ഇന്ത്യയിൽ നിന്ന് കൊണ്ടുവരുന്ന ഫിഷ് കറി മസാല തിരച്ചുവിളിച്ച് സിംഗപ്പൂർ

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫിഷ് കറി മസാലയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി സിംഗപ്പൂർ അധികൃതർ. എവറസ്റ്റ് ഫിഷ് കറി മസാല എന്ന ഉത്പന്നത്തിലാണ് എത്തിലീൻ ഓക്സൈഡ് എന്ന കീടനാശിനി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഉത്പന്നം വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി സിംഗപ്പൂർ ഫുഡ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏപ്രിൽ 18നാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. സിംഗപ്പൂർ ഫുഡ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ എസ്.പി മുത്തയ്യ ആന്റ് സൺസ് പ്രൈവറ്റ്…

Read More

ഇറാൻ ആക്രമണത്തിനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ ; ഇറാനിലെ ആണവകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാൻ ആക്രമിച്ചു

ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍. വിമാനത്താവളത്തിന് സമീപം സ്ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, ടെഹ്റാന്‍, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രി വരെ അടച്ചിട്ടു. എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിരിച്ചടിക്ക് പിന്നാലെ ഇറാൻ വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കി. ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ പല പ്രവിശ്യകളിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കി ഇറാൻ. രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ…

Read More

‘ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം നിലയിൽ തീരുമാനം കൈക്കൊള്ളും ‘ ; പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പു വരുത്താൻ സ്വന്തം നിലക്ക്​ തീരുമാനം കൈക്കൊള്ളുമെന്ന്​ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാത്രി ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം ഇറാനെതിരായ ആക്രമണ സ്വഭാവം ചർച്ച ചെയ്​തു. മേഖലായുദ്ധം ഒഴിവാക്കാൻ ഇസ്രായേലിനോട്​ ആവശ്യപ്പെട്ടതായി അമേരിക്കയും ബ്രിട്ടനും ജർമനിയും അറിയിച്ചു. ഇറാനു നേരെയുള്ള പ്രത്യാക്രമണ നീക്കത്തിൽ മാറ്റമില്ലെന്ന് നെതന്യാഹു പറഞ്ഞു.​ രാജ്യത്തി​ന്‍റെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം നിലക്ക്​ തീരുമാനവുമായി മുന്നോട്ടു പോകുമെന്നും നെതന്യാഹു വ്യക്​തമാക്കി. അമേരിക്ക ഉൾപ്പെടെ സഖ്യരാജ്യങ്ങളുടെ നിർദേശങ്ങൾക്ക്​ നന്ദിയുണ്ടെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലിന്‍റെ ഭാഗത്തുനിന്നുള്ള…

Read More

‘വിദേശ ഏജന്റ് ബില്ലി’ന് ആദ്യാനുമതിയുമായി ജോർജിയ; വൻ പ്രതിഷേധം

വിദേശ ഏജന്റ് ബില്ലിന് ആദ്യാനുമതി നൽകി ജോ‍ർജിയൻ പാർലമെന്റ്. വ്യാപകമായ പ്രതിഷേധങ്ങൾക്കിടെയാണ് നടപടി. 25നെതിരെ 78 വോട്ടുകൾക്കാണ് വിവാദ ബില്ലിന് ആദ്യാനുമതി ലഭിച്ചത്. 20 ശതമാനത്തിൽ കൂടുതൽ ഫണ്ട് വിദേശത്തുനിന്ന് സ്വീകരിക്കുന്ന സംഘടനകളെ വിദേശ സ്വാധീനത്തിലുള്ള ഏജന്റുമാരായി മുദ്രകുത്തുന്നതാണ് വിവാദ ബിൽ.  ജോർജിയയുടെ പശ്ചിമ മേഖലയിൽ ബില്ലിനെതിരെ കനത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് പാർലമെന്റ് ബില്ലിന് ആദ്യാനുമതി നൽകിയത്. അടിച്ചമർത്തുന്ന റഷ്യൻ നിയമങ്ങളെ മാതൃകയാക്കിയാണ് വിവാദ ബിൽ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വ്യാപകമാവുന്ന വിമർശനം. ജോർജിയയുടെ യൂറോപ്യൻ യൂണിയൻ പ്രവേശനത്തിന് വിവാദ…

Read More

എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയൊരുക്കി ന്യൂയോർക്ക്

എലികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതിയൊരുക്കി ന്യൂയോർക്ക് ഭരണകൂടം. നഗരത്തിലെ ഒരു മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട “ഫ്ളാക്കോ” എന്ന പേരുളള മൂങ്ങ എലിവിഷം മൂലം മരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്ല് നഗരത്തിലെ ശുചിത്വ ഖരമാലിന്യ സംസ്‌കരണ സമിതി അദ്ധ്യക്ഷനായ സി​റ്റി കൗൺസിൽ അംഗം ഷോൺ അബ്രു കഴിഞ്ഞ വ്യാഴാഴ്ചയാണ് അവതരിപ്പിച്ചത്. ഒഴിഞ്ഞ സ്ഥലങ്ങളിൽ കെണിയൊരുക്കി എലികളെ പിടിച്ച് വിഷം കൊടുത്ത് സാവാധാനം കൊല്ലുന്നതിന് പകരം ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചാൽ മതിയെന്നാണ് പുതിയ ബില്ലിൽ…

Read More

പ്രമുഖ ടിക്ടോക് താരം കൈൽ മരിസ റോത്ത് അന്തരിച്ചു; അമ്മ തന്നെയാണ് മരണവിവരം അറിയിച്ചത്

പ്രമുഖ ടിക്ടോട് താരം കൈൽ മരിസ റോത്ത് (36) അന്തരിച്ചു. കൈലിന്റെ അമ്മ തന്നെയാണ് മരണവിവരം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചത്. മരണംകാരണം വെളിപ്പെടുത്തിയിട്ടില്ല. ഒരാഴ്ച മുൻപായിരുന്നു അന്ത്യമെന്ന് സഹോദരി വ്യക്തമാക്കി. യുഎസിലെ മേരിലാൻഡിലാണ് കൈൽ മരിസ് താമസിച്ചിരുന്നത്. ‘‘എന്റെ മകൾ കൈൽ അന്തരിച്ചു. അവൾ നിങ്ങളിൽ ചിലരുടെ ജീവിതത്തെ വ്യക്തിപരമായും മറ്റു ചിലരെ അല്ലാതെയും സ്പർശിച്ചു. അവൾ എല്ലാവരെയും ഒരുപാട് സ്നേഹിച്ചു. ഇപ്പോൾ ഒന്നും മനസ്സിലാകുന്നില്ല. കുറച്ചു ദിവസം കഴിയുമ്പോൾ ഒരുപക്ഷേ കൂടുതൽ മനസ്സിലാകും.’’– അമ്മ ജാക്വി…

Read More

ഇറാൻ-ഇസ്രായേൽ സംഘർഷം: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ന് കാണും

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇന്ന് സന്ദർശിക്കും. ഇന്ത്യക്കാരായ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ഇറാൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളഹിയാൻ ഇക്കാര്യത്തിൽ ഉറപ്പുനൽകിയത്. ഇതിന് തുടർച്ചയായിട്ടാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കപ്പലിലേക്കുള്ള സന്ദർശനം. ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് എന്ന കപ്പലിൽ 17 ഇന്ത്യക്കാർ ഉണ്ടെന്ന് ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. കപ്പലിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണ് എന്ന്…

Read More

തൊഴിലാളിക്ക് ദുഃഖം തീർക്കാൻ ‘സാഡ് ലീവ്’ കൊടുത്ത് ചൈനീസ് സ്ഥാപനം

ജോലി സമ്മര്‍ദ്ദത്തില്‍ മുങ്ങി ഒന്നിനും പറ്റാതെ ആശയകുഴപ്പത്തിലാണോ. എങ്കില്‍ നിങ്ങള്‍ക്ക് സാഡ് ലീവ് അഥവാ ദുഃഖം തീര്‍ക്കാനുള്ള ലീവെടുക്കാം. അതിനായി മേലധിക്കാരിയുടെ അനുമതി ആവശ്യമില്ല. ചൈനയിലാണ് ഈ പുതിയ തരത്തിലുള്ള അവധി പ്രഖ്യാപനം. ചൈനയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ശ്യംഖലയായ ഫാറ്റ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് അവധി നല്‍കുന്നത് ”വിഷമകരമായ ദിനങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. അത് മനുഷ്യ സഹജമാണ്. തൊഴിലാളികളുടെ മാനസികാരോഗ്യവും മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്”.ഫാറ്റ് ഡോങിന്റെ ഉടമ യു ഡോങ് ലായ് മാധ്യങ്ങളോട് പറഞ്ഞു. ”ഇത്തരത്തില്‍ ദുഃഖ അവധി…

Read More

കപ്പലിലുള്ള ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി; പ്രസ്താവനയുമായി ഇറാൻ

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയനുമായി സംസാരിച്ചതിന് പിന്നാലെയാണ് അവസരമൊരുങ്ങിയത്. ജയശങ്കർ ഇക്കാര്യത്തിൽ സഹായം അഭ്യർത്ഥിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പിടിച്ചെടുത്ത കപ്പലിൻ്റെ വിശദാംശങ്ങൾ പിന്തുടരുകയാണെന്നും ഉടൻ തന്നെ ഇന്ത്യൻ സർക്കാരിൻ്റെ പ്രതിനിധികൾക്ക് കപ്പലിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താനാകുമെന്നും ഡോ. ​​അമീർ അബ്ദുള്ളാഹിയൻ പറഞ്ഞു. കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യക്കാരുടെ മോചനത്തിനായി…

Read More

ഇറാൻ ഇസ്രയേൽ സംഘർഷം ; വിഷയം ചർച്ച ചെയ്യാൻ യോഗം ചേർന്ന് ജി-7 രാജ്യങ്ങൾ

ഇറാൻ-ഇസ്രയേൽ സംഘർഷ സാഹചര്യം ചർച്ച ചെയ്യാൻ ജി ഏഴ് രാജ്യങ്ങൾ യോഗം ചേർന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ജി ഏഴ് രാജ്യ തലവൻന്മാരുടെ യോഗം വിളിച്ചു ചേർത്തത്. മേഖലയിലെ സ്ഥിതി ശാന്തമാക്കുന്നതിനും സംഘർഷം രൂക്ഷമാകാതിരിക്കാനുമുള്ള കൂട്ടായ നടപടികൾ തുടരുമെന്ന് ജോ ബൈഡൻ എക്സിൽ പ്രതികരിച്ചു. യുഎൻ സുരക്ഷാ സമിതിയും വിഷയം ചർച്ച ചെയ്യുകയാണ്. ഇറാനും ഇസ്രയേലും സംയമനം പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതേ സമയം ഇസ്രയേലിന്റെ തിരിച്ചടി മുന്നിൽ കണ്ട് ഇറാൻ അതീവ ജാഗ്രതയിലാണ്….

Read More