വടക്കൻ സിറിയയിൽ കാർ ബോംബ് സ്ഫോടനം; 7 പേർ കൊല്ലപ്പെട്ടു

വടക്കൻ സിറിയയിലെ തിരക്കേറിയ ചന്തയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. തുർക്കിയുടെ അതിർത്തി പ്രദേശത്തുള്ള ആലപ്പോ പ്രവിശ്യയിലെ അസാസ് നഗരത്തിൽ നടന്ന സ്ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദിനെതിരെ പോരാടുന്ന തുർക്കി അനുകൂല റിബലുകൾ നയിക്കുന്ന അസാസിൽ നടന്ന ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല. റമദാൻ നോമ്പ് മാസത്തിൽ കുട്ടികൾക്ക് പുതുവസ്ത്രങ്ങളും മറ്റും വാങ്ങാനായി നിരവധിപ്പേർ മാർക്കറ്റിലെത്തിയ സമയത്താണ് സ്ഫോടനം…

Read More

കാർട്ടൂണിലൂടെ ഇന്ത്യൻ ക്രൂവിനെ വംശീയമായി അധിക്ഷേപിച്ച് അമേരിക്കൻ വെബ്കോമിക്സ്; പിന്നാലെ രൂക്ഷ വിമർശനം

ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്ന സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ക്രൂവിനെ കാർട്ടൂണിലൂടെ വംശീയമായി അധിക്ഷേപിച്ച് അമേരിക്കയിലെ ഫോക്സ്ഫോഡ് വെബ്കോമിക്സ്. പിന്നാലെ കാർട്ടൂണിനെതിരെ വൻ പ്രതഷേധമുയർന്നു. അപകടത്തിന് തൊട്ടുമുൻപ് ഡാലി കപ്പലിന്റെ ഉള്ളിൽ നിന്നുള്ള അവസാനത്തെ റെക്കോഡിങ് എന്ന കുറിപ്പോടെയാണ് കാർട്ടൂൺ ഫോക്സ്ഫോഡ് പങ്കുവച്ചിരിക്കുന്നത്. ലങ്കോട്ടി മാത്രം ധരിച്ച് അർധനഗ്നരായി നിലവിളിച്ചുകൊണ്ട് നിൽക്കുന്ന ഇന്ത്യക്കാരാണ് കാർട്ടൂണിലുള്ളത്. പരസ്പരം കുറ്റപ്പെടുത്തികൊണ്ട് അസഭ്യവർഷം നടത്തുന്ന ഓഡിയോയും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. അതാകട്ടെ ഇന്ത്യക്കാരുടെ ഇംഗ്ലീഷ് സംസാരരീതിയെ പരിഹസിക്കുന്ന രീതിയിലാണ്. അപകടം നടക്കുന്ന സമയത്ത്…

Read More

ഗാസയിൽ അവശ്യ സാധനങ്ങൾ അടിയന്തരമായി എത്തിക്കണം ; ഇസ്രയേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശം

ഗാസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇസ്രയേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദേശം. ഗാസ പട്ടിണിയിലായി കഴിഞ്ഞെന്നും ഉടന്‍ നടപടി വേണമെന്നുമാണ് ഉത്തരവ്. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന ആരോപണവുമായി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. സ്വീകരിച്ച നടപടികള്‍, ഒരു മാസത്തിന് ശേഷം വിശദീകരിക്കണമെന്നും ഇസ്രയേലിന് നിര്‍ദേശമുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇസ്രയേലിനോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. ഗാസ ജനതയ്ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കാലതാമസമില്ലാതെ എത്തിക്കുന്നതിന് ആവശ്യമായതും ഫലപ്രദവുമായ എല്ലാ നടപടികളും സ്വീകരിക്കണം. ഭക്ഷണം,…

Read More

ദക്ഷിണാഫ്രിക്കയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം; 45 പേർ മരിച്ചു, വിശദമായ അന്വേഷണം നടത്തുമെന്ന് ദക്ഷിണാഫ്രിക്കൻ മന്ത്രി

ദക്ഷിണാഫ്രിക്കയില്‍ ബസ് പാലത്തില്‍ നിന്നും മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 45 പേര്‍ മരിച്ചതായി സ്ഥിരീകരണം. അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ബോട്‌സ്വാനയില്‍ നിന്ന് മോറിയയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച ബസ് പൂര്‍ണമായി കത്തി നശിച്ചു. മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും സ്ഥലം സന്ദര്‍ശിച്ച മന്ത്രി സിന്ദിസിവെ ചിക്കുംഗ പറഞ്ഞു.

