ട്രംപിന്റെ വിജയക്കുതിപ്പിന് അവസാനം; നിക്കി ഹാലെയ്ക്ക് വാഷിങ്ടണ്‍ പ്രൈമറിയില്‍ വിജയം

അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷനായുള്ള റിപ്പബ്ലിക്കന്‍ പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അപരാജിത കുതിപ്പിന് വിരാമം. വാഷിങ്ടണ്‍ ഡിസി പ്രൈമറിയിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഇന്ത്യന്‍ വംശജയും യുഎന്‍ മുന്‍ അംബാസഡറുമായ നിക്കി ഹാലെയ്ക്ക് വിജയം.നിക്കി ഹാലെയുടെ ആദ്യ പ്രൈമറി വിജയമാണിത്. 62.9 ശതമാനം വോട്ടുകള്‍ ഹാലെ നേടി. ട്രംപിന് 33.2 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഹാലെയ്ക്ക് 19 പ്രതിനിധികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. ഇതിന് മുമ്പ് നടന്ന എട്ട് പ്രൈമറികളിലും ഡോണള്‍ഡ് ട്രംപ് പാര്‍ട്ടിയിലെ എതിരാളിയായ…

Read More

38,000 ഭക്ഷണപ്പൊതികൾ എയർഡ്രോപ് ചെയ്തു; ഗാസയിൽ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക

ഗാസയിൽ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക. 38,000 ഭക്ഷണപ്പൊതികളാണ് പാരച്യൂട്ട് വഴി ഗാസ മുനമ്പിലെത്തിച്ചത്. ഇസ്രയേൽ – ഹമാസ് യുദ്ധത്തെ തുടർന്ന് പ്രദേശത്ത് പട്ടിണിയും പകർച്ചവ്യാധിയും വ്യാപിക്കുകയാണ്. സഹായവുമായെത്തിയ ട്രക്കിൽ നിന്നും ഭക്ഷണം വാങ്ങാനായി തടച്ചുകൂടിയവർക്ക് നേരെ ഇസ്രയേൽ സേന നടത്തിയ വെടിവെപ്പിൽ കഴിഞ്ഞ ദിവസം 100 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് ഗാസയിൽ ഭക്ഷണം നേരിട്ടത്തിക്കാൻ അമേരിക്ക തീരുമാനിച്ചത്. നേരത്തെ ജോർദാനും ഈജിപ്തും ഫ്രാൻസും സമാനമായ രീതിയിൽ പാരച്യൂട്ട് വഴി ഗാസയിൽ ഭക്ഷണ പൊതികൾ…

Read More

ഭക്ഷണത്തിനായി കാത്തുനിന്നവരെ ഇസ്രായേൽ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് യു എൻ

ഭക്ഷണത്തിനായി കാത്തുനിന്നവരെ ഇസ്രായേൽ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ പ്രതികരിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രം​ഗത്ത്. സഹായത്തിനായി കാത്തുനിന്ന 104 പേരെ ഇസ്രായേൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ പുതിയ അധ്യായം ഞെട്ടലോടെയാണ് നോക്കി കാണുന്നത്. ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 30,000 പേർ മരിച്ചുവെന്നാണ് പലസ്തീൻ അതോറിറ്റി അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ പ്രമേയം പാസാക്കുന്നതിൽ യു എൻ സുരക്ഷാസമിതി നിരന്തരമായി പരാജയപ്പെടുന്നത് സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു….

Read More

ബംഗ്‌ളാദേശിൽ തീപ്പിടുത്തം: 43 പേർ കൊല്ലപ്പെട്ടു, 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു

ബംഗ്‌ളാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്ലി റോഡി=റസ്റ്റോറന്റിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തിൽ 43 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. 75 പേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.  വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആരോഗ്യമന്ത്രി ഡോ. സാമന്ത ലാൽസെൻ ആണ് മാധ്യമങ്ങളോട് മരണവിവരം സ്ഥിരീകരിച്ചത്. മരിച്ചവരിൽ 33 പേർ ഡി.എം.സി.എച്ചി.ലും 10 പേർ ഷെയ്ഖ് ഹസീന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലും വെച്ചാണ്…

Read More

അടുത്ത തിങ്കളാഴ്ചയോടെ ഗസയിൽ വെടി നിർത്തൽ സാധ്യമായേക്കുമെന്ന് പ്രതീക്ഷിക്കുന്നു; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

അടുത്ത തിങ്കളാഴ്ചയോടെ ഇസ്രായേൽ – ഹമാസ് ​വെടിനിർത്തൽ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ചർച്ച വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചർച്ചകൾക്കായി ഇസ്രായേൽ സംഘം ഖത്തറിലെത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ അഭിപ്രായ പ്രകടനം വരുന്നത്.വാരാന്ത്യത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ വെടിനിർത്തൽ കരാർ പ്രബല്യത്തിൽ വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ബൈഡൻ വ്യക്തമാക്കി. കരാറിലേക്ക് അടുക്കുകയാണെന്നാണ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടവ് അറിയിച്ചത്. നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണ്. അടുത്ത തിങ്കളാഴ്ചയോടെ…

Read More

എവറസ്റ്റ് കയറണമെങ്കില്‍ ഇനി ചിപ്പ് ഘടിപ്പിക്കണം; പുതിയ സുരക്ഷ സംവിധാനവുമായി നേപ്പാള്‍ ഭരണകൂടം

