പന്നിയുടെ വൃക്ക ശരിരത്തിൽ മാറ്റിവെച്ച 62 കാരൻ റിച്ചാർഡ് സ്ലേമാൻ അന്തരിച്ചു

പന്നിയുടെ വൃക്ക ശരീരത്തിൽ മാറ്റിവെച്ച 62കാരൻ മരണത്തിന് കീഴടങ്ങി. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് അമേരിക്കൻ സ്വദേശി റിച്ചാർഡ് സ്ലേമാന്റെ മരണം. ശനിയാഴ്ചയാണ് സ്ലേമാന്റെ മരണം സ്ഥിരീകരിച്ചത്. ലോകചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് പന്നിയുടെ വൃക്ക മനുഷ്യനിൽ മാറ്റിവെച്ച ശസ്ത്രക്രിയ. മാർച്ച് 21നാണ് ശസ്ത്രക്രിയ നടന്നത്. നേരത്തെ, പരീക്ഷണാർഥം മസ്തിഷ്ക മരണം സംഭവിക്കുന്നവരിലേക്ക് പന്നിയുടെ വൃക്കകൾ താത്ക്കാലികമായി മാറ്റിവെച്ചിരുന്നു. കൂടാതെ, മറ്റു രണ്ടുപേർക്ക് പന്നികളിൽ നിന്ന് ഹൃദയം മാറ്റിവച്ചും പരീക്ഷണം നടത്തിയിരുന്നെങ്കിലും ഇരുവരും…

Read More

ഹർദീപ് സിങ് നിജ്ജർ കൊലപാതകം: കാനഡയിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ  കൊലപാതകത്തിൽ കാനഡ നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. കാനഡയിൽ താമസിക്കുന്ന 22 കാരനായ ഇന്ത്യൻ പൗരൻ അമർദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ നിജ്ജർ വധവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിലായിരുന്നു. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. എഡ്മണ്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ…

Read More

ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറെങ്കിൽ വെടിനിർത്തൽ നാളെത്തന്നെ: തീരുമാനമെടുക്കേണ്ടത് ഹമാസെന്ന് ജോ ബൈഡൻ

ഹമാസ് ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറാണെങ്കിൽ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ നാളെത്തന്നെ വെടിനിർത്തൽ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തെക്കൻ ഗാസയിലെ റഫ നഗരത്തെ ഇസ്രയേൽ ആക്രമിക്കുകയാണെങ്കിൽ ഇസ്രയേലിനുള്ള ആയുധ വിതരണം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഇസ്രയേലിന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിറകേയാണ് ബൈഡൻ വെടിനിർത്തൽ സാധ്യത മുന്നോട്ടുവെച്ചത്. ‘ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് ഹമാസ് ആണെന്നാണ് ഇസ്രയേൽ പറഞ്ഞത്. അവർ അതിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാളെത്തന്നെ എല്ലാം അവസാനിപ്പിക്കാം. വെടിനിർത്തൽ നാളെത്തന്നെ സാധ്യമാകും.” ബൈഡൻ പറഞ്ഞു. തങ്ങൾ നൽകിയ…

Read More

അഴിമതി അന്വേഷണം തടഞ്ഞു; ഫിജിയിലെ മുൻ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമക്ക് ജയിൽ ശിക്ഷ

പസഫിക് ദ്വീപ് രാജ്യമായ ഫിജിയിലെ മുൻ പ്രധാനമന്ത്രിക്ക് ജയിൽ ശിക്ഷ. അഴിമതിക്കേസിലെ പൊലീസ് അന്വേഷണം തടഞ്ഞതിനാണ് ഫിജിയുടെ മുൻ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമ ജയിലിലായത്. പസഫിക് ദ്വീപ് രാജ്യങ്ങളിലെ ഏറ്റവും പ്രമുഖനാണ് 70ാംവയസിൽ അഴിക്കുള്ളിലാവുന്നത്. 2022ൽ വോട്ടടുപ്പിൽ പുറത്ത് ആവുന്നത് വരെ 15 വർഷത്തിലധികമാണ് ഫ്രാങ്ക് ബൈനിമരാമ ഫിജിയെ നയിച്ചത്.  അന്തർദേശീയ തലത്തിൽ കാലാവസ്ഥാ വ്യതിയാനം പസഫിക് ദ്വീപുകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചുള്ള നടപടികളിലൂടെയും ഫ്രാങ്ക് ബൈനിമരാമ ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യാഴാഴ്ചയാണ് കോടതി ഫ്രാങ്ക് ബൈനിമരാമയ്ക്ക് ജയിൽ ശിക്ഷ…

Read More

ഇറ്റലിയിൽ ജനസംഖ്യാപ്രതിസന്ധി പരിഹരിക്കാൻ നടപടികളുണ്ടാകണം: ഫ്രാൻസിസ് മാർപാപ്പ

ഇറ്റലിയിലെയും യൂറോപ്പിലെയും ജനസംഖ്യാപ്രതിസന്ധി പരിഹരിക്കാൻ നടപടികളുണ്ടാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഇറ്റലിക്കാരോട് കൂടുതൽ കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ അദ്ദേഹം ആഹ്വാനംചെയ്തു. ജനനങ്ങളുടെ എണ്ണമാണ് മനുഷ്യരുടെ പ്രതീക്ഷയുടെ സൂചകം. കുട്ടികളും ചെറുപ്പക്കാരുമില്ലാത്ത രാജ്യത്തിന് ഭാവിയെക്കുറിച്ചുള്ള മോഹം നഷ്ടമാകുന്നുവെന്ന് കുടുംബജീവിതം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ കൂട്ടായ്മയിൽ പാപ്പ പറഞ്ഞു. കുഞ്ഞുങ്ങൾ ജനിക്കാത്തതല്ല പ്രശ്നങ്ങളുടെ മൂലകാരണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാർഥത, ഉപഭോഗസംസ്കാരം, വ്യക്തിമാഹാത്മ്യവാദം എന്നിവ ആളുകളെ തൃപ്തരും ഏകാകികളും അസന്തുഷ്ടരുമാക്കിയതാണ് പ്രശ്നമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. കുട്ടികളില്ലാത്ത, പട്ടികളെയും പൂച്ചകളെയും പോലുള്ള വസ്തുക്കളെ നിറച്ച വീടുകൾ…

Read More

ഇസ്രയേൽ ആക്രമണം തുടരുന്നു ; റഫയിൽ നിന്ന് പലായനം ചെയ്ത് ജനങ്ങൾ

ഇസ്രായേല്‍ ആക്രമണം കനപ്പിക്കുന്നതിനിടെ റഫയില്‍ നിന്ന് ഏകദേശം 1,10,000 പേര്‍ പലായനം ചെയ്തതായി പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി യു.എന്‍.ആര്‍.ഡബ്‌ള്യു.എ വെള്ളിയാഴ്ച അറിയിച്ചു. റഫയില്‍ ഇസ്രായേലിന്റെ ബോംബാക്രമണം ശക്തമാകുമ്പോള്‍ ജനം എല്ലാം വിട്ടെറിഞ്ഞ് പോവുകയാണ്. ഗാസയില്‍ ഒരിടവും സുരക്ഷിതമല്ല. സാഹചര്യങ്ങള്‍ ക്രൂരമാണ്. ഒരേയൊരു പ്രതീക്ഷ അടിയന്തര വെടിനിര്‍ത്തല്‍ മാത്രമാണെന്നും യു.എന്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. തിങ്കളാഴ്ച കിഴക്കന്‍ റഫയിലെ പലസ്തീനികളോട് പലായനം ചെയ്യാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിരുന്നു. അടുത്ത ദിവസം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫ അതിര്‍ത്തിയുടെ…

Read More

‘നിങ്ങൾ ഇന്ത്യക്കാരനായതിനാൽ വോട്ട് ചെയ്യില്ല’;  വംശീയ പരാമർശത്തിൽ മറുപടിയുമായി വിവേക് രാമസ്വാമി

ഇന്ത്യൻ വംശജനും ശതകോടീശ്വരനുമായ വിവേക് രാമസ്വാമിക്കെതിരെ അധിക്ഷേപ പരാമർശവുമായി അമേരിക്കൻ എഴുത്തുകാരിയായ ആൻ കൗൾട്ടർ. വിവേക് ​​രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താൻ അംഗീകരിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹം ഇന്ത്യക്കാരനായതിനാൽ താൻ അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നുമായിരുന്നു ആൻ കൗൺട്ടറുടെ പരാമർശം. വിവേക് രാമസ്വാമി അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയും റിപ്പബ്ലിക്കൻ ലീഡ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.  നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞതിന് നന്ദി. അതൊരു നല്ല സംഭാഷണമായിരുന്നു. ഞാനും നിങ്ങളുടെ ഒരു ആരാധകനാണ്,…

Read More

പഞ്ചാബ് അതിർത്തിയിലെ കർഷക സമരം ; സമരത്തിൽ പങ്കെടുത്ത വനിതാ കർഷക മരിച്ചു

പഞ്ചാബ് അതിർത്തിയിൽ കർഷകസമരത്തിൽ പങ്കെടുക്കവെ വനിതാ കർഷക മരിച്ചു. 22 ദിവസമായി ഖനൌരിയില് തുടരുന്ന ട്രെയിൻ തടയൽ സമരത്തിനിടെയാണ് സുഖ്മിന്ദർ കൗർ എന്ന കര്‍ഷക കുഴഞ്ഞുവീണ് മരിച്ചത്. സമരത്തിൽ പങ്കെടുക്കവെ ജീവൻ നഷ്ടപ്പെടുന്ന 21മത്തെ വ്യക്തിയാണിതെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. കർഷക സമരം ഇന്ന് 85 ദിവസം പിന്നിട്ടു.

Read More

നിമിഷ പ്രിയയുടെ മോചനം ; ചർച്ചകൾ ഉടൻ തുടങ്ങും , നിമിഷയയുടെ അമ്മ യെമനിൽ തുടരുന്നു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങും. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരി യെമനിലെ സനയിൽ തുടരുകയാണ്. കഴിഞ്ഞമാസം 24 നാണ് മാതാവ് പ്രേമകുമാരി സനയിലെ ജയിലിൽ എത്തി നിമിഷപ്രിയയെ നേരിൽ കണ്ടത്. തുടർന്ന് പ്രാഥമിക ചർച്ചകളും നടന്നു. വിശദമായ ചർച്ചകൾ ഉടൻ ആരംഭിക്കും. യമനിലെ എംബസി അധികൃതരും അഭിഭാഷകരും സേവ് നിമിഷപ്രിയ ഫോറം അംഗങ്ങളുമായാണ് ചർച്ച. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ യെമനിൽ അവധിയായതിനാലാണ് നീണ്ടുപോകാൻ കാരണം. ഗോത്ര…

Read More

ഇസ്രയേൽ – ഹമാസ് സംഘർഷം; റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്ന് അമേരിക്ക

ഗാസ നഗരമായ റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് അമേരിക്ക നിര്‍ത്തുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. ബുധനാഴ്ച സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ”ഞാന്‍ വ്യക്തമായി ഒരു കാര്യം പറയുകയാണ്. അവര്‍ റഫയിലേക്ക് പോയാല്‍, ഇതുവരെ പോയിട്ടില്ല, അഥവാ പോയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തും” ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അയൺ ഡോം സിസ്റ്റത്തിനുള്ള വിഭവങ്ങൾ പോലെയുള്ള പ്രതിരോധ ആയുധങ്ങൾ അമേരിക്ക ഇസ്രായേലിന് നൽകുമെന്ന് ബൈഡൻ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ആയുധങ്ങളും പീരങ്കി…

Read More