മുസ്ലിം ബ്രദർഹുഡ് തലവൻ മുഹമ്മദ് ബദീഅ് ഉൾപ്പെടെ എട്ട് പേർക്ക് വധശിക്ഷ; വിധി ഈജിപ്ത് കോടതിയുടേത്

മുസ്‌ലിം ബ്രദർഹുഡ് അധ്യക്ഷൻ മുഹമ്മദ് ബദീഅ് ഉൾപ്പെടെ പ്രമുഖ പ്രതിപക്ഷ നേതാക്കൾക്ക് വധശിക്ഷ വിധിച്ച് ഈജിപ്ത് കോടതി. ഈജിപ്തിലെ രാഷ്ട്രീയ-സുരക്ഷാ കേസുകൾ കൈകാര്യം ചെയ്യുന്ന സുപ്രിം സ്റ്റേറ്റ് സെക്യൂരിറ്റി കോർട്ട് ആണ് എട്ട് നേതാക്കൾക്ക് വധശിക്ഷയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്. മൂന്നു വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധിപറഞ്ഞത്. വിധി രാഷ്ട്രീയപ്രേരിതമാണെന്ന് ഈജിപത് ഹ്യൂമൻ റൈറ്റ്‌സ് നെറ്റ്‌വർക്ക് പ്രതികരിച്ചു. 2013 ജൂലൈയിൽ അന്നു പ്രതിരോധ മന്ത്രിയായിരുന്ന ഇന്നത്തെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ നേതൃത്വത്തിൽ നടന്ന പട്ടാള അട്ടിമറിക്കെതിരെ നടന്ന…

Read More

ടിക്ടോക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎസ്

പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ടോക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎസ്. ഇന്ത്യയെ മാതൃകയാക്കിയാണ് യുഎസിന്റെ നീക്കം. നിലവിൽ, ടിക്ടോക്ക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമം യുഎസ് ഭരണകൂടം മുന്നോട്ടുവച്ചിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിലായാൽ ടിക്ടോക്ക് യുഎസിൽ നിരോധിക്കപ്പെടുകയോ, അല്ലെങ്കിൽ ടിക്ടോക്ക് തങ്ങളുടെ ഓഹരികൾ വിറ്റൊഴിയാൻ നിർബന്ധിതരാവുകയോ ചെയ്തേക്കും. രാജ്യസുരക്ഷയെ കണക്കിലെടുത്താണ് പുതിയ തീരുമാനം. കഴിഞ്ഞ വർഷം ആപ്പ് നിരോധിക്കാനുള്ള ബില്‍ സെനറ്റ് കോൺഗ്രസ് തള്ളിയിരുന്നു. ബില്‍ പാസായതിനുശേഷം ടിക്ടോക്കിന്റെ ഉടമസ്ഥാവകാശം ചൈനീസ് കമ്പനിയിൽ നിന്ന് വേർപെടുത്തിയില്ലെങ്കിൽ, ടിക്ടോക്ക്…

Read More

ഗാസയിൽ വെടി നിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണം; ചർച്ചകൾ തുടരാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

ഗാസയിൽ വെടിനിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ചർച്ചകൾ തുടരാൻ ബൈഡന്‍ ഖത്തറിനോട്​​ ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിർത്തൽ കരാറിന് മുമ്പ് ബന്ദിമോചനം സാധ്യമല്ലെന്ന നിലപാടിലാണ് ഹമാസ്. ഗാസയിലേക്ക്​ സഹായം എത്തിക്കാൻ വൈകിയാൽ ആയിരങ്ങൾ മരിക്കുമെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ്​ നൽകി. കൈറോയിൽ തുടരുന്ന മധ്യസ്​ഥ ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ്​ കരാറിന്​ തടസം നിൽക്കുന്നത്​ ഹമാസാണെന്ന ബൈഡന്‍റെ കുറ്റപ്പെടുത്തൽ. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ മാർഗരേഖ ഇസ്രായേൽ അംഗീകരിച്ചതായി നേരത്തെ ബൈഡൻ വ്യക്​തമാക്കിയിരുന്നു. എന്നാൽ…

Read More

ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും ഇന്നലെ നിശ്ചലമായത് ഒന്നര മണിക്കൂർ; കാരണം വ്യക്തമാക്കാതെ മെറ്റ

മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നര മണിക്കൂര്‍. ഇത്രയധികം സമയം ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമാകുന്നതും അപൂര്‍വമാണ്. ഇതിനുമുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം നേരം പ്രവര്‍ത്തന രഹിതമായിരുന്നില്ല. ഫേയ്സബുക്ക് തനിയെ ലോഗ്ഡ് ഔട്ടാവുകയായിരുന്നു. പിന്നീട് പ്രശ്നം പരിഹരിച്ചശേഷം ലോഗ്ഡ് ഇന്‍ ആകുകയും ചെയ്തു.യുഎഇ സമയം ഇന്നലെ രാത്രി 7മണിക്ക് ശേഷമാണ് സംഭവം. ആപ്പുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് തനിയെ ലോഗ് ഔട്ട് ആയത്. ഫേയ്സ്ബുക്ക് മെസഞ്ചർ, ത്രെഡ് എന്നീ ആപ്പുകളും പ്രവർത്തന രഹിതമായി. എന്നാല്‍…

Read More

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഡൌണായി; ആപ്ലിക്കേഷനുകളിൽ തടസം നേരിടുന്നു

മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പ് ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഫേസ്ബുക്കിന് പുറമേ മെറ്റയുടെ ഇന്‍സ്റ്റഗ്രാമിനും, ത്രെഡിനും പ്രശ്നം ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഫേസ്ബുക്ക് ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് ആര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഡൗണായ സൈറ്റുകളുടെ അവസ്ഥ രേഖപ്പെടുത്തുന്ന സൈറ്റ് ഡൗണ്‍ ഡിക്ടക്ടറിലെ ഡാറ്റ പ്രകാരം മാര്‍ച്ച് 5 ചൊവ്വാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 8.40 മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫേസ്ബുക്ക് ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്….

Read More

ചെങ്കടിലിലെ ആഴക്കടൽ കേബിളുകൾ തകരാറിൽ; ടെലികോം കണക്റ്റിവിറ്റിയെ ബാധിച്ചതായി റിപ്പോർട്ടുകൾ

ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ടെലികോം കണക്ടിവിറ്റിയെ ബാധിച്ചു. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു. നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയത്. ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്റെ 25 ശതമാനത്തെ പ്രശ്‌നം ബാധിച്ചതായി ഹോങ്കോങ് ടെലികോം കമ്പനിയായ എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പറഞ്ഞു. കേബിളുകളുടെ അറ്റകുറ്റപ്പണി അടുത്തൊന്നും നടക്കാനിടയില്ലെന്ന് കേബിളുകളുടെ…

Read More

ഗർഭഛിദ്രം സ്ത്രീകളുടെ ഭരണഘടനാ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാൻസ്

ലോകത്ത് ആദ്യമായി ഗര്‍ഭഛിദ്രം സ്ത്രീകളുടെ ഭരണഘടന അവകാശമാക്കുന്ന രാജ്യമായി ഫ്രാന്‍സ്. പാര്‍ലമെന്റിലെ സംയുക്തസമ്മേളനത്തിലെ അന്തിമ വോട്ടെടുപ്പില്‍ 72ന് എതിരെ 780 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ചരിത്രപരമായ തീരുമാനത്തോടെ ഈഫല്‍ ടവറില്‍ ആഘോഷങ്ങള്‍ നടന്നു. ‘എന്റെ ശരീരം എന്റെ തീരുമാനം’ എന്ന മുദ്രാവാക്യങ്ങളുയര്‍ത്തി സ്ത്രീപക്ഷ സംഘടനകളും നിരവധി പേരും സംഘടിച്ചു. നിങ്ങളുടെ ശരീരം നിങ്ങളുടെ തീരുമാനമാണെന്നും മറ്റൊരാള്‍ക്ക് അതിനുമേല്‍ തീരുമാനത്തിന് അര്‍ഹതയില്ലെന്നും സ്ത്രീകള്‍ക്ക് നല്‍കുന്ന സന്ദേശമാണിതെന്നും പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റല്‍ പറഞ്ഞു. ഫ്രാന്‍സിന്‌റെ അഭിമാനം എന്നാണ് ഫ്രഞ്ച് പ്രസിഡന്‌റ്…

