ഗാസയിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് റോക്കറ്റ് വിക്ഷേപിച്ച് ഹമാസ് ; നഗരത്തിന്റെ പലയിടങ്ങളിലും അപായ സൈറൺ മുഴക്കി ഇസ്രയേൽ

ഗാസ മുനമ്പിൽ നിന്ന് ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിന്റെ പലയിടങ്ങളിലും ഇസ്രായേൽ സൈന്യം അപായ സൈറൺ മുഴക്കി. ഞായറാഴ്ചയാണ് സംഭവം. മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഗാസയിൽ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടു​ന്നതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സാധാരണക്കാരായ ജനങ്ങൾക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് അൽ ഖസ്സാം ബ്രിഗേഡ്സ് ടെലിഗ്രാം…

Read More

റഫ ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണം ; ഉത്തരവുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

റഫ ആക്രമണം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നൽകിയ ഹർജിയിൽ വിധി പറയുകയായിരുന്നു കോടതി. ബന്ദികളെ ഹമാസ് നിരുപാധികം വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പലസ്തീൻ ജനതയെ അപകടത്തിലേക്ക് തള്ളിവിടുന്ന നടപടികളിൽ നിന്ന് ഇസ്രായേൽ പിൻമാറണം. എട്ട് ലക്ഷത്തിലേറെ പലസ്തീനികൾ അഭയാർത്ഥികളായി മാറി. റഫ ആക്രമണം പലസ്തീനികളുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കി. കരയാക്രമണം കാരണം അഭയാർഥികളാകുന്നവരുടെ എണ്ണം ഇനിയും ഉയരും. റഫയിൽ ആക്രമണം സിവിലിയൻ കൂട്ടക്കുരുതിക്ക് ആക്കം കൂട്ടുകയാണ്….

Read More

ഗാസയിലെ വെടിനിർത്തൽ ; ചർച്ചകൾക്കായി സിഐഎ മേധാവി യൂറോപ്പിലേക്ക് , ഖത്തർ പ്രധാനമന്ത്രിയേയും മൊസാദ് തലവനേയും കാണും

വെടിനിർത്തൽ, ബന്ദിമോചന ചർച്ച പുനരാരംഭിക്കാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ഡയറക്ടർ വില്യം ബേൺസ് യൂറോപ്പിലേക്ക് തിരിക്കും. മൊസാദ് മേധാവി ഡേവിഡ് ബർണിയ, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി എന്നിവരുമായി കൂടിക്കാഴ്ച നടത്താനാണ് യാത്രയെന്ന് ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. നേരത്തെ, മധ്യസ്ഥരായ ഖത്തറും ഈജിപ്തും തയ്യാറാക്കിയ ​വെടിനിർത്തൽ-ബന്ദിമോചന കരാർ രണ്ടാഴ്ച മുമ്പ് ഹമാസ് അംഗീകരിച്ചിരുന്നു. എന്നാൽ, അമേരിക്കയും ഇസ്രയേലും ഈ നിർദേശം തള്ളിയതോടെ ചർച്ച വഴിമുട്ടി. ഇതിന് ശേഷമുള്ള ആദ്യ യോഗമാണ് വരും…

Read More

ഇറാൻ പ്രസിഡന്റ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവം ; ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് ഇറാൻ സൈന്യം

ഇറാന്‍ പ്രസിഡന്റായിരുന്ന ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടര്‍, തകര്‍ന്ന ഉടന്‍ തീപിടുത്തമുണ്ടായെന്നും ആക്രമണത്തിന്റെ ലക്ഷണമില്ലെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി. ഒരു പര്‍വതത്തില്‍ ഇടിച്ചതിന് തൊട്ടുപിന്നാലെ തീ പിടിക്കുകയായിരുന്നു. അതല്ലാതെ ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണമൊന്നും ഇല്ലെന്ന് കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്നും സൈനിക തലവന്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ തൊട്ട് മുമ്പ് കണ്‍ട്രോള്‍ ടവറും ഹെലികോപ്ടറിലെ ജീവനക്കാരും തമ്മിലുള്ള ആശയ വിനിമയത്തില്‍ സംശയാസ്പദമായ ഒന്നും ഉണ്ടായിരുന്നില്ലെന്നും ജനറല്‍ സ്റ്റാഫ് കൂട്ടിച്ചേർത്തു. ഹെലികോപ്ടറിന്റെ പാതയില്‍ മാറ്റമില്ലെന്നും…

Read More

മെക്സിക്കോയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകർന്ന് അപകടം ; ഒരു കുട്ടി ഉൾപ്പെടെ 9 പേർ മരിച്ചു, 54 പേർക്ക് പരിക്ക്

മെക്സിക്കോയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജ് തകർന്ന് ഒരു കുട്ടിയുള്‍പ്പെടെ 9 പേര്‍ മരിച്ചു. 54 പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോർജ്ജ് അൽവാരസ് മെയ്നെസിന്‍റെ റാലിക്കിടെയാണ് അപകടമുണ്ടായത്. ശക്തമായ കാറ്റ് വീശിയതാണ് അപകടത്തിന് കാരണമായത്. വടക്കുകിഴക്കൻ നഗരമായ സാൻ പെഡ്രോ ഗാർസ ഗാർസിയയിലാണ് സംഭവം. തനിക്ക് പരിക്കേറ്റിട്ടിട്ടില്ലെന്ന് ജോർജ് അൽവാരസ് പറഞ്ഞു. 54 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും തകർന്ന സ്റ്റേജിനടിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്നും മെക്സിക്കോയിലെ ന്യൂവോ ലിയോൺ സംസ്ഥാന ഗവർണർ അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില…

Read More

ബ്രിട്ടനിൽ പാർലമെന്റ് പിരിച്ച് വിട്ട് പ്രധാനമന്ത്രി റിഷി സുനക് ; തെരഞ്ഞെടുപ്പ് ജൂലൈ 4ന്

ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് ജൂലൈ 4ന്. ഇന്നലെ വൈകീട്ടോടെയായിരുന്നു പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള റിഷി സുനകിന്റെ അപ്രതീക്ഷിത നീക്കം. ‘ഇനി ബ്രിട്ടന് തന്റെ ഭാവി തീരുമാനിക്കുള്ള സമയമാണ്’- ഡൗണിംഗ് സ്ട്രീറ്റിലുള്ള ഓഫിസിന് മുന്നിൽ നിന്ന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചുകൊണ്ട് സുനക് പറഞ്ഞതിങ്ങനെ. ഭരണകാലത്തെ നേട്ടങ്ങൾ എണ്ണി പറഞ്ഞ സുനക്, കൊവിഡ് കാലത്ത് വ്യവസായങ്ങളെ അതിജീവിക്കാൻ സഹായിച്ച ഫർലോ സ്‌കീമിനെ കുറിച്ച് എടുത്ത് പറഞ്ഞു. ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വിദേശ സെക്രട്ടറി…

Read More

യുഎസ് പെൻസിൽ വാനിയയിൽ വെടിവയ്പ്പ്; 2 പേർ കൊല്ലപ്പെട്ടു

അമേരിക്കയിൽ വെടിവെപ്പ് മരണങ്ങൾ തുടരുന്നു. ഇന്നലെ പെൻസിൽവാനിയയിലെ ചെസ്റ്ററിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പൊലീസ് പിടികൂടിയതായി ചെസ്റ്റർ പൊലീസ് കമ്മീഷണർ സ്റ്റീവൻ ഗ്രെറ്റ്‌സ്‌കി പറഞ്ഞു. പ്രതി ജോലി സ്ഥലത്ത് തോക്കുമായി വന്ന് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ചെസ്റ്റർ മേയർ സ്റ്റെഫാൻ റൂട്ട്സ് പറഞ്ഞു. ജോലി സ്ഥലത്തെ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത് എന്നാണ് കരുതപ്പെടുന്നത്. 2024 ലെ ആദ്യ അഞ്ച് മാസങ്ങളിൽ, കുറഞ്ഞത് 168 കൂട്ട വെടിവയ്പ്പ്…

Read More

ബയോപിക്കിൽ മുൻ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗം ; നിയമ നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഡോണൾഡ് ട്രംപിന്റെ ജീവിതം പറയുന്ന ദി അപ്രന്റീസ് എന്ന സിനിമ വിവാദത്തിൽ. കഴിഞ്ഞ ദിവസമാണ് കാനിൽ സിനിമ പ്രദർശിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിവാദവും ഉടലെടുത്തിരിക്കുന്നത്. ട്രംപ് മുൻ ഭാര്യ ഇവാനയെ ബലാത്സംഗം ചെയ്യുന്നതായി സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതാണ് വിവാദങ്ങൾക്ക് കാരണം. സെബാസ്റ്റ്യൻ സ്റ്റാൻ ഡോണാൾഡ് ട്രംപായി വേഷമിട്ട ചിത്രം മുൻ യു.എസ് പ്രസിഡന്റിന്റെ വ്യക്തി ജീവിതമാണ് കാണിക്കുന്നത്. ഇറാനിയൻ – ഡാനിഷ് സംവിധായകൻ അലി അബ്ബാസിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിനിമക്കെതിരെ…

Read More

സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽ പെട്ട് അപകടം ഉണ്ടായ സംഭവം ; പരസ്യമായി മാപ്പപേക്ഷിച്ച് സിംഗപ്പൂർ എയർലൈൻസ് സിഇഒ

വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ച സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സി.ഇ.ഒ. കഴിഞ്ഞ ദിവസമാണ് ലണ്ടനിൽനിന്ന് സിംഗപ്പൂരിലേക്കുള്ള 777-300ER വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. അപകടത്തിൽ എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ‘ വിമാനത്തിലെ യാത്രാക്കാർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് എയർലൈൻ സി.ഇ.ഒ ഗോ ചൂൻ ഫോങ് പറഞ്ഞു. ആവശ്യമായ എല്ലാ പിന്തുണയും എയർലൈൻ നൽകുന്നുണ്ടെന്നും അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘സിംഗപ്പൂർ എയർലൈൻസിന് വേണ്ടി, മരിച്ചവരുടെ…

Read More

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോർവേയും അയർലൻഡും സ്പെയിനും

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് നോര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലാണ് ഏക മാര്‍ഗമെന്നും യൂറോപ്യന്‍ രാജ്യങ്ങളായ നേര്‍വെയും അയര്‍ലന്‍ഡും സ്‌പെയിനും പറഞ്ഞു. അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, . നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ എന്നിവരാണ് ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. തങ്ങളുടെ രാജ്യങ്ങള്‍ ‘മിഡില്‍ ഈസ്റ്റില്‍ സമാധാനമുണ്ടാകാന്‍ ആഗ്രഹിക്കുന്നു. അതിനുള്ള ഏകപരിഹാരമാര്‍ഗം പലസ്തീനെ ഒരു…

Read More