‘മാലിന്യ ബലൂണുകളെത്തുന്നു’, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ
ഉത്തര കൊറിയൻ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ സ്വദേശികൾക്ക് മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ. മനുഷ്യ വിസർജ്യം അടക്കമുള്ളവയുമായി ഉത്തര കൊറിയയിൽ നിന്നുള്ള ബലൂണുകൾ കണ്ടെത്തിയതായുള്ള മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. പ്ലാസ്റ്റിക് കവറുകളിൽ വിവിധ തരത്തിലുള്ള മാലിന്യങ്ങളുമായി എത്തിയ ബലൂണുകളുടെ ചിത്രങ്ങൾ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ദക്ഷിണ കൊറിയയിലെ ചിയോൺവോണിലെ നെൽപാടത്താണ് ഇത്തരമൊരു ബലൂൺ കണ്ടെത്തിയതെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. തകർന്നുവീണ ബലൂണിൽ നിന്ന് മാലിന്യം ചിതറിയ നിലയിലാണ് കണ്ടെത്തിയത്. 90ലധികം ബലൂണുകളാണ്…