Read More

ഇന്ത്യ – മാലിദ്വീപ് നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു ; മെയ് 10നുള്ളിൽ ഉദ്യോഗസ്ഥരും സേനയും രാജ്യം വിടണമെന്ന് മാലിദ്വീപ് പ്രസിഡന്റ്

ചൈനയുമായി പ്രതിരോധ ഉടമ്പടി രൂപീകരിച്ചതിന് പിന്നാലെ ഇന്ത്യൻ സൈന്യത്തോടും ഉദ്ദ്യോഗസ്ഥരോടും മെയ് 10 നുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയിസു. മെയ് 10 ന് ശേഷം സൈന്യത്തിന്റെ ഭാഗമായവർ സൈനികവേഷത്തിലോ സിവിലിയൻ വേഷത്തിലോ രാജ്യത്തുണ്ടാകരുതെന്നും പ്രസിഡന്റ് പറഞ്ഞു. 2023ൽ മുഹമ്മദ് മുയിസു അധികാരത്തിലേറിയതിന് പിന്നാലെ കനത്ത ഇന്ത്യവിരുദ്ധ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. തന്ത്രപരമായി ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലദ്വീപ്. ഈ പ്രദേശത്ത് നിന്നും ഇന്ത്യൻ സൈന്യത്തെ പിരിച്ചുവിടുന്നത് ഇന്ത്യയ്ക്ക് സുരക്ഷാഭീഷണിയായി കണക്കാക്കുന്നുണ്ട്….

Read More

മാലിദ്വീപുമായി പുതിയ സൈനിക കരാര്‍ ഒപ്പുവച്ച് ചൈന

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായതോടെ മാലിദ്വീപുമായി സൈനിക കരാര്‍ ഒപ്പുവെച്ച് ചൈന. മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സന്‍ മൗമൂനും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഇന്റര്‍നാഷണല്‍ മിലിട്ടറി കോഓപ്പറേഷന്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഷാങ് ബവോഖും ഒപ്പുവച്ചു. ‘മാലദ്വീപ് റിപ്പബ്ലിക്കിന് ചൈനയുടെ സൈനിക സഹായം സൗജന്യമായി നല്‍കുന്നതിനുള്ള കരാറില്‍ ഒപ്പ് വെച്ചു. ശക്തമായ ഉഭയകക്ഷി ബന്ധം വളര്‍ത്തിയെടുക്കാൻ സാധിച്ചു’. മാലിദ്വീപ് പ്രതിരോധ മന്ത്രാലയം എക്‌സില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ പ്രതിരോധ സഹകരണ കരാറിന്റെ…

Read More

അമിത സമ്മർദ്ദം; ഗാസയിൽ യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേലിൽ ഹൃദയാഘാതം വർധിച്ചതായി പഠനം

ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേലിൽ ഹൃദയാഘാത കേസുകൾ കൂടുന്നതായി പഠന റിപ്പോർട്ട്. ജറുസലേമിലെ ഷാരെ സെഡെക് മെഡിക്കൽ സെന്ററിലെ കാർഡിയാക് ഇന്റൻസീവ് കെയർ യൂണിറ്റ് നടത്തിയ പഠനത്തിലാണ് ഹൃദയാഘാത കേസുകളിൽ 35 ശതമാനം വർധനവുണ്ടായതായി പറയുന്നത്. ഗസ്സയിലെ യുദ്ധത്തിന്റെ ആദ്യ മൂന്നുമാസങ്ങളിൽ ഷാരെ സെഡെക് മെഡിക്കൽ സെന്ററിലെ കാർഡിയാക് ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സിച്ച അടിയന്തര ഹൃദയാഘാത കേസുകളിലാണ് വർധനവുണ്ടായിരിക്കുന്നത്. യുദ്ധത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഏകദേശം 100 അടിയന്തര ഹൃദയാഘാത കേസുകളാണ് എത്തിയത്. കഴിഞ്ഞ…

Read More