ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അമേരിക്കയിൽ അന്വേഷണം

അദാനി ഗ്രൂപ്പിനും കമ്പനിയുടെ തലവൻ ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികൾ ഏതെങ്കിലും രീതിയിലുള്ള അഴിമതിയുടെ ഭാ​ഗമായിട്ടുണ്ടോയെന്ന് യു.എസ് അധികൃതർ അന്വേഷിക്കുന്നതായാണ് റിപ്പോർട്ട്. കമ്പനി കൈക്കൂലിയിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന യു.എസ് പ്രോസിക്യൂട്ടർമാരുടെ അന്വേഷണം വിപുലീകരിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അമേരിക്കൻ മാധ്യമമായ ബ്ലൂംബർ​ഗാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. വഴിവിട്ട സഹായങ്ങൾ കിട്ടാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഒരു ഊർജ പദ്ധതിക്കായി അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് സ്ഥാപനമോ ​ഗൗതം അദാനിയോ കൈക്കൂലി…

Read More

ബെഞ്ചമിൻ നെതന്യാഹുവിനെ പുറത്താക്കണം; അമേരിക്കൻ നേതാവ് ചുക് ഷൂമർ

ഗാസ വിഷയത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വിമര്‍ശനവുമായി യു.എസ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചുക് ഷൂമര്‍. ഇസ്രായേലിന് മുന്നോട്ടു നീങ്ങാനുള്ള ഏകമാര്‍ഗം നെതന്യാഹുവിനെ പുറത്താക്കി തെരഞ്ഞെടുപ്പ് നടത്തുന്നതാണെന്നും സെനറ്റിലെ ആദ്യത്തെ ജൂത ഭൂരിപക്ഷ നേതാവും യുഎസ്‌ലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ജൂത ഉദ്യോഗസ്ഥനുമായ ഷൂമര്‍ പറഞ്ഞു. ഇസ്രായേലിന്റെ താല്‍പ്പര്യങ്ങളേക്കാള്‍ മുന്‍ഗണന തന്റെ രാഷ്ട്രീയ നിലനില്‍പ്പിനാണ് നെതന്യാഹു നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രായേലികള്‍ തങ്ങളുടെ ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിലും ദിശാബോധത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന ഈ സമയത്ത് ഇസ്രായേലിന്റെ നല്ല…

Read More

പൗരത്വ ഭേദഗതി നിയമം; ആശങ്ക അറിയിച്ച് അമേരിക്ക

പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്കയറിയിച്ച് അമേരിക്ക. സിഎഎ വിജ്ഞാപനത്തെകുറിച്ച് ആശങ്കയുണ്ടെന്നും വിവാദ നിയമം നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യു.എസ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചു. ‘ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ സമുദായങ്ങള്‍ക്കും നിയമപ്രകാരം തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളാണ്’ മില്ലര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ സിഎഎ സ്വാഗതം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ബൈഡന്‍ ഭരണകൂടത്തിന്റെ പ്രസ്താവന. അതേസമയം സിഎഎക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ പൗരത്വ നിയമഭേദഗതി…

Read More

ഫുട്ബോൾ താരങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ച് മോഷണം; ആറംഗ സംഘം പിടിയിൽ

ഫുട്ബോൾ താരങ്ങളുടെ വീടുകൾ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ ആറ് പേർ പിടിയിൽ. സ്പെയിനിലെ മാഡ്രിഡിലാണ് സംഭവം. കൊളംബിയൻ താരമായ റാഡാമെൽ ഫാൽകോ, ബ്രസീൽ താരമായ റോഡ്രിഗോ സിൽവ ഡേ ഗോസ് എന്നിവരുടെ വീടുകൾ അടക്കമാണ് മോഷ്ടാക്കൾ കൊള്ളയടിച്ചത്. സ്ത്രീകൾ അടക്കമുള്ള സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ആഡംബര വാച്ചുകൾ, ആഭരണങ്ങൾ, പണം, പിസ്റ്റളുകൾ എന്നിവയടക്കമുള്ള വസ്തുക്കളാണ് അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന മോഷ്ടാക്കളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്. മാഡ്രിഡിനും പരിസരത്തുമുള്ള ആഡംബര വസതികളായിരുന്നു സംഘം…

