ജോലിക്കും പഠിക്കാനുമായി എത്തുന്നവരുടെ എണ്ണം കുറക്കുമെന്ന് കാനഡ

ഇന്ത്യാക്കരടക്കം എല്ലാ വിദേശികൾക്കും വമ്പൻ തിരിച്ചടിയാകുന്ന തീരുമാനമെടുത്ത് കാനഡ. ജോലിക്കും പഠിക്കാനുമായെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാൻ കാനഡ തീരുമാനിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കാനഡ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഇതിന്‍റെ ഭാഗമായി വിദേശ വിദ്യാർഥികൾ ഉൾപ്പെടെ താൽക്കാലിക താമസക്കാരുടെ വിസ ചട്ടങ്ങൾ കർശനമാക്കും. ഈ സെപ്റ്റംബർ മുതൽ തീരുമാനം നടപ്പാക്കുമെന്ന് ഇമിഗ്രെഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.  അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനാണ് കാനഡയുടെ നീക്കം. ഇപ്പോൾ കാനഡയുടെ…

Read More

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ആശുപത്രികൾ തകർത്തു, ആരോഗ്യ സംവിധാനങ്ങൾ തകർത്ത് വംശഹത്യയ്ക്കുള്ള പദ്ധതിയെന്ന് ഹമാസ്

അൽശിഫ ആശുപത്രിക്ക് നേരെയുള്ള ക്രൂരമായ നടപടികൾക്കു പിന്നാലെ​ അൽനാസർ, അൽ അമൽ ആശുപത്രികൾക്കുനേരെയും ഇസ്രായേൽ ആക്രമണം. ആശുപത്രികൾക്കുനേരെ കനത്ത ബോംബാക്രമണവും വെടിവെപ്പും തുടരുകയാണ്​. രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരും ഉൾപ്പെടെ ആയിരങ്ങളാണ്​ മൂന്നിടങ്ങളിലും മരണഭയത്തിൽ കഴിഞ്ഞുകൂടുന്നത്​. പട്ടിണിക്കു പിന്നാലെ ആരോഗ്യ സംവിധാനം പൂർണമായും തകർത്ത്​ ആസൂത്രിത വംശഹത്യക്കുള്ള പദ്ധതിയാണ്​ ഇസ്രായേൽ ആവിഷ്​കരിച്ചു വരുന്നതെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി. ആശുപത്രികൾക്കു നേരെയുള്ള ആക്രമണം ഉപേക്ഷിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവർത്തിച്ചുള്ള അപേക്ഷയും ഇസ്രായേൽ തള്ളുകയാണ്​. റഫയിലെ അഞ്ച്​ വസതികളിൽ ഇന്നലെ നടത്തിയ…

Read More

ആക്രമണം തുടർന്ന് റഷ്യ; 18 മിസൈലുകളും 25 ഡ്രോണുകളും വെടിവച്ചിട്ടതായി യുക്രൈൻ

മോസ്കോയിലെ ഭീകരാക്രമണത്തിനിടയിലും യുക്രൈനെതിരായ ആക്രമണം തുടർന്ന് റഷ്യ. യുക്രൈൻ തലസ്ഥാനത്തേക്ക് എത്തിയ 18 റഷ്യൻ മിസൈലുകളും 25 ഡ്രോണുകളും വെടിവച്ചിട്ടതായി യുക്രൈൻ അവകാശപ്പെട്ടു.  പ്രാദേശിക സമയം 5 മണിക്കാണ് കീവിന് നേരായ റഷ്യൻ ആക്രമണം ഉണ്ടായത്. ആളുകൾ മെട്രോ സ്റ്റേഷനുകളിൽ അടക്കം അഭയം പ്രാപിച്ചതിനാൽ വലിയ രീതിയിലുള്ള ആൾനാശമുണ്ടായില്ലെന്നും ചെറിയ കേടുപാടുകളാണ് സംഭവിച്ചതെന്നുമാണ് കീവ് വിശദമാക്കുന്നത്.  യുക്രൈൻറെ പടിഞ്ഞാറൻ മേഖലയായ ലീവിവിൽ 20 മിസൈലുകളും 7 ഡ്രോണുകളും നിർണായകമായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്.  റഷ്യൻ ക്രൂയിസ്…

Read More

മോസ്‌കോയിൽ സംഗീത പരിപാടിക്കിടെ ഭീകരാക്രമണത്തിൽ 60പേർ കൊല്ലപ്പെട്ടു, മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് യുഎസ്

റഷ്യയിലെ മോസ്‌കോ നഗരത്തിൽ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിലും ബോംബാക്രമണത്തിലും 60ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 145ൽ അധികം പേർക്ക് പരിക്കേറ്റു. ക്രോക്കസ് സിറ്റി ഹാളിലാണ് അക്രമണമുണ്ടായത്. അതേസമയം ആക്രമണത്തെക്കുറിച്ച് റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമേരിക്ക പറഞ്ഞു. റഷ്യയെയിലെ ഒരു ജനക്കൂട്ടത്തെ ലക്ഷ്യം വയ്ക്കാനുളള ഗൂഢാലോചന നടക്കുന്നതായി ഈ മാസം ആദ്യമാണ് അമേരിക്ക റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നതെന്ന് ദി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. തോക്കുമായി എത്തിയ അഞ്ചംഗ അക്രമി സംഘം സംഗീതപരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു….

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാൻ സന്ദർശനത്തിന് തുടക്കം; വിമാനത്താവളത്തിൽ മോദിയെ സ്വീകരിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്ഗേ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിന് തുടക്കമായി. നേരത്തെ മോശം കാലാവസ്ഥ മൂലം മാറ്റിവെച്ച സന്ദർശനത്തിനായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംങ് ടോബ്‌ഗേ മോദിയെ സ്വീകരിച്ചു. “എന്റെ മുതിർന്ന സഹോദരന്, ഭൂട്ടാനിലേക്ക് സ്വാഗതം” എന്നാണ് ഷെറിംങ് ടോബ്‌ഗേ മോദിക്ക് സ്വാഗതമോതി ഹിന്ദിയിൽ കുറിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് നിരവധി ബോർഡുകളും പോസ്റ്ററുകളും പാരോ മുതൽ തിമ്പു വരെയുള്ള റോഡരികിൽ ഉടനീളം…

Read More

ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 65ലേറെ പേർ

24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രായേൽ 65 ലേറെ പേരെ കൊലപ്പെടുത്തുകയും 92 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതോടെ 31,988 പേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടതെന്നും 74,188 പേർക്ക് പരിക്കേറ്റെന്നും പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8,000 പേരെ കണാതായതായും അധികവും കുട്ടികളും സ്ത്രീകളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒക്‌ടോബർ ഏഴിന് ശേഷം മാത്രമാണ് ഇത്രയും അതിക്രമം ഇസ്രായേൽ സേന നടത്തിയത്. അതേസമയം, ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടതായി അൽ ജസീറ…

Read More

ഡീപ് ഫേക്ക് വീഡിയോ ഓൺലൈൻ വഴി പ്രചരിപ്പിച്ചു; ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

ഓണ്‍ലൈനില്‍ പ്രചരിച്ച ഡീപ് ഫേക്ക് വിഡിയോയ്ക്ക് ഒരു ലക്ഷം യൂറോ (ഏകദേശം 90 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി കോടതിയെ സമീപിച്ചു. ഇതുസംബന്ധിച്ച് മൊഴിനൽകാൻ സാർഡിനിയൻ നഗരമായ സസാരിയിലെ കോടതിയിൽ ജൂലൈ രണ്ടിന് മെലോനി എത്തണം. 2020ൽ യുഎസിലെ ഒരു അശ്ലീല വെബ്സൈറ്റിലാണ് ജോർജിയ മെലോനിയുടെ ഡീപ് ഫേക്ക് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതാനും മാസങ്ങള്‍ കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്. സംഭവത്തില്‍ 40 കാരനും ഇയാളുടെ 73 വയസുള്ള…

Read More

വായു മലിനീകരണം ; ലോക പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

വായു മലിനീകരണത്തില്‍ ലോകത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് . ബംഗ്ലാദേശ്, പകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് തൊട്ട് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. സ്വിസ് സംഘടനയായ IQAir-ന്റെ 2023 ലെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2022 ല്‍ ഒരു ക്യുബിക് മീറ്ററിന് 53.3 മൈക്രാഗ്രാം, ശരാശരി PM2.5 സാന്ദ്രതയുള്ള എട്ടാമത്തെ മലിനമായ രാജ്യമായി ഇന്ത്യ റാങ്ക് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം എത്തിയപ്പോള്‍ എയര്‍ ക്വാളിറ്റി പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഡല്‍ഹിയുടെ PM2.5 എന്ന അളവ് 2022 ല്‍…

Read More

പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ നുണ പറഞ്ഞു; സിംഗപ്പൂരിലെ പ്രതിപക്ഷ നേതാവിനെതിരെ നടപടി

പാർലമെന്ററി കമ്മിറ്റിക്ക് മുൻപാകെ നുണ പറഞ്ഞ പ്രതിപക്ഷ നേതാവിനെതിരെ നടപടിയുമായി സിംഗപ്പൂർ. സിംഗപ്പൂരിലെ പ്രതിപക്ഷ നേതാവായ പ്രീതം സിംഗിനെതിരെയാണ് മൂന്ന് വർഷം വരെ തടവ് ശിക്ഷയും വൻ തുക പിഴയും ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുള്ളത്. മറ്റൊരു പാർലമെന്റ് അംഗത്തിനോട് തെറ്റായ ആരോപണം ഉന്നയിക്കാൻ പ്രചോദനം നൽകിയെന്നതാണ് പ്രീതം സിംഗിനെതിരായ ആരോപണം. 2021 ഓഗസ്റ്റിൽ അന്നത്തെ എംപിയായിരുന്ന റയീഷ ഖാൻ പൊലീസ് ലൈംഗിക അതിക്രമത്തിന് ഇരയായ ആളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് ആരോപണം അടിസ്ഥാന…

Read More

സുഡാനിൽ താപനില 45 ഡിഗ്രിക്ക് മുകളിൽ ഉയരാൻ സാധ്യത; സ്കൂളുകൾക്ക് അവധി: ഉത്തരവ് ലംഘിച്ചാൽ നടപടി

താപനില 45 ഡിഗ്രിക്ക് മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ സുഡാനിലെ മുന്നറിയിപ്പ്. ഉഷ്ണ തരംഗത്തെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കുട്ടികളെ വീടിന് പുറത്തേക്ക് വിടരുതെന്ന് രക്ഷിതാക്കള്‍ക്ക് സർക്കാർ നിർദേശം നൽകി. ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഏതെങ്കിലും സ്‌കൂൾ തുറന്നാൽ രജിസ്‌ട്രേഷൻ പിൻവലിക്കുമെന്നാണ് താക്കീത്.  ദക്ഷിണ സുഡാനിൽ ഉഷ്ണ തരംഗം സാധാരണമാണ്. എന്നാൽ അപൂർവ്വമായി മാത്രമേ താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടാറുള്ളൂ. അടുത്ത രണ്ടാഴ്ച നീണ്ടുനില്‍ക്കുമെന്ന് കരുതുന്ന അത്യുഷ്ണ തരംഗത്തെ നേരിടാനുളള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍…

Read More