പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാൻ സന്ദർശനത്തിന് തുടക്കം; വിമാനത്താവളത്തിൽ മോദിയെ സ്വീകരിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്ഗേ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിന് തുടക്കമായി. നേരത്തെ മോശം കാലാവസ്ഥ മൂലം മാറ്റിവെച്ച സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ മോദിയെ സ്വീകരിച്ചു. “എന്റെ മുതിർന്ന സഹോദരന്, ഭൂട്ടാനിലേക്ക് സ്വാഗതം” എന്നാണ് ഷെറിംങ് ടോബ്‌ഗേ മോദിക്ക് സ്വാഗതമോതി ഹിന്ദിയിൽ കുറിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് നിരവധി ബോർഡുകളും പോസ്റ്ററുകളും പാരോ മുതൽ തിമ്പു വരെയുള്ള റോഡരികിൽ ഉടനീളം…

Read More

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 65ലേറെ പേർ

24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രായേൽ 65 ലേറെ പേരെ കൊലപ്പെടുത്തുകയും 92 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതോടെ 31,988 പേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടതെന്നും 74,188 പേർക്ക് പരിക്കേറ്റെന്നും പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8,000 പേരെ കണാതായതായും അധികവും കുട്ടികളും സ്ത്രീകളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒക്‌ടോബർ ഏഴിന് ശേഷം മാത്രമാണ് ഇത്രയും അതിക്രമം ഇസ്രായേൽ സേന നടത്തിയത്. അതേസമയം, ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടതായി അൽ ജസീറ…

Read More

ഡീപ് ഫേക്ക് വീഡിയോ ഓൺലൈൻ വഴി പ്രചരിപ്പിച്ചു; ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

ഓണ്‍ലൈനില്‍ പ്രചരിച്ച ഡീപ് ഫേക്ക് വിഡിയോയ്ക്ക് ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് മൊഴിനൽകാൻ സാർഡിനിയൻ നഗരമായ സസാരിയിലെ കോടതിയിൽ ജൂലൈ രണ്ടിന് മെലോനി എത്തണം. 2020ൽ യുഎസിലെ ഒരു അശ്ലീല വെബ്സൈറ്റിലാണ് ജോർജിയ മെലോനിയുടെ ഡീപ് ഫേക്ക് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതാനും മാസങ്ങള്‍ കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. സംഭവത്തില്‍ 40 കാരനും ഇയാളുടെ 73 വയസുള്ള…

Read More

വായു മലിനീകരണം ; ലോക പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

വായു മലിനീകരണത്തില്‍ ലോകത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് . ബംഗ്ലാദേശ്, പകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ട് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. സ്വിസ് സംഘടനയായ IQAir-ന്റെ 2023 ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2022 ല്‍ ഒരു ക്യുബിക് മീറ്ററിന് 53.3 മൈക്രാഗ്രാം, ശരാശരി PM2.5 സാന്ദ്രതയുള്ള എട്ടാമത്തെ മലിനമായ രാജ്യമായി ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം എത്തിയപ്പോള്‍ എയര്‍ ക്വാളിറ്റി പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഡല്‍ഹിയുടെ PM2.5 എന്ന അളവ് 2022 ല്‍…

Read More

പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ നുണ പറഞ്ഞു; സിംഗപ്പൂരിലെ പ്രതിപക്ഷ നേതാവിനെതിരെ നടപടി

പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ നുണ പറഞ്ഞ പ്രതിപക്ഷ നേതാവിനെതിരെ നടപടിയുമായി സിംഗപ്പൂർ. സിംഗപ്പൂരിലെ പ്രതിപക്ഷ നേതാവായ പ്രീതം സിംഗിനെതിരെയാണ് മൂന്ന് വർഷം വരെ തടവ് ശിക്ഷയും വൻ തുക പിഴയും ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുള്ളത്. മറ്റൊരു പാർലമെന്റ് അംഗത്തിനോട് തെറ്റായ ആരോപണം ഉന്നയിക്കാൻ പ്രചോദനം നൽകിയെന്നതാണ് പ്രീതം സിംഗിനെതിരായ ആരോപണം. 2021 ഓഗസ്റ്റിൽ അന്നത്തെ എംപിയായിരുന്ന റയീഷ ഖാൻ പൊലീസ് ലൈംഗിക അതിക്രമത്തിന് ഇരയായ ആളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് ആരോപണം അടിസ്ഥാന…

Read More

സുഡാനിൽ താപനില 45 ഡിഗ്രിക്ക് മുകളിൽ ഉയരാൻ സാധ്യത; സ്കൂളുകൾക്ക് അവധി: ഉത്തരവ് ലംഘിച്ചാൽ നടപടി