Read More

ആണവ യുദ്ധത്തിന് റഷ്യ സജ്ജം; പ്രസിഡന്റ് വ്ളാദിമിർ പുടിൻ

ആണവയുദ്ധത്തിന് റഷ്യ സാങ്കേതികമായി സജ്ജമാണെന്നും യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയച്ചാൽ അത് അതിക്രമമായി കണക്കാക്കുമെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. റഷ്യയുടെ പരമാധികാരത്തിനോ സ്വാതന്ത്ര്യത്തിനോ ഭീഷണിയുണ്ടെങ്കിൽ ആണവായുധം പ്രയോഗിക്കാൻ തയ്യാറാണെന്നും പുടിന്‍ പറഞ്ഞു.ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനിൽ എപ്പോഴെങ്കിലും ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്ന് റഷ്യൻ സ്റ്റേറ്റ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നാണ് പുടിൻ പ്രതികരിച്ചത്.ലോകം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റഷ്യക്കെതിരെ അടുത്തിടെ യുക്രേനിയൻ ഡ്രോൺ…

Read More

പലസ്തീനെ അംഗീകരിക്കാതെ ഇസ്രയേലുമായി ബന്ധമില്ല; നിലപാട് ആവർത്തിച്ച് സൗദി അറേബ്യ

പലസ്തീനെ അംഗീകരിക്കാതെ ഇസ്രായേലുമായി ബന്ധം സാധ്യമാകില്ലെന്ന് സൗദി അറേബ്യ വീണ്ടും അമേരിക്കയെ അറിയിച്ചു. സൗദിയുടെ നിലപാട് പേര് വെളിപ്പെടുത്താത്ത നയതന്ത്രജ്ഞനാണ് പ്രാദേശിക മാധ്യമത്തോട് പങ്കുവെച്ചത്. ഇസ്രയേലിനെ അംഗീകരിച്ചാൽ സൗദിക്കെതിരെയുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാൻ യുഎസിന് പോലും സാധിക്കില്ലെന്നും മുതിർന്ന നയതന്ത്രജ്ഞൻ പറഞ്ഞു. ദ്വിരാഷ്ട്ര ഫോർമുല അംഗീകരിക്കാത്ത ഇസ്രയേലിന്റെ നടപടി സ്വന്തം കാലിൽ വെടിവെക്കുന്നതിന് തുല്യമാണെന്നും സൗദി നയതന്ത്രജ്ഞൻ മുന്നറിയിപ്പ് നൽകി. സൗദിയുമായി ഇസ്രയേലിന്റെ ബന്ധം പുനസ്ഥാപിക്കാൻ യുഎസ് ശ്രമം തുടരുന്നതിനിടെയാണ് സൗദി വീണ്ടും നിലപാട് വ്യക്തമാക്കിയത്. സൗദി…

Read More

ഡ്രോണുകളേ വീഴ്ത്താൻ ഇനി യു.കെ.യുടെ ഡ്രാഗണ്‍ഫയർ; അത്യാധുനിക ലേസര്‍ ആയുധവുമായി പ്രതിരോധസേന

വ്യോമാതിര്‍ത്തിയിലെത്തുന്ന ഡ്രോണ്‍, മിസൈൽ പോലെയുള്ള നുഴഞ്ഞുകയറ്റങ്ങളെ വെടിവെച്ചുവീഴ്ത്താന്‍ ഡ്രാഗണ്‍ഫയറുമായി യു.കെ പ്രതിരോധസേന. അത്യാധുനിക ലേസര്‍ ആയുധമാണ് ‘ഡ്രാഗണ്‍ഫയര്‍’. ഈ ആയുധത്തിന്റെ പരീക്ഷണദൃശ്യങ്ങള്‍ യു.കെ. പ്രതിരോധമന്ത്രാലയം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഒരു കിലോമീറ്റര്‍ അകലെയുള്ള നാണയത്തെപ്പോലും വെടിവെച്ചിടാന്‍ ഡ്രാഗണ്‍ഫയര്‍ പര്യാപ്തമാണെന്നും പ്രതിരോധമന്ത്രാലയം പറയുന്നു. എന്നാൽ ഡ്രാഗണ്‍ഫയറിന്റെ പരമാവധി റേഞ്ച് എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്‌കോട്‌ലന്‍ഡിലെ ഹെര്‍ബ്രിഡ്‌സ് റേഞ്ചില്‍ ജനുവരിയിലായിരുന്നു ഡ്രാഗണ്‍ഫയറിന്റെ ആദ്യപരീക്ഷണം. ആയുധനിര്‍മാണത്തിനും ഉപയോഗത്തിനുമുള്ള ചെലവ് കുറയ്ക്കുന്നതിനൊപ്പം നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാനും ഈ ആയുധം ഉപയോഗപ്പെടുമെന്ന് ആദ്യപരീക്ഷണം വിജയിച്ചതിന് പിന്നാലെ…

