
റഷ്യയെ വിട്ടൊരു കളിയില്ല, നിലപാട് വ്യക്തമാക്കി ഇന്ത്യ; ക്രൂഡ് ഓയിൽ വാങ്ങൽ തുടരും
ഉക്രൈനുമായുള്ള സംഘർഷത്തിന്റെ പേരിൽ ഉപരോധം ഏർപ്പെടുത്തിയെങ്കിലും റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . ഇന്ത്യയും റഷ്യയും എല്ലായ്‌പ്പോഴും സുസ്ഥിരവും സൗഹൃദപരവുമായ ബന്ധം പങ്കിട്ടിട്ടുണ്ടെന്നും മോസ്കോ ഒരിക്കലും തങ്ങളുടെ താൽപ്പര്യങ്ങളെ ഹനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജർമ്മൻ ദിനപത്രമായ ഹാൻഡൽസ്ബ്ലാറ്റിന് നൽകിയ അഭിമുഖത്തിൽ ആണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയും ഉക്രൈനും തമ്മിലുള്ള പോരാട്ടം 2022 ൽ ആരംഭിച്ചത് മുതൽ, ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട് ….