താപനില 45 ഡിഗ്രിക്ക് മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ സുഡാനിലെ മുന്നറിയിപ്പ്. ഉഷ്ണ തരംഗത്തെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കുട്ടികളെ വീടിന് പുറത്തേക്ക് വിടരുതെന്ന് രക്ഷിതാക്കള്‍ക്ക് സർക്കാർ നിർദേശം നൽകി. ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഏതെങ്കിലും സ്‌കൂൾ തുറന്നാൽ രജിസ്‌ട്രേഷൻ പിൻവലിക്കുമെന്നാണ് താക്കീത്.  ദക്ഷിണ സുഡാനിൽ ഉഷ്ണ തരംഗം സാധാരണമാണ്. എന്നാൽ അപൂർവ്വമായി മാത്രമേ താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടാറുള്ളൂ. അടുത്ത രണ്ടാഴ്ച നീണ്ടുനില്‍ക്കുമെന്ന് കരുതുന്ന അത്യുഷ്ണ തരംഗത്തെ നേരിടാനുളള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍…

Read More

വ്ളാദിമിർ പുടിൻ അഞ്ചാമതും റഷ്യൻ പ്രസിഡന്റ്; ജയം 87 ശതമാനം വോട്ടുകൾ നേടി

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിക്കുന്നതോടെ അധികാരക്കസേരയിൽ ഏറ്റവും കൂടുതൽ നാൾ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോർഡ് പുടിൻ മറികടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിൻ റഷ്യൻ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജർമനിയും പ്രതികരിച്ചു.  വെറും നാല് ശതമാനം വോട്ടുകൾ മാത്രം നേടിയാണ് കമ്മ്യൂണിസ്റ്റ്…

Read More

എതിരാളികൾക്കെതിരെ പരി​ഹാസവും, കള്ളകഥകളുമായി സി.ഐ.എ; ട്രംപ് ഏൽപ്പിച്ച രഹസ്യ​ദൗത്യം

പരി​ഹസിച്ചും കിംവദന്തികൾ പരത്തിയും സി.ഐ.എ. അതെ, അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ സെൻട്രൽ ഇന്റ്റലിജൻസ് ഏജൻസിയുടെ കാര്യമാണ് പറയ്യുന്നത്. ചൈനീസ് ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും പരിഹസിക്കുന്നതിനും കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനുമായി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സി.ഐ.എ. ഉപയോ​ഗിച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതിയോടെ 2019-ലാണ് ഈ രഹസ്യദൗത്യം ആരംഭിച്ചത്. ഷി ജിൻ പിങ് സർക്കാരിൽ പരിഭ്രാന്തി സൃഷ്ടിക്കുക, അതായിരുന്നു രഹ​സ്യ​ദൗത്യത്തിന്റെ ലക്ഷ്യം. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്ക് രാജ്യത്തിന് പുറത്ത് അനധികൃത സ്വത്തുക്കൾ ഉണ്ടെന്നും, മറ്റ്…

Read More

ഐസ്‍ലൻഡിൽ വീണ്ടും അഗ്നിപർവത വിസ്ഫോടനം; അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത് ഡിസംബറിന് ശേഷം ഇത് നാലാം തവണ

ഐസ്‍ലൻഡിൽ വീണ്ടും അഗ്നിപർവത വിസ്ഫോടനം. ഡിസംബറിന് ശേഷം ഇത് നാലാം തവണയാണ് അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. 2.9 കിലോമീറ്റർ നീളമുള്ള വിള്ളലാണ് തെക്കൻ ഐസ്ലൻഡിൽ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിലും ഇതേ പ്രദേശത്താണ് വിള്ളലുണ്ടായത്. റെയ്ക്ജേൻസ് പെനിസുലയിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചിരിക്കുന്നത്. ഇതുവരെ ഉണ്ടായതിൽ ഏറ്റവും ശക്തമായതാണ് ഈ പൊട്ടിത്തെറിയെന്നാണ് നിരീക്ഷണം. പൊട്ടിത്തെറിക്ക് പിന്നാലെ ആളുകളെ ഒഴിവാക്കിയ പടിഞ്ഞാറൻ മേഖലയിലെ ചെറുപട്ടണമായ ഗ്രിൻഡാവിക്ക് വരേയും ലാവ പ്രവാഹം എത്തിയതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പരിസരത്തുള്ള ബ്ലൂ ലഗൂൺ അടക്കമുള്ള വിനോദ…

Read More

ഇസ്രയേലിന് എതിരായ പോരാട്ടം ശക്തമാക്കാൻ തീരുമാനം; ഹൂതി നേതാക്കളുമായി ചർച്ച നടത്തി ഹമാസ് നേതൃത്വം

ഇസ്രായേലിനെതിരായ പോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഹമാസിന്റെയും യെമനിലെ ഹൂതികളുടെയും നേതാക്കൾ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഹമാസ് പ്രതിനിധി​കളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചർച്ചയുടെ വിവരം ഹൂതികളും സ്ഥിരീകരിച്ചു. ലെബനാനിലാണ് കൂടിക്കാഴ്ച നടത്തിയതെന്നും ​പോരാട്ടം വിപുലീകരിക്കാനും ഇസ്രായേലിനെ കൂടുതൽ വളയുന്നതിനെക്കുറിച്ചും ചർച്ച ചെയ്തതായും ഇവർ വ്യക്തമാക്കി. യുദ്ധം ആറ് മാസം പിന്നിട്ട വേളയിൽ, അടുത്ത ഘട്ടം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി ഹമാസ് വൃത്തങ്ങളും അറിയിച്ചു. റഫക്ക് നേരെ ആക്രമണം ഉണ്ടായാൽ…

Read More