Read More

ഇസ്രയേലിന് ആയുധം നൽകി സഹായിക്കരുത്; ജോ ബൈഡന് കത്തയച്ച് യു.എസ് സെനറ്റർമാർ

ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് എട്ട് സെനറ്റർമാർ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു. മാനുഷിക സഹായങ്ങൾ സുരക്ഷതിവും സമയബന്ധിതവുമായി ഗാസയിലെ ജനങ്ങളിലേക്ക് എത്തുന്നത് ഇസ്രായേൽ സർക്കാർ തടയുകയാണെന്നും സ്വതന്ത്ര സെനറ്റർ ബെർഡി സാൻഡേഴ്സും ഏഴ് ഡെമോക്രാറ്റുകളും കത്തിൽ വ്യക്തമാക്കി. അമേരിക്കയുടെ മാനുഷിക പ്രവർത്തനങ്ങളെ തടയുന്ന നെതന്യാഹു സർക്കാറിന്റെ നടപടി ഹ്യൂമാനിറ്റേറിയൻ എയ്ഡ് കോറിഡോർ നിയമത്തിന്റെ ലംഘനമാണ്. ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും ആയുധങ്ങൾ അനുവദിക്കരുത്. ഗാസയിലേക്കുള്ള മാനുഷിക സഹായം ശരിയായ രീതിയിൽ എത്തിക്കാൻ…

Read More

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

ഇന്ത്യന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ ഇസ്രായേല്‍ യുദ്ധം സംബന്ധിച്ച് ഇരുവരും സംസാരിച്ചു. അഭയാര്‍ത്ഥികളെ മോചിപ്പിക്കുന്നതും മാനുഷിക സഹായം ലഭ്യമാക്കുന്നതും സംബന്ധിച്ച കാര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയുടെ വിവരം നെതന്യാഹുവിന്റെ ഓഫീസ് എക്സില്‍ പങ്കുവച്ചു. ‘ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഗാസ മുനമ്പിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും സംസാരിച്ചു. അഭയാര്‍ത്ഥികളെ മോചിപ്പിക്കുന്നതിലെയും മാനുഷിക…

Read More

ഓസ്‌കാറിൽ തിളങ്ങി ഓപ്പെൻഹൈമർ; മികച്ച ചിത്രമടക്കം ഏഴ് പുരസ്‌കാരങ്ങൾ, മികച്ച നടൻ കിലിയൻ മർഫി, മികച്ച നടി എമ്മ സ്‌റ്റോൺ

96ാമത് ഓസ്‌കറിൽ മികച്ച ചിത്രമായി ക്രിസ്റ്റഫർനോളന്റെ ഓപ്പെൻഹൈമർ. മികച്ച സംവിധായകനായി ക്രിസ്റ്റഫർനോളനും ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി കിലിയൻ മർഫിയും അവാർഡുകൾ നേടി. പുവർ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴ് വിഭാഗങ്ങളിലാണ് ഓപ്പെൻഹൈമർ പുരസ്‌കാരം സ്വന്തമാക്കിയത്. ഒപ്പെൻഹൈമറിലെ അഭിനയത്തിന് റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനായി. ഡിവൈൻ ജോയ് റാൻഡോൾഫാണ് മികച്ച സഹനടി. ചിത്രം ദ ഹോൾഡോവേഴ്സ്. ഓപ്പെൻഹൈമർ ചിത്രത്തിലൂടെ ഹോയ്ട്ട് വാൻ ഹെയ്‌ടേമ മികച്ച ഛായാഗ്രാഹകനും ജെന്നിഫർ ലേ മികച്ച…

Read More