എവറസ്റ്റ് കീഴടക്കാനെത്തുന്ന പര്‍വതാരോഹകര്‍ക്കായി പുതിയ സുരക്ഷ സംവിധാനവുമായി നേപ്പാള്‍ ഭരണകൂടം. ഈ സീസണ്‍ മുതല്‍ എവറസ്റ്റ് കയറാനെത്തുന്ന മുഴുവന്‍ പര്‍വതാരോഹകരും ഒരു ഇലക്ട്രോണിക്ക് ചിപ്പ് ശരീരത്തില്‍ ഘടിപ്പിക്കണം. പര്‍വതാരോഹകരെ ട്രാക്ക് ചെയ്യാനും അപകടത്തില്‍ പെടുകയാണെങ്കില്‍ എളുപ്പത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതുവരെ ഏതാണ്ട് മുന്നൂറോളം സഞ്ചാരികള്‍ എവറസ്റ്റ് കിഴടക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സീസണില്‍ മാത്രം നാല് നേപ്പാളികളും ഒരു ചൈനക്കാരനും ഒരു ഇന്ത്യക്കാരനുമാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. എവറസ്റ്റിലെ ദുര്‍ഘടം…

Read More

ഗാസ-വെസ്റ്റ്ബാങ്ക് ആക്രമണം; മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിലുള്ള പലസ്തീൻ സർക്കാർ രാജി വച്ചു

പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിൽ സർക്കാർ രാജിവച്ചു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണമുള്ള ഫലസ്തീൻ അതോറിറ്റി സർക്കാരിന്റെ തലവനാണ് ഇഷ്തയ്യ. പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനാണ് രാജി സമർപ്പിച്ചത്. ഗാസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കിൽ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് നടപടി. മുഹമ്മദ് ഇഷ്തയ്യ തന്നെയാണ് രാജിവിവരം പുറത്തുവിട്ടത്. വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂർവ നടപടികളുടെയും ഗാസ മുനമ്പിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലാണ് സർക്കാർ രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിലെ…

Read More

ബ്രസീൽ മുൻ പ്രസിഡന്റ് ജയിർ ബൊൾസനാരോയെ പിന്തുണച്ച് കൂറ്റൻ റാലി

മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയെ പിന്തുണച്ച് പതിനായിരക്കണക്കിന് ആളുകള്‍ റാലി നടത്തി. 2022 ലെ തെരഞ്ഞെടുപ്പ് തോല്‍വിയെത്തുടര്‍ന്ന് അട്ടിമറി നടത്താന്‍ ശ്രമിച്ചുവെന്നാരോപണം അദ്ദേഹത്തിനെതിരെ ഉയര്‍ന്ന് വന്നിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ബ്രസീലുകാരുടെ റാലി. പൊലീസ് റെയ്ഡ് ഉന്നംവെച്ച് സാവോപോളോയില്‍ റാലി നടത്തിയ ബോള്‍സോനാരോ അട്ടിമറി ആരോപണങ്ങള്‍ നിഷേധിച്ചു. എട്ട് വര്‍ഷമായി ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ് വിലക്ക് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് തടഞ്ഞിരുന്നു. ‘എന്താണ് അട്ടിമറി? തെരുവുകളിലെ ടാങ്കുകള്‍, ആയുധങ്ങള്‍, ഗൂഢാലോചന. എന്നാല്‍ ബ്രസീലില്‍ അതൊന്നും…

Read More

യുവതിയെ ബലാത്സംഗം ചെയ്ത കേസ്; മുൻ ബ്രസീൽ താരം ഡാനി ആൽവസിന് തടവ് ശിക്ഷ

ബലാത്സംഗ കേസിൽ മുൻ ബ്രസീൽ,ബാഴ്‌സലോണ താരം ഡാനി ആൽവെസിനു തടവു ശിക്ഷ വിധിച്ച് കോടതി. നാലര വർഷം തടവു ശിക്ഷയാണ് സ്പാനിഷ് കോടതി വിധിച്ചത്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. നിശാ ക്ലബ്ബിലെ ശുചിമുറിയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഒന്നര ലക്ഷം യൂറോ പിഴയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ 40 കാരൻ റിമാൻഡിലാണ്. വിധിക്കെതിരെ ആൽവസ് അപ്പീൽ നൽകും. യുവതിയെ അറിയില്ലെന്നാണ് കേസിൽ ആദ്യഘട്ടത്തിൽ മുൻ ബ്രസീലിയൻ നിലപാടെടുത്തത്. ശാസ്ത്രീയ തെളിവുകൾ പുറത്തുവന്നതോടെ…

Read More

‘​ഗാസ്സ മുനമ്പ് മരണമേഖലയായി മാറി’; ലോകാരോഗ്യസംഘടന മേധാവി

ഗാസ്സ മുനമ്പ് മരണമേഖലയായി മാറിയെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ്. ​ഗാസ്സ മുനമ്പിന്റെ ഭൂരിപക്ഷവും നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 29,000 പേർ ഇസ്രായേൽ ആ​ക്രമണങ്ങളിൽ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ഇവരിൽ ഭൂരിപക്ഷവും മരിച്ചുവെന്നാണ് സംശയം. നിരവധി പേർക്കാണ് ഓരോ ദിവസവും പരിക്കേൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാസ്സ മുനമ്പിൽ പോഷകാഹാരകുറവ് വർധിക്കുകയാണ്. ഒക്ടോബർ ഏഴിന് മുമ്പ് ഒരു ശതമാനം ജനങ്ങൾക്കാണ് പോഷകാഹാര കുറവുണ്ടായിരുന്നതെങ്കിൽ പല മേഖലകളിലും ഇപ്പോൾ അത് 15 ശതമാനമായി ഉയർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം…

Read More