ചൈനയില്‍ വൻ ഭൂചലനം; റിക്ടർ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി

ചൈനയില്‍ വൻ ഭൂചലനം. റിക്ടർ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കിർഗിസ്താനുമായി അതിർത്തി പങ്കിടുന്ന തെക്കൻ സിൻജിയാങ് പ്രദേശമാണ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂഡല്‍ഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യൻ സമയം രാത്രി 11.29-നാണ് ഷിൻജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്മോളജി റിപ്പോർട്ട്. ഇതിന്റെ പ്രകമ്പനം ഡല്‍ഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Read More

സംഘര്‍ഷാവസ്ഥ; പാകിസ്താൻ വിദേശകാര്യമന്ത്രിയും ഇറാൻ വിദേശമന്ത്രിയും ചര്‍ച്ചനടത്തി

 ഭീകരത്താവളങ്ങൾ പരസ്പരം ആക്രമിച്ചതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാനൊരുങ്ങുകയാണ് ഇരുരാജ്യങ്ങളും. സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പാകിസ്താൻ വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇറാൻ വിദേശമന്ത്രി ഹൊസ്സൈൻ അമിർ അബ്ദുള്ളഹിയാനും വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് തീരുമാനം. നയതന്ത്ര – രാഷ്ട്രീയ ബന്ധം കൂടുതൽ വഷളായ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം ലഘൂകരിക്കാൻ സന്ദേശങ്ങൾ കൈമാറിയതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രിമാര്‍ വിഷയത്തിൽ ഇടപെടുന്നത്. പാകിസ്താനും ഇറാനും തമ്മിലുള്ളത് സഹോദരബന്ധമാണെന്നും ചർച്ചയിലൂടെ എല്ലാപ്രശ്നങ്ങളും പരിഹരിക്കുമെന്നും പാക് അഡീഷണൽ വിദേശകാര്യസെക്രട്ടറി…

Read More

ചന്ദ്രനിലിറങ്ങി ജപ്പാന്റെ ‘സ്ലിം’: ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യം

ജപ്പാന്റെ ചാന്ദ്രദൗത്യമായ സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ (സ്ലിം) ചന്ദ്രനിൽ ഇറങ്ങി. ജപ്പാന്റെ ആദ്യ ചാന്ദ്രദൗത്യമാണിത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. 2023 സെപ്റ്റംബർ ഏഴിനാണു സ്ലിം വിക്ഷേപിച്ചത്.

Read More

‘‘ഹമാസിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുന്നവർ സത്യം പറയുന്നില്ല’’; ഇസ്രായേൽ മ​ന്ത്രി ഗാഡി ഐസെൻകോട്ട്

ഇസ്രാ​യേൽ യുദ്ധ മന്ത്രിസഭയിലെ തർക്കങ്ങൾ രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ വീണ്ടും രംഗത്തുവന്ന് മന്ത്രി ഗാഡി ഐസെൻകോട്ട്. ഹമാസിനെ സമ്പൂർണമായി പരാജയപ്പെടുത്തുമെന്ന് അവകാശപ്പെടുന്നവർ സത്യം പറയുന്നില്ലെന്ന് ഇസ്രയേലി ചാനൽ 12-നോട് ഐസെൻകോട്ട് പറഞ്ഞു. ഹമാസിനെതിരെ സമ്പൂർണ വിജയം നേടുന്നത് വരെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുമെന്ന നെതന്യാഹുവിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. നിലവിലെ ഇസ്രായേലി നേതൃത്വം പൊതുജനങ്ങളോട് സത്യം പറയുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. യുദ്ധാനന്തര ഗസ്സയുമായി ബന്ധപ്പെട്ട…

Read More

ഇസ്രയേൽ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെന്ന് മുന്നറിയിപ്പ്; ടെൽ അവീവിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം

ഗാസയിൽ ഹമാസുമായും ലെബനാനിൽ ഹിസ്ബുല്ലയുമായും യുദ്ധം തുടരുന്ന ഇസ്രായേൽ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ്. ടെൽ അവീവിൽ പ്രധാനമന്ത്രി ബെഞ്ചമി​ൻ നെതന്യാഹുവിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് മുന്നറിയിപ്പ് നൽകിയത്. യുദ്ധം രൂക്ഷമാകുന്നതിനിടെ ജനക്കൂട്ടം തെരുവിലിറങ്ങുന്നത് അത്യന്തം അപകടമാണ്. തെരുവുകൾ അസ്ഥിരവും സ്ഫോടനാത്മകവുമാകും. ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷണങ്ങൾ പലതും കാണാം. രാജ്യം ഒരു ​​പൊട്ടിത്തെറിയുടെ വക്കിലാണെന്നും ഹാരെറ്റ്സിന്റെ റിപ്പോർട്ടിലുണ്ട്. രാഷ്ട്രീയ​ നേതാക്കൾക്കെതിരെയും സൈനിക മേധാവികൾക്കെതിരെയും പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് വലിയ വിനാശമാകും. രാഷ്ട്രീയ ബന്ധങ്ങളുടെ…

Read More

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അയോവ കോക്കസസില്‍ ട്രംപിന് വിജയം

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടത്തിൽ ഡൊണാൾഡ് ട്രംപിനു വിജയം. റിപബ്ലിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലാണ് അയോവ കോക്കസസിൽ നിർണായക വിജയം നേടിയത്. നിരവധി നിയമക്കുരുക്കുകളിൽ പെട്ടുനിൽക്കുമ്പോഴാണ് മുൻ യു.എസ് പ്രസിഡന്റിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. മാസങ്ങൾ നീണ്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ആദ്യഘട്ടം മാത്രമാണു കഴിഞ്ഞ ദിവസം നടന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിസ്ഥാനത്തേക്കുള്ള യോഗ്യതയാണ് വോട്ടെടുപ്പിലൂടെ ട്രംപ് അരക്കിട്ടുറപ്പിച്ചത്. റിപബ്ലിക്കൻ വോട്ടർമാർ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്ന ആദ്യത്തെ സ്റ്റേറ്റാണ് അയോവ. അപകടകാരിയായ അതിശൈത്യത്തെ…

Read More

റഷ്യയുടെ സൂപ്പർ ചാരവിമാനം വെടിവച്ചിട്ടതായി യുക്രൈന്‍

റഷ്യയുടെ 2792 കോടിയോളം രൂപ വിലമതിക്കുന്ന ചാരവിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി യുക്രെയിൻ. എ 50 എന്ന ചാരവിമാനമാണ് യുക്രെയിൻ തകർത്തത്. റഷ്യക്ക് കനത്ത തിരിച്ചടി. അസോവ് കടലിന് മുകളിൽ വച്ചാണ് ചാരവിമാനത്തെ തകർത്തതെന്നാണ് യുക്രൈന്റെ അവകാശവാദം. ദീർഘ ദൂര റഡാറുകളെ അടക്കം കണ്ടെത്താന്‍ കഴിയുന്ന ചാരവിമാനമാണ് തകർത്തത്. രണ്ട് വർഷത്തോളമാകുന്ന യുക്രൈന്‍ റഷ്യ യുദ്ധത്തിൽ തെക്ക് കിഴക്കന്‍ മേഖലയിൽ മുന്നേറ്റം നടത്താനുള്ള യുക്രൈന്‍ ശ്രമത്തിനൊടുവിലാണ് ചാരവിമാനം വീഴ്ത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടത്തിയ വിശദീകരണം അനുസരിച്ച് എ…

Read More

യമൻ തീരത്ത് യുഎസ് ചരക്ക് കപ്പലിൽ ഹൂതി മിസൈൽ ആക്രമണം

യമൻ തീരത്ത് അമേരിക്കൻ ചരക്ക് കപ്പലിൽ ഹൂതി മിസൈൽ ആക്രമണം. യെമനിൽ നിന്ന് തൊടുത്ത മൂന്നു മിസൈലുകളിൽ ഒരെണ്ണം കപ്പലിന് മുകളിൽ പതിക്കുക ആയിരുന്നു. കപ്പലിൽ തീ പടർന്നെങ്കിലും ആളപായമില്ല. ഹൂതി കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയും ബ്രിട്ടനും കനത്ത ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടി ആണ് ഇപ്പോഴത്തെ ആക്രമണം എന്നാണ് സൂചന. ചരക്കു കപ്പൽ അക്രമിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചെങ്കടലിൽ ഒരു അമേരിക്കൻ യുദ്ധക്കപ്പലിനു നേരെയും ആക്രമണ ശ്രമം നടന്നു. യുദ്ധക്കപ്പലിനു നേരെ അയച്ച മിസൈലുകൾ ലക്ഷ്യത്തിൽ…

Read More

ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭൂട്ടാനിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിൽ. ഷെറിംഗ് ടോബ്ഗേയാണ് വീണ്ടും പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നത്. പൊതുതിരഞ്ഞെടുപ്പിൽ 47 സീറ്റിൽ 30 സീറ്റുകളിലും വിജയിച്ചാണ് തോബ്‌ഗെയുടെ പിഡിപി പാർട്ടി അധികാരത്തിലേറിയത്. ഭൂട്ടാൻ ടെൻഡ്രൽ പാർട്ടി 17 സീറ്റുകളും നേടി. 2008-ൽ രാജവാഴ്ച അവസാനിച്ചതിന് ശേഷം രാജ്യത്ത് നടന്ന രാജ്യത്തെ നാലാമത്തെ പൊതുതിരഞ്ഞെടുപ്പായിരുന്നു ഇത്. ഇരുപാർട്ടികളിലും നിന്ന് 94 സ്ഥാനാർത്ഥികളാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. നവംബറിലായിരുന്നു ആദ്യ റൗണ്ട് നടന്നത്. ഇന്ത്യൻ അനുഭാവിയായ 58കാരനായ ഷെറിംഗ് ടോബ്ഗേ 2013 മുതൽ…

Read More

ഫ്രാൻസിലെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അടാലി​നെ നിയമിച്ചു; ഫ്രാൻസിന്റെ പുതിയപ്രധാനമന്ത്രിയുടെ പ്രായം 34

ഫ്രാൻസിലെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അടാലി​നെ നിയമിച്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് നിയമനം. 34കാരനായ ഗബ്രിയേൽ ഫ്രാൻസിന്റെ ചരിത്രത്തി​ലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല വഹിക്കവെയാണ് പുതിയ നിയോഗം ഇദ്ദേഹത്തെ തേടിയെത്തുന്നത്. തിങ്കളാഴ്ച രാജിവെച്ച എലിസബത്ത് ബോണിന്റെ പകരക്കാരനായാണ് ചുമതലയേൽക്കുന്നത്. വിദേശികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ നിയമത്തെ ചൊല്ലിയടക്കമുള്ള രാഷ്ട്രീയ പോരുകളെ തുടർന്നായിരുന്നു എലിസബത്തിന്റെ രാജി. അൾജീരിയൻ വംശജനെ പൊലീസ് വെടിവെച്ച് കൊന്നതിനെ തുടർന്നുണ്ടായ കലാപങ്ങൾ, പെൻഷൻ…

Read More