Read More

ബാൾട്ടിമോർ അപകടം; 2 പേരുടെ മൃതദേഹം പുഴയിൽ പിക്കപ്പിൽ കുടുങ്ങിയനിലയിൽ

യുഎസിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്നതിനെ തുടർന്ന് പതാപ്‌സ്‌കോ നദിയിൽ വീണ് കാണാതായ ആറ് പേരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മെക്‌സികോ സ്വദേശി അലെജാൻഡ്രോ ഹെർനാൻഡെസ് ഫ്യൂന്റ്സ് (35), ഗ്വാട്ടിമാല സ്വദേശി ഡോറിലാൻ റോനിയൽ കാസ്റ്റ്‍ലോ കാബ്‍റ്റേ (26) എന്നിവരുടെ മൃതദേഹങ്ങളാണ് ദൗത്യസംഘം കണ്ടെത്തിയത്. നദിയിൽ ഒരു ചുവന്ന പിക്കപ്പിൽ കുടുങ്ങിക്കിടന്ന നിലയിലാണ് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടത്തിൽ കാണാതായ മറ്റ് നാല് പേർക്കായുളള തിരച്ചിൽ അവസാനിപ്പിച്ചു. തക‌ർന്ന പാലത്തിന്റെ കോൺഗ്രീറ്റ് അവശിഷ്ടങ്ങളും മറ്റ് വാഹനങ്ങൾ…

Read More

ബാൾട്ടിമോർ കപ്പൽ അപകടം ; കാണാതായ ആറ് പേർ മരിച്ചതായി സൂചനകൾ

അമേരിക്കയിലെ ബാൾട്ടിമോറിൽ പാലത്തിൽ ചരക്കുകപ്പൽ ഇടിച്ചുണ്ടായ അപകടത്തിന്റെ കാരണം പുറത്തുവിട്ട് വിദഗ്ദധർ. അതെ സമയം കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.എൻജിൻ തകരാർ, ജനറേറ്റർ നിലച്ചു പോകൽ, സ്റ്റിയറിങ്ങ് തകരാർ, മാനുഷികമായ പിഴവുകൾ തുടങ്ങിയ കാരണങ്ങളാണ് കപ്പലപകടത്തിന് ഇടയാക്കിയതെയന്നാണ് കരുതുന്നതെന്ന് കപ്പൽ വിദഗ്ധർ മാധ്യമങ്ങ​ളോട് പറഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ 1.30 നാണ് ലോക​ത്തെ ഞെട്ടിച്ച കപ്പൽ അപകടമുണ്ടാകുന്നത്. മേരിലാൻഡിൽ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട സിംഗപ്പൂർ ചരക്ക് കപ്പലായ ദാലി ഫ്രാൻസിസാണ്…

Read More

അമേരിക്കയിൽ ചരക്കുകപ്പൽ ഇടിച്ച് കൂറ്റൻ പാലം തകർന്നു

അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്‌കോട്ട് കീ പാലം തകർന്നു. ചരക്കുകപ്പൽ പാലത്തിൽ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവസമയത്ത് പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിലേക്ക് പതിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. സിങ്കപ്പുർ പതാകയുള്ള കണ്ടെയ്‌നർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു. 300 മീറ്ററോളം നീളമുള്ള കപ്പൽ കൊളംബോയിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളത്തിൽ വീണ്…

Read More

ഹംഗറിയിൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെ അപകടം; നാല് പേർ മരിച്ചു

ഹംഗറിയില്‍ നടന്ന പ്രാദേശിക കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിയന്ത്രണം വിട്ട കാര്‍ കാഴ്ചക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് ട്രാക്കിലൂടെ സ്കിഡ് ചെയ്ത് വശങ്ങളില്‍ മത്സരം വീക്ഷിച്ചു കൊണ്ട് നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹംഗറിയിലെ എസ്റ്റര്‍ഗോം നൈര്‍ഗെസ് റാലിയിലാണ് ദാരുണമായ അപകടം നടന്നത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാള്‍ കുട്ടിയാണ്….

Read More

ഹംഗറിയിൽ കാർ റേസിംഗ് ചാമ്പ്യൻഷിപ്പിനിടെ അപകടം; നാല് പേർ മരിച്ചു

ഹംഗറിയില്‍ നടന്ന പ്രാദേശിക കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിയന്ത്രണം വിട്ട കാര്‍ കാഴ്ചക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് ട്രാക്കിലൂടെ സ്കിഡ് ചെയ്ത് വശങ്ങളില്‍ മത്സരം വീക്ഷിച്ചു കൊണ്ട് നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹംഗറിയിലെ എസ്റ്റര്‍ഗോം നൈര്‍ഗെസ് റാലിയിലാണ് ദാരുണമായ അപകടം നടന്നത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാള്‍ കുട്ടിയാണ്….

Read More

ജോലിക്കും പഠിക്കാനുമായി എത്തുന്നവരുടെ എണ്ണം കുറക്കുമെന്ന് കാനഡ

ഇന്ത്യാക്കരടക്കം എല്ലാ വിദേശികൾക്കും വമ്പൻ തിരിച്ചടിയാകുന്ന തീരുമാനമെടുത്ത് കാനഡ. ജോലിക്കും പഠിക്കാനുമായെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാൻ കാനഡ തീരുമാനിച്ചു. ചരിത്രത്തിൽ ആദ്യമായാണ് കാനഡ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഇതിന്‍റെ ഭാഗമായി വിദേശ വിദ്യാർഥികൾ ഉൾപ്പെടെ താൽക്കാലിക താമസക്കാരുടെ വിസ ചട്ടങ്ങൾ കർശനമാക്കും. ഈ സെപ്റ്റംബർ മുതൽ തീരുമാനം നടപ്പാക്കുമെന്ന് ഇമിഗ്രെഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.  അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനാണ് കാനഡയുടെ നീക്കം. ഇപ്പോൾ കാനഡയുടെ…

Read More