബംഗ്ലദേശ് ജനതയ്ക്കും മോദി അഭിനന്ദനം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ദൃഡമായി തുടരാൻ പരിശ്രമിക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. പ്രതിപക്ഷപാർട്ടികൾ ബഹിഷ്കരിച്ച പൊതുതെരഞ്ഞെടുപ്പിൽ ആകെയുള്ള 300 സീറ്റിൽ 223 സീറ്റുകളിലും ഹസീനയുടെ അവാമി ലീഗ് വിജയിക്കുകയായിരുന്നു. ഗോപാൽഗഞ്ച് മണ്ഡലത്തിൽ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 1986-നുശേഷം എട്ടാം തവണയാണ്…

Read More

ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനവുമായി ഇസ്രയേൽ; മാലിദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ ഇന്ത്യയെ പിന്തുണച്ച് ഇസ്രയേൽ

ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാ​ഗോടെ സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ഇട്ട് ഇസ്രയേൽ എംബസി . ലക്ഷദ്വീപിൽ ജലശുദ്ദീകരണ പദ്ധതിയുടെ ഭാ​ഗമായി ഇസ്രയേൽ ഉണ്ട്, ഈ പദ്ധതി ഉടൻ നടപ്പാക്കാൻ ഇസ്രയേൽ തയാറാണെന്നും നാളെ തന്നെ പണി ആരംഭിക്കുമെന്നും ട്വീറ്റിൽ പറയുന്നു. ഒപ്പം ലോകമാകെയുള്ളവരോട് ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാൻ ആഹ്വാനം ചെയ്ത് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മോദി ഇസ്രയേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി നേരത്തെ വിമര്‍ശിച്ചത് വിവാദമായതോടെയാണ് എംബസി പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രിയെ…

Read More

ഗോൾഡൻ ഗ്ലോബ് 2024 പ്രഖ്യാപിച്ചു; ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ , കിലിയൻ മർഫി മികച്ച നടൻ

81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച സംവിധായകൻ. ഓപ്പൺഹൈമർ എന്ന ചിത്രത്തിന് ക്രിസ്റ്റഫർ നോളൻ പുരസ്‌കാരത്തിനർഹനായി. മികച്ച നടൻ (ഡ്രാമ) വിഭാഗത്തിൽ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിലെ നായക വേഷം ചെയ്ത കിലിയൻ മർഫിയാണ് പുരസ്‌കാരത്തിന് അർഹനായത്. മികച്ച സഹനടനായി റോബർട്ട് ഡൗണി ജൂനിയർ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറിലെ അഭിനയത്തിനാണ് അവാർഡ്. മികച്ച സഹനടി ഡാവിൻ ജോയ് റാൻഡോൾഫ് ‘ദ ഹോൾഡോവർസ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. ടിവി സീരീസ് വിഭാഗത്തിൽ സഹനടിയായി എലിസബത്ത് ഡെബിക്കി. ദ…

Read More

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍

ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തില്‍. തുടര്‍ച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ബഹിഷ്കരിച്ച പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റുകളും ഹസീനയുടെ അവാമി ലീഗ് വിജയിച്ചു. ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 1986-നുശേഷം എട്ടാം തവണയാണ് ഹസീന ഇവിടെ ജയിക്കുന്നത്.  40 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. തടവിലുള്ള മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതാണ്…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ പരാമർശം;മൂന്ന് മന്ത്രിമാരെ സസ്പെൻഡ് ചെയ്ത് മാലിദ്വീപ് സർക്കാർ

ഇന്ത്യക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അധിക്ഷേപകരമായ പോസ്റ്റിട്ട മന്ത്രിമാരെ സസ്​പെൻഡ് ചെയ്തതായി മാലിദ്വീപ് സർക്കാർ അറിയിച്ചു. സർക്കാറിന്റെ ഔദ്യോഗിക പദവിയിലിരിക്കെ സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളിട്ടവരെ സസ്​പെൻഡ് ചെയ്യുകയാണെന്ന് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. കൂടാതെ മന്ത്രിമാർക്കെതിരെ മാലിദ്വീപിലെ പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. അതേസമയം, മന്ത്രിമാരുടെ പേര് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, യുവജന മന്ത്രാലയത്തിലെ മൂന്ന് ഡെപ്യൂട്ടി മന്ത്രിമാരായ മാൽഷ ഷെരീഫ്, മറിയം ഷിവുന, അബ്ദുല്ല മഹ്‌സൂൻ മാജിദ് എന്നിവരെയാണ്…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിയുടെ പരാമർശം; മന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് മാലിദ്വീപ് സർക്കാർ

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മന്ത്രി മറിയം ഷിവൂനയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് സർക്കാർ. അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും അത് സർക്കാ​രിന്റെ നയമല്ലെന്നുമായിരുന്നു മാലദ്വീപ് സർക്കാരിന്റെ പ്രതികരണം. “മാലദ്വീപും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള അടുത്ത ബന്ധത്തെ തടസ്സപ്പെടുത്താതെയും ജനാധിപത്യമായ ഉത്തരവാദിത്തങ്ങളെ ഹനിക്കാതെയുമായിരിക്കണം ആവിഷ്‍കാര സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടതെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കില്ല”. -എന്നും മാലദ്വീപ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. മാലദ്വീപ് മന്ത്രിയുടെ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാലദ്വീപ് യുവജനകാര്യ…

Read More