
ഇസ്രയേൽ – ഹമാസ് സംഘർഷം; റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്ന് അമേരിക്ക
ഗാസ നഗരമായ റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്ക നിര്‍ത്തുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. ബുധനാഴ്ച സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ”ഞാന്‍ വ്യക്തമായി ഒരു കാര്യം പറയുകയാണ്. അവര്‍ റഫയിലേക്ക് പോയാല്‍, ഇതുവരെ പോയിട്ടില്ല, അഥവാ പോയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തും” ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അയൺ ഡോം സിസ്റ്റത്തിനുള്ള വിഭവങ്ങൾ പോലെയുള്ള പ്രതിരോധ ആയുധങ്ങൾ അമേരിക്ക ഇസ്രായേലിന് നൽകുമെന്ന് ബൈഡൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ആയുധങ്ങളും പീരങ്കി…