
യുദ്ധം അനന്തമായി നീളുന്നു ; ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഉൾപ്പോര് രൂക്ഷം
ഗാസയിൽ ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭയിൽ ഉൾപ്പോര് രൂക്ഷമാകുന്നു. യുദ്ധം ഇനിയും അന്ത്യമില്ലാതെ തുടരുന്ന അവസ്ഥ അനുവദിച്ചുകൂടെന്നു പറഞ്ഞ് യുദ്ധ കാബിനറ്റ് അംഗം കൂടിയായ ബെന്നി ബാന്റ്‌സ് ഭീഷണി മുഴക്കിയതിനു പിന്നാലെ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെൻ ഗിവിറും നെതന്യാഹുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. യുദ്ധ കാബിനറ്റ് പിരിച്ചുവിട്ട് അംഗങ്ങളായ ബെന്നി ഗാന്റ്‌സ്, ഗാഡി ഐസൻകോട്ട്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരെ പുറത്താക്കാന്‍ നെതന്യാഹു ധൈര്യം കാണിക്കണമെന്നാണിപ്പോൾ ബെൻ ഗിവിർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ…