കാനഡയെ ഞെട്ടിച്ച സീരിയൽ കില്ലർ ജയിലിൽ കൊല്ലപ്പെട്ടു

കാനഡയെ ഞെട്ടിച്ച സീരിയൽ കില്ലർ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 1990 മുതൽ 2000 വരെയുള്ള കാലത്ത് 26 സ്ത്രീകളെ തന്റെ പന്നിഫാമിലെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സീരിയൽ കില്ലറാണ് സഹതടവുകാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 74കാരനായ റോബർട്ട് വില്ലി പിക്ടൺ എന്ന സീരിയൽ കില്ലറാണ് ക്യുബെകിലെ പോർട്ട് കാർട്ടിയർ ജയിലിലുണ്ടായ സംഘർഷത്തിന് പിന്നാലെ ബുധനാഴ്ച കൊല്ലപ്പെട്ടത്.   മെയ് 19നാണ് 74കാരൻ ആക്രമിക്കപ്പെട്ടത്. ഇയാളെ ജയിലിൽ നിന്ന് പുറത്തെത്തിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നു.  സംഭവത്തിൽ ഇയാളുടെ സഹതടവുകാരനായിരുന്ന 51കാരനെ…

Read More

ലണ്ടനിൽ വച്ച് അജ്ഞാതന്റെ വെടിയേറ്റ 10 വയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; തലച്ചോറിലുള്ള വെടിയുണ്ട പുറത്തെടുക്കാനായില്ല

അജ്ഞാതന്‍റെ വെടിയേറ്റ് ലണ്ടനിൽ ആശുപത്രിയിൽ കഴിയുന്ന എറണാകുളം ഗോതുരുത്ത് സ്വദേശിയായ പത്ത് വയസ്സുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നലെ ഹോട്ടലിലിലുണ്ടായ വെടിവെയ്പ്പിനെ തുടർന്ന് വെന്‍റിലേറ്ററിലാണ് ലിസിൽ മരിയ. തലച്ചോറിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്താനായിട്ടില്ല. ലഹരിസംഘങ്ങൾ തമ്മിലെ സംഘർഷത്തിനിടയിലാണ് അജ്ഞാതൻ ഹോട്ടലിനുള്ളിലേക്ക് നിറയൊഴിച്ചതും ലിസിൽ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റതുമെന്നാണ് പൊലീസ് റിപ്പോർട്ട്. പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ലെന്നാണ് വിവരം. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. രണ്ട്…

Read More

260 ബലൂണുകളിൽ ദക്ഷിണ കൊറിയയിലേക്ക് മാലിന്യം വിസർജ്യവും പറത്തി വിട്ട് ഉത്തര കൊറിയ

260 ബലൂണുകളിലായി വിസർജ്യവും മാലിന്യങ്ങളും ദക്ഷിണ കൊറിയയിലേക്ക് പറത്തിവിട്ട് ഉത്തരകൊറിയയുടെ പ്രകോപനം. പ്ലാസ്റ്റിക് കവറുകളിൽ മാലിന്യങ്ങളുമായി എത്തിയ ബലൂണുകളുടെ ചിത്രങ്ങൾ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ദക്ഷിണ കൊറിയയിലെ ചിയോൺവോണിലെ നെൽപാടത്താണ് ഇത്തരമൊരു ബലൂൺ ആദ്യം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വർഷങ്ങളായി ദക്ഷിണ കൊറിയൻ അവകാശപ്രവർത്തകർ ബലൂണുകളിൽ കൊറിയൻ പോപ് സംഗീതം അടങ്ങിയ പെൻഡ്രൈവുകളും അധികാരികളെ വിമർശിക്കുന്ന കുറിപ്പുകളും ഉത്തര കൊറിയയിലേക്ക് പറത്തി വിടാറുണ്ടായിരുന്നു. സൈനിക നടപടികളേക്കാൾ സുരക്ഷിത മാർഗമെന്ന രീതിയിലായിരുന്നു ഇത്. മെയ് 26ന് ഉത്തര…

Read More

ആംബുലൻസുകളെ ലക്ഷ്യമിട്ട് ഇസ്രയേൽ ; രണ്ട് ആരോഗ്യപ്രവർത്തകരെ ബോംബിട്ട് കൊലപ്പെടുത്തി

റഫയിലെ കൂട്ടക്കുരുതിയിൽ ആഗോളതലത്തിൽ പ്രതിഷേധം നടക്കുമ്പോഴും വെടിവെപ്പ് അവസാനിപ്പിക്കാതെ ഇസ്രായേൽ. ആംബുലൻസുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ രണ്ട് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ​റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) അറിയിച്ചു. ഒക്ടോബർ 7 മുതൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പി.ആർ.സി.എസ് അംഗങ്ങളുടെ എണ്ണം 19 ആയി.‘റഫയുടെ പടിഞ്ഞാറുള്ള താൽ അൽ-സുൽത്താൻ പ്രദേശത്ത് നിന്നാണ് സഹപ്രവർത്തകരായ ഹൈതം തുബാസി, സുഹൈൽ ഹസ്സൗന എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പി.ആർ.സി.എസ് വ്യക്തമാക്കി ഇസ്രായേൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടയിലാണ്…

Read More

ലണ്ടനിൽ 10 വയസുകാരിയായ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു

ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെൽ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെൽ മരിയ. രണ്ട് വർഷത്തിലേറെയായി ബെർമിൻഹാമിലാണ് കുടുംബം താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ലണ്ടനിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബൈക്കിൽ എത്തിയ സംഘം ഹോട്ടലിനോട് ചേർന്ന ജനലിന് നേരേ വെടിയുതിർക്കുകയായിരുന്നു. അക്രമികൾ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ തലയിൽ നെറ്റിയോട് ചേർന്നാണ് ആഴത്തിൽ മുറിവുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായാട്ടില്ല….

Read More

റഫയിലുണ്ടായ ആക്രമണം; ഇസ്രയേൽ നിയന്ത്രണ രേഖ മറികടന്നിട്ടില്ലെന്ന് അമേരിക്ക

തെക്കൻ ഗാസ്സയിലെ റഫയിൽ തങ്ങളുടെ അതിർവരമ്പുകൾ മറികടന്ന് ഇസ്രായേൽ ആക്രമണങ്ങൾ നടത്തിയിട്ടില്ലെന്ന് അമേരിക്ക. അതേസമയം, ടെന്റ് ക്യാമ്പിലുണ്ടായ ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. പലസ്തീൻ സിവിലയൻമാരുടെ ദുരവസ്ഥക്ക് നേരെ അമേരിക്ക കണ്ണടക്കുന്നില്ലെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടെന്റ് ക്യാമ്പിലുണ്ടായ സംഭവം ദുരന്തപൂർണമായ തെറ്റാണെന്ന് ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള ആക്രമണം ഇപ്പോഴും റഫയിൽ ഇസ്രായേൽ നടത്തുന്നില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇസ്രായേലിന് സഹായം നൽകുന്നത് നിർത്തണമെന്നാവശ്യപ്പെട്ട്…

Read More

റഫയിലെ കൂട്ടക്കുരുതി ; ആക്രമണം നടത്താൻ ഉപയോഗിച്ചത് അമേരിക്കൻ നിർമിത യുദ്ധോപകരണങ്ങൾ

റഫയിലെ ക്യാമ്പിന് നേരെ ആക്രമണം നടത്താൻ ഉപയോഗിച്ചത് അമേരിക്കൻ നിർമിത യു​ദ്ധോപകരണമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ വിശകലനം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹമാസ് പോരാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് ബോംബിട്ടപ്പോൾ സമീപത്തെ ടെന്റുകളിലേക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് ഇസ്രായേൽ അവകാശപ്പെട്ടിരുന്നത്. റഫയിലെ താൽ അസ് സുൽത്താൻ പ്രദേശത്തുണ്ടായ ആക്രമണത്തിൽ കുറഞ്ഞത് 45 പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യു.എസ് നിർമ്മിത ജി.ബി.യു 39 എന്ന ബോംബാണ് ഇവിടെ ഉപയോഗിച്ചതെന്ന് സി.എൻ.എൻ റിപ്പോർട്ടിൽ പറയുന്നു. നാല് ആയുധ…

Read More

റഫയിൽ മൂന്ന് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ഗാസ്സയിൽ അധിനിവേശം നടത്തിയ തങ്ങളുടെ സംഘത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടതായി ‘ഇസ്രായേൽ പ്രതിരോധ സൈന്യം’ (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. സ്റ്റാഫ് സർജന്റുമാരായ അമിർ ഗലിലോവ് (20), ഉറി ബാർ ഒർ (21), ഇദോ അപ്പെൽ (21) എന്നിവരാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച റഫയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്നും സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഫയിൽ അധിനിവേശം നടത്തുന്ന നഹൽ ബ്രിഗേഡിലെ 50-ാം ബറ്റാലിയൻ അംഗങ്ങളാണ് കൊല്ലപ്പെട്ട മൂന്ന്…

Read More

‘മാലിന്യ ബലൂണുകളെത്തുന്നു’, മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ

ഉത്തര കൊറിയൻ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ സ്വദേശികൾക്ക് മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ. മനുഷ്യ വിസർജ്യം അടക്കമുള്ളവയുമായി ഉത്തര കൊറിയയിൽ നിന്നുള്ള ബലൂണുകൾ കണ്ടെത്തിയതായുള്ള മാധ്യമ വാർത്തകൾക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. പ്ലാസ്റ്റിക് കവറുകളിൽ വിവിധ തരത്തിലുള്ള മാലിന്യങ്ങളുമായി എത്തിയ ബലൂണുകളുടെ ചിത്രങ്ങൾ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ദക്ഷിണ കൊറിയയിലെ ചിയോൺവോണിലെ നെൽപാടത്താണ് ഇത്തരമൊരു ബലൂൺ കണ്ടെത്തിയതെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. തകർന്നുവീണ ബലൂണിൽ നിന്ന് മാലിന്യം ചിതറിയ നിലയിലാണ് കണ്ടെത്തിയത്. 90ലധികം ബലൂണുകളാണ്…

Read More

ഗാസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ ; പത്ത് ലക്ഷം പലസ്തീനികൾ പലായനം ചെയ്തെന്ന് റിപ്പോർട്ടുകൾ

കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ ഏകദേശം 10 ലക്ഷം ഫലസ്തീനികൾ റഫയിൽ നിന്ന് പലായനം ചെയ്തതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) അറിയിച്ചു. റഫയിൽ ഒരിടവും സുരക്ഷിതമല്ല. കനത്ത ബോംബാക്രമണം തുടരുകയാണ്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം ജനങ്ങളെ വലക്കുന്നു. കൂടാതെ മാലിന്യക്കൂമ്പാരങ്ങളും ഇവി​ടത്തെ ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനങ്ങൾക്ക് സഹായവും സംരക്ഷണവും നൽകുന്നത് അസാധ്യമായി മാറിയിട്ടുണ്ടെന്നും യു.എൻ ഏജൻസി വ്യക്തമാക്കി. റഫയിലെ ആശുപത്രികൾ ഇസ്രായേൽ അധിനിവേശ സൈന്യം ആക്രമിച്ചതോടെ ചികിത്സ സൗകര്യങ്ങളും പ്രതിസന്ധിയിലാണ്. ഇ​ന്തോനേഷ്യൻ ഫീൽഡ് ആശുപത്രിയിലെ…

Read More