ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ സംസ്കാരം ഇന്ന്

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ സംസ്കാരം ഇന്ന്.സംസ്കാരചടങ്ങുകളുടെ ഭാഗമായി വിവിധ നഗരങ്ങളിൽ അനുശോചന റാലികൾ സംഘടിപ്പിക്കും. തബ്‌രീസിൽ രാവിലെ വിലാപ യാത്ര നടക്കും. തുടർന്ന് ഖുമ്മിലേക്കും അവിടെ നിന്ന് തെഹ്‌റാനിലേക്കും മൃതദേഹങ്ങൾ എത്തിക്കും. രാജ്യത്തിെൻറ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ പ്രാർഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകും. റഈസിയുടെ ജൻമദേശമായ മസ്ഹദ് നഗരത്തിലായിരിക്കും ഖബറടക്കം. സംസ്‌കാര ചടങ്ങുകളിൽ സംബന്ധിക്കാൻ നിരവധി രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ എത്തിച്ചേരും. ഇറാനിൽ അഞ്ച് ദിവസത്തെ ദു:ഖാചരണം…

Read More

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഹമാസ് നേതാവ് യഹ്യ സിൻവാറടക്കമുള്ളവർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ഐ.സി.സി ചീഫ് പ്രോസിക്യൂട്ടർ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രിക്കും ഗസ്സയിലെ ഹമാസ് നേതാവ് യഹ്യ സിൻവാർ എന്നിവരടക്കമുള്ളവർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി ചീഫ് പ്രോസിക്യൂട്ടർ. 2023 ഒക്ടോബർ 7 മുതൽ ഇസ്രായേലിലും ഗസ്സയിലും നടത്തുന്ന യുദ്ധക്കുറ്റങ്ങളിലും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും ഇരുകൂട്ടർക്കും ഉത്തരവാദിത്തമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഐ.സി.സി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ ഉത്തരവിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി അധിനിവേശ ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് ഐ.സി.സി ചീഫ് പ്രോസിക്യൂട്ടറുടെ നേതൃത്വത്തിൽ അന്വേഷണം…

Read More

2023-ൽ ഇന്ത്യയിൽ ആഭ്യന്തര പലായനം നടത്തേണ്ടി വന്നത് അഞ്ചുലക്ഷം പേർക്ക്; റിപ്പോർട്ട് പുറത്ത് വിട്ട് ഐഡിഎംസി

2023-ൽ ഇന്ത്യയിൽ പ്രകൃതി ദുരന്തങ്ങളോ ആഭ്യന്തര കലാപങ്ങളോ കാരണം അഞ്ച് ലക്ഷത്തിലധികം ജനങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നതായി റിപ്പോർട്ട്. ഈ റിപ്പോർട്ട് പുറത്തുവിട്ടത് സ്വറ്റ്സർലാഡിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്പ്ലേ്സ്മന്റ് മോണിറ്ററിങ് സെന്റര്‍ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ദക്ഷിണേഷ്യയില്‍ കലാപം മൂലം മറ്റു നാടുകളിലേക്ക് പലായനം ചെയ്യേണ്ടിവന്ന 69,000 പേരില്‍ 67,000 പേരും മണിപ്പൂര്‍ സ്വദേശികളാണെന്നാണ് റിപ്പോർട്ടിൽ പറയ്യുന്നത്. 2023-ല്‍ 7.59 കോടി പേരാണ് ലോകമെമ്പാടും ആഭ്യന്തര പലായനം ചെയ്തത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്….

Read More

യുക്രൈൻ ഡ്രോൺ ആക്രമണം ; എണ്ണ ശുദ്ധീകരണശാലയുടെ പ്രവർത്തനം നിർത്തിവച്ചതായി റഷ്യ

റഷ്യന്‍ പ്രദേശങ്ങളിലേക്ക് യുക്രൈന്‍ ഡ്രോണാക്രമണം നടത്തിയെന്നും ഒരു എണ്ണ ശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടി വന്നതായും റഷ്യ. കുറഞ്ഞത് 103ലധികം ഡ്രോണുകള്‍ വെടിവച്ചിട്ടതായി മോസ്കോ അറിയിച്ചു. റഷ്യയിലെ തെക്കൻ ക്രാസ്‌നോദർ മേഖലയിലെ സ്ലാവ്യൻസ്‌കിലെ എണ്ണ ശുദ്ധീകരണശാലയുടെ പ്രദേശത്ത് ആറ് ഡ്രോണുകൾ തകർന്നതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.ആക്രമണത്തെ തുടർന്ന് റിഫൈനറിയുടെ പ്രവർത്തനം നിർത്തിവെച്ചതായി ഇന്റർഫാക്‌സ് വാർത്താ ഏജൻസി അറിയിച്ചു. മുന്‍പ് യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെക്കാള്‍ വലുതാണെന്നും അവയിൽ സ്റ്റീൽ ബോളുകൾ ഉൾപ്പെടുന്നുവെന്നും റിഫൈനറിയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റഷ്യന്‍…

Read More

കിം ജോങ് ഉന്നിനെ പുകഴ്ത്തി വീഡിയോ ; നിരോധനം ഏർപ്പെടുത്തി ദക്ഷിണ കൊറിയ

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രൊപ്പഗാണ്ട മ്യൂസിക് വീഡിയോ ദക്ഷിണകൊറിയയില്‍ നിരോധിച്ചതായി മീഡിയ റെഗുലേറ്റര്‍ തിങ്കളാഴ്ച അറിയിച്ചു. മഹാനായ നേതാവ്, സ്നേഹസമ്പന്നനായ പിതാവ് എന്നീ നിലകളില്‍ കിമ്മിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള വീഡിയോക്കാണ് നിരോധനമേര്‍പ്പെടുത്തിയത്. ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ നിയമം, കിമ്മിന്റെ സ്വേച്ഛാധിപത്യ ഭരണകൂടം അതിന്റെ പ്രവർത്തനങ്ങളെ സ്തുതിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അല്ലെങ്കിൽ പ്രചരിപ്പിക്കുന്നതിനും നടത്തുന്ന ശ്രമങ്ങളെ തുറന്നുകാട്ടുന്നത് തടയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വീഡിയോ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇന്റലിജൻസ് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിയോളിലെ…

Read More

ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു ; ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആരെയും ജീവനോടെ കണ്ടെത്താൻ കഴിഞ്ഞില്ല, സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് ഹെലികോപ്ടറിലുള്ളത്. ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം. ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽനിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് അസർബൈജാൻ അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടം നടന്നത്. തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ജുൽഫയിലെ വനമേഖലയിൽ…

Read More

ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്ന് സൂചനകൾ

ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന നിലയിൽ കണ്ടെത്തിയതായി റെഡ്ക്രസന്റ്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് കോപ്ടറിലുള്ളത്. ഹെലികോപ്ടറിലെ ആരും ജീവനോടെയില്ലെന്നാണ് സൂചന. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് അസർബൈജാൻ അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടം നടന്നത്. തബ്രീസിലേക്ക്…

Read More

ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു ; സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ തിരിച്ചിറക്കിയെന്ന് ഇറാൻ വാർത്താ ഏജൻസി

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തില്‍പെട്ടു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കിയതായി ഔദ്യോഗിക ഇറാൻ മാധ്യമമായ ‘പ്രസ് ടി.വി’ റിപ്പോർട്ട് ചെയ്തു. ഇറാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫയിലാണു സംഭവം. റഈസിക്കു പുറമെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മതി ഉൾപ്പെടെ പ്രമുഖരും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണു വിവരം. സാങ്കേതിക തകരാർ നേരിട്ടതിനു പിന്നാലെ ഹെലികോപ്ടർ അടിയന്തരമായി ഇടിച്ചിറക്കുകയായിരുന്നു. സംഭവസ്ഥലത്തേക്ക് ഉടൻ തന്നെ രക്ഷാസംഘങ്ങൾ…

Read More

യുദ്ധം അനന്തമായി നീളുന്നു ; ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഉൾപ്പോര് രൂക്ഷം

ഗാസയിൽ ആക്രമണം തുടരുന്നതിനിടെ ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭയിൽ ഉൾപ്പോര് രൂക്ഷമാകുന്നു. യുദ്ധം ഇനിയും അന്ത്യമില്ലാതെ തുടരുന്ന അവസ്ഥ അനുവദിച്ചുകൂടെന്നു പറഞ്ഞ് യുദ്ധ കാബിനറ്റ് അംഗം കൂടിയായ ബെന്നി ബാന്റ്‌സ് ഭീഷണി മുഴക്കിയതിനു പിന്നാലെ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെൻ ഗിവിറും നെതന്യാഹുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. യുദ്ധ കാബിനറ്റ് പിരിച്ചുവിട്ട് അംഗങ്ങളായ ബെന്നി ഗാന്റ്‌സ്, ഗാഡി ഐസൻകോട്ട്, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരെ പുറത്താക്കാന്‍ നെതന്യാഹു ധൈര്യം കാണിക്കണമെന്നാണിപ്പോൾ ബെൻ ഗിവിർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ…

Read More

വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി

വെടിവയ്പിൽ പരിക്കേറ്റ സ്ലോവാക്കിയൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തതായി ഉപപ്രധാനമന്ത്രി. നിരവധി തവണ വെടിയേറ്റ പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ കഴിഞ്ഞതായും ഉപപ്രധാനമന്ത്രി തോമസ് തരാബ വിശദമാക്കി. സ്ലൊവാക്കിയയിലെ ചെറുപട്ടണമായ ഹാൻഡ്ലോവയിൽ വച്ചാണ് 59കാരനായ റോബർട്ട് ഫിക്കോയ്ക്ക് എതിരെ വെടിവയ്പ് നടന്നത്. അക്രമിയെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു. രാഷ്ട്രീയ പ്രചോദിതമാണ് അക്രമം എന്നാണ് ആഭ്യന്തര മന്ത്രി മാറ്റസ് സുതാജ് എസ്റ്റോക പ്രതികരിച്ചത്. യുക്രൈനിനുള്ള സൈനിക സഹായവും റഷ്യയ്‌ക്കെതിരായ ഉപരോധവും അവസാനിപ്പിക്കാൻ റോബർട്ട് ഫിക്കോ നേരത്തെ ആവശ്യപ്പെട്ടത് സ്ലൊവാക്കിയയിലും